
സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ യുകെയിലെ പ്രമുഖ ബാങ്ക് നേഷൻ വൈഡിന്റെ സർവീസുകൾ അവതാളത്തിലായി. പണമെടുക്കാനും അയക്കാനും കഴിയാതെ രാജ്യമെങ്ങുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കൾ പാടുപെട്ടു. ഓൺലൈൻ സേവനങ്ങളാണ് കൂടുതലും പരാജയപ്പെട്ടത്. പലർക്കും സ്വന്തം അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെ നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അവരുടെ പരാതികൾ പ്രകടമാക്കി. മാർച്ച് 30ന് രാവിലെ സംഭവിച്ചതായി പറയുന്ന "ബ്ലാക്ക്ഔട്ടിനെക്കുറിച്ച്" ബിൽഡിംഗ് സൊസൈറ്റിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഉപഭോക്താക്കൾക്ക് സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് ബാങ്ക് ഖേദം പ്രകടിപ്പിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഉച്ചസ്ഥായിയിലെത്തിയത്. നേഷൻവൈഡിന്റെ സേവനങ്ങളിൽ ഏകദേശം 1,500 പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു . പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ബാങ്ക് അറിയിച്ചെങ്കിലും തിങ്കളാഴ്ചയും നിരവധി പേർക്ക് ട്രാൻസാക്ഷനുകൾ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഈ പരാതികളിൽ 58 ശതമാനം മൊബൈൽ ബാങ്കിംഗുമായി ബന്ധപ്പെട്ടതായിരുന്നു, അതേസമയം 39 ശതമാനം പരാതികൾ ബിൽഡിംഗ് സൊസൈറ്റിയുടെ ഓൺലൈൻ ബാങ്കിംഗിലെ പരാജയങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് 4 ശതമാനം പ്രശ്നങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. "ബാങ്ക് ട്രാൻസ്ഫറുകളിൽ വീണ്ടും രാജ്യവ്യാപകമായി സ്തംഭിച്ചിരിക്കുന്നു, നാളെ നേരിട്ട് ഡെബിറ്റുകൾ ലഭിക്കേണ്ടതുണ്ട്, പണം ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്" എന്ന് X-ലെ ഒരു ഉപയോക്താവ് പറഞ്ഞു. “ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിംഗ് ആപ്പ് വഴി പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും, അവരുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങലുകൾ നടത്താനും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും. നേഷൻവൈഡ് വക്താവ് പറഞ്ഞു: "അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു." സാധാരണ സാമ്പത്തിക വർഷാരംഭവുമായി ബന്ധപ്പെട്ട ബാങ്കുകളിലെ കണക്കെടുപ്പ് ദിനവും അതിന് തൊട്ടുമുന്നിലെ ദിവസങ്ങളിലും കസ്റ്റമേഴ്സിന് സർവീസ് തകരാറുകൾ ഉണ്ടാകുക പതിവാണ്. എന്നാൽ ഇത്തവണ മറ്റു ബാങ്കുകളെ കുറിച്ച് അത്തരം പരാതികൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
