
ഈ വാരാന്ത്യത്തിൽ താപനില 22°C വരെ ഉയരുന്നതിനാൽ യുകെയുടെ പല ഭാഗങ്ങളിലും മെറ്റ് ഓഫീസ് ആംബർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്നു ചൂടിലും വരണ്ട കാലാവസ്ഥയിലും പ്രായമായവരും കുട്ടികളും പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. അതുപോലെ ലോസ് ഏഞ്ചൽസിലും ദക്ഷിണ കൊറിയയിലും അടുത്തിടെ കണ്ടതുപോലുള്ള ഭയാനകമായ തീപിടുത്തങ്ങൾ തടയുന്നതിന് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് കാലാവസ്ഥാ ഏജൻസി ബ്രിട്ടീഷുകാരോട് അഭ്യർത്ഥിച്ചു. മാസങ്ങൾക്കുശേഷം ലഭിച്ച ചൂടൻ ദിനങ്ങൾ നന്നായി ആസ്വദിക്കുകയാണ് ഇപ്പോൾ ബ്രിട്ടീഷ് ജനത. ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മറ്റ് തുറസ്സായ സ്ഥലങ്ങളിലേക്കും ജനങ്ങൾ പ്രവഹിക്കുന്നു. പലരും ദിവസം മുഴുവൻ പുറത്ത് ചിലവിടാൻ തയ്യാറായ വിനോദസഞ്ചാര മൂഡിലുമാണ്. എന്നാൽ വരണ്ട കാലാവസ്ഥയിൽ കാട്ടുതീയും വീടുകളിലും പരിസരത്തും തീപിടുത്തവും ഉണ്ടാകാൻ സാധ്യതയുണ്ട്. ലണ്ടൻ , കെന്റിലെ ഡോവർ , വിൽറ്റ്ഷയർ എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ആംബർ മുന്നറിയിപ്പ് നിലവിലുണ്ട് ബുധനാഴ്ച ഇത് വടക്കൻ അയർലൻഡിലേക്കും തെക്കൻ സ്കോട്ട്ലൻഡിലേക്കും വ്യാപിക്കും. ഈ ആഴ്ചയും തുടരുന്ന ചൂടുള്ള കാലാവസ്ഥയിൽ, വെള്ളിയാഴ്ച താപനില 22°C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കാട്ടുതീ സാധ്യത തടയാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അഗ്നിശമന സേനാംഗങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. തീപിടിത്ത സാധ്യത തടയുന്നതിനായി ഡിസ്പോസിബിൾ ബാർബിക്യൂകൾ ഉപയോഗിക്കരുതെന്നും സിഗരറ്റുകൾ, തീപ്പെട്ടികൾ, മാലിന്യങ്ങൾ എന്നിവ ശരിയായി സംസ്കരിക്കണമെന്നും അഗ്നിശമന സേന ജനങ്ങളോട് അഭ്യർത്ഥിച്ചു. വേനൽക്കാലത്തെ പോലെ ഉയർന്ന താപനില ലണ്ടനിൽ അനുഭവപ്പെടില്ലായിരിക്കാം, പക്ഷേ കാട്ടുതീ ഉണ്ടാകാമെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു , പ്രത്യേകിച്ച് ഈ വർഷം വസന്തകാലം പതിവിലും വരണ്ടതായി തുടങ്ങുന്നതിനാൽ.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
