
കഴിഞ്ഞമാസം ലണ്ടനിൽ സീരിയൽ ബലാത്സംഗ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചൈനീസ് പിഎച്ച്ഡി വിദ്യാർത്ഥിയായ ഷെൻഹാവോ സൂവിനെതിരെ ഇരുപത്തിമൂന്ന് സ്ത്രീകൾ കൂടി പോലീസിൽ പരാതി നൽകി. നേരത്തേ യുകെയിലെ 10 സ്‌ത്രീകൾ നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് ലണ്ടൻ കോടതി കണ്ടെത്തിയത്. പുതിയ പരാതികൾ കൂടി ലഭിച്ചതോടെ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ സ്ത്രീകളുടെ എണ്ണം 33 ആയി ഉയർന്നു. ഇയാളുടെ ഫോണിൽ കുറഞ്ഞത് 50 സ്ത്രീകളെ എങ്കിലും ബലാൽസംഗത്തിന് ഇരയാക്കുന്ന ചിത്രങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ വീഡിയോകളിൽ മിക്കതും ചിത്രീകരിച്ചത് ഇയാൾ സ്വയം ആണെന്നും ഡിക്ടറ്റീവുകൾ പറയുന്നു. സോഷ്യൽ മീഡിയകളിലൂടെയും വിവിധ ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പുകളിലൂടെയും പരിചയപ്പെടുന്ന സ്ത്രീകളെ സ്വന്തം താമസസ്ഥലത്തേക്ക് പാർട്ടിക്കായി വിളിച്ചാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ സ്ത്രീകൾക്ക് ഭക്ഷണത്തോടൊപ്പം നൽകുന്ന മദ്യത്തിലും സോഫ്റ്റ് ഡ്രിങ്ക്സിലും മയക്കുമരുന്ന് ചേർത്തായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മയങ്ങി വീഴുന്ന സ്ത്രീകൾ പലരും ബോധം വന്നു എഴുന്നേൽക്കുമ്പോൾ നഗ്നരായി കിടക്കുന്നതും ലൈംഗിക പീഡനത്തിന് ഇരയായതായും മനസ്സിലാക്കുകയായിരുന്നു. പിന്നീട് ഇവരുടെ നഗ്ന വീഡിയോകൾ കാണിച്ച് അവരെ വീണ്ടും ലൈംഗിക പീഡനത്തിന് ശരിയാക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയും ആയിരുന്നു ഇയാളുടെ രീതി. വിചാരണയുടെ അവസാനം, സൂ തന്നെ ചിത്രീകരിച്ച, 50-ലധികം ഇരകളുടെ വീഡിയോ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീകളെക്കൂടി കണ്ടെത്താൻ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നൂറോളം സ്ത്രീകളെങ്കിലും ഇയാളുടെ വലയിൽ വീണിരിക്കാം എന്നാണ് പോലീസിൻറെ നിഗമനം. അതിൽ വീഡിയോ ചിത്രീകരിച്ച സ്ത്രീകളെ മാത്രമാണ് ഇപ്പോൾ പോലീസ് തിരയുന്നത്.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
