
വിമാനയാത്രയ്ക്കിടെ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലി രണ്ടു സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി. പരിഭ്രാന്തരായ യാത്രക്കാരും ഫ്ലൈറ്റ് അറ്റൻഡന്റുകളും രണ്ട് യാത്രക്കാർ തമ്മിലുള്ള വഴക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് സ്ത്രീകളും ഒരേനിരയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ മറ്റേയാളുടെ ശരീര ദുർഗന്ധവും പെർഫ്യൂമിന്റെ ഗന്ധവും കാരണം അസ്വസ്ഥയായി, ഇതാണ് വഴക്കിന് കാരണമായതെന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ തീവ്രമായി ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡന്റുമാരെ സഹായിക്കാൻ ശ്രമിക്കുന്ന രണ്ട് പുരുഷന്മാർ പിന്നിലെ നിരയിൽ നിൽക്കുന്നത് കാണാം. ഏറ്റുമുട്ടലിനിടയിൽ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളുടെ കൈയിൽ ഒരു സ്ത്രീ കടിച്ചതായും മറ്റൊരു യാത്രക്കാരന് പോറൽ ഏറ്റതായും പറയുന്നു. ചൈനയിലെ ഷെൻഷെൻ ബാവോൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ഒരുങ്ങിയ വിമാനം ഷാങ്ഹായ് ഹോങ്ക്വിയാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പൈലറ്റിന്റെ പരാതിയിൽ രണ്ടു സ്ത്രീകളേയും പോലീസ് കൊണ്ടുപോയശേഷം വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഷെൻഷെൻ എയർലൈൻസ് അന്വേഷണം ആരംഭിച്ചു
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
