
സുരക്ഷാ ഫയർ അലാറം തുടർച്ചയായി മുഴങ്ങിയതോടെ, ലണ്ടനിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷൻ ഇന്നലെ രാത്രി ഒഴിപ്പിച്ചു. അതോടെ ആയിരക്കണക്കിന് യാത്രക്കാർ യാത്ര മുടങ്ങിയും വൈകിയും ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച രാത്രി 9.30 ഓടെ, നോർത്ത് വെസ്റ്റ് സെൻട്രൽ ലണ്ടനിലെ മേരിലബോൺ സ്റ്റേഷനിൽ നിന്നാണ് ആശയക്കുഴപ്പത്തിലായ യാത്രക്കാർ അതിവേഗം പുറത്തിറങ്ങാൻ നിർബന്ധിതരായത്. ഫയർ അലാറം തീപിടുത്ത മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടന്നതെന്ന് യാത്രക്കാർ പിന്നീട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായില്ല. ഒരുമണിക്കൂറോളം സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. "സാഹചര്യത്തെക്കുറിച്ച് ഒരു ആശയവിനിമയവുമില്ല" എന്ന് അസംതൃപ്തനായ ഒരു ടിക്കറ്റ് ഉടമ X-ൽ പറഞ്ഞു. "ലണ്ടൻ മേരിലെബോണിൽ തീപിടുത്ത അലാറം മുഴങ്ങുന്നതിനാൽ, സ്റ്റേഷനിൽ നിന്ന് ആരംഭിക്കേണ്ടതോ അവസാനിപ്പിക്കേണ്ടതോ ആയ ട്രെയിനുകൾ 30 മിനിറ്റ് വരെ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. അതിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു” ചിൽട്ടേൺ റെയിൽവേയുടെ വക്താവ് വൈകുന്നേരം വ്യക്തമാക്കി. സ്റ്റേഷൻ വീണ്ടും തുറന്നതായി നാഷണൽ റെയിൽ പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ എന്താണ് ഫയർ അലാറം മുഴങ്ങാനുള്ള കാരണം എന്ന് ഇതേവരെ റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
