
പ്രശസ്‌ത ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിനെതിരെ നാല് സ്‌ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ പോലീസ് കേസ് ചാർജ്ജുചെയ്‌തു. നിരവധി സ്‌ത്രീകളെ ഇയാൾ ലൈംഗിക പീഡനത്തിനും ബലാൽസംഗത്തിനും ഇടയാക്കിയിട്ടുണ്ടാകാം എന്ന് പോലീസ് പറയുന്നു 1999 നും 2005 നും ഇടയിൽ ബലാത്സംഗം, അസഭ്യം പറയൽ, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് റസ്സൽ ബ്രാൻഡിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയുമായി രംഗത്തെത്താൻ ധൈര്യപ്പെട്ട് നാല് വ്യത്യസ്ത സ്ത്രീകളുമായി ബന്ധപ്പെട്ടതാണ് കുറ്റങ്ങൾ. സൺഡേ ടൈംസ്, ടൈംസ്, ചാനൽ 4 ന്റെ ഡിസ്‌പാച്ചസ് എന്നിവ 2023 സെപ്റ്റംബറിൽ നടത്തിയ അന്വേഷണത്തിൽ ബ്രാൻഡിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ കണ്ടെത്തിയതിനുശേഷം പോലീസ് അദ്ദേഹത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. ചാർജ് ചെയ്ത നാല് കേസുകളിൽ രണ്ടെണ്ണം ബലാത്സംഗ കുറ്റമാണ്. ഒരു ലൈംഗിക പീഡനവും ഒരു സ്ത്രീയെ അസഭ്യം പറഞ്ഞതിനും ആണ് മറ്റു കേസുകൾ. എന്നാൽ X-ൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ ബ്രാൻഡ് പറഞ്ഞു: "ഞാൻ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. സ്‌ത്രീകളുടെ സമ്മതത്തോടെയും താല്പര്യത്തോടെയുമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളത് " "കോടതിയിൽ ഈ കുറ്റങ്ങൾ വാദിച്ച് നിരപരാധിയെന്ന് തെളിയിക്കാൻ ഇപ്പോൾ എനിക്ക് അവസരം ലഭിക്കും, അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്" എന്ന് റസ്സൽ എഴുതി. ഒരു ബലാത്സംഗ കുറ്റം, ഒരു അസഭ്യവർഷം, ഒരു വാക്കാലുള്ള ബലാത്സംഗം, രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ എന്നീ കുറ്റങ്ങൾ ബ്രാൻഡിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മെയ് 2 ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ബ്രാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റസ്സൽ അമേരിക്കയിലാണെന്ന് കരുതുന്നു. ഇത്തരം പ്രതി വിദേശത്തായിരിക്കാവുന്ന സാഹചര്യത്തിൽ, പ്രതിയുടെ തിരിച്ചുവരവിന് സമ്മതം നൽകാൻ പ്രോസിക്യൂട്ടർമാർ ശ്രമിക്കുന്നു. സംശയിക്കപ്പെടുന്നയാളിൽ നിന്ന് സഹകരണമില്ലെങ്കിൽ, നിലവിലുള്ള രാജ്യത്തെ അധികാരികൾ മൂലം അയാളെ കൈമാറാൻ ശ്രമിക്കുന്നത് പരിഗണിക്കും.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
