
ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 23 സെ. വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയശേഷം, മെറ്റ് ഓഫീസ് പ്രവചനംപോലെ യുകെയുടെ മിക്കഭാഗങ്ങളിലും ഉയർന്ന ചൂട് കാലാവസ്ഥ തുടരുന്നു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വാരാന്ത്യത്തിലും തിങ്കളാഴ്ച വരെയും താപനില മധ്യത്തിൽ നിന്ന് ഉയർന്ന തോതിൽ തുടരുമെന്നാണ് പ്രവചനം. ആകാശം മിക്കവാറും തെളിഞ്ഞതായിരിക്കും, കിഴക്കൻ സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലും ശനിയാഴ്ച നേരിയ മേഘാവൃതമായിരുന്നു. വരണ്ട കാലാവസ്ഥയും ഉയർന്ന ചൂടും ചൂടുകാറ്റും മൂലം കാട്ടുതീ അടക്കമുള്ള തീപിടിത്ത സാധ്യതയും ഇതേത്തുടർന്ന് ചൂടിന്റെ പ്രത്യേക ആംബർ ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ചിലയിടങ്ങളിൽ നിന്ന് തീപിടിത്തവും നോർത്തേൺ അയർലണ്ടിലെ കൗണ്ടി ഡൗണിൽ നിന്ന് കാട്ടുതീയും റിപ്പോർട്ട് ചെയ്യുന്നു. നോർത്തേൺ അയർലണ്ടിലെ മോൺ പർവതനിരകൾക്ക് സമീപമുള്ള കൗണ്ടി ഡൗണിൽ ഉണ്ടായ കാട്ടുതീ ഒരു മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചു. ഹിൽടൗണിലെ സാൻഡ്ബാങ്ക് റോഡിൽ പടർന്ന തീ അണയ്ക്കാൻ പതിനാല് അഗ്നിശമന ഉപകരണങ്ങളും നൂറിലധികം അഗ്നിശമന സേനാംഗങ്ങളും പ്രവർത്തിക്കുന്നു. തീ ഏകദേശം രണ്ട് മൈൽ വരെ വ്യാപിച്ചിരിക്കുന്നു, ഇതിൽ വലിയൊരു വനമേഖലയും വീടുകൾക്ക് സമീപ പ്രദേശങ്ങളും ഉൾപ്പെടുന്നു. ലിങ്കൺഷെയറിലെ കാരവാൻ പാർക്കിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച ഏകദേശം 03:53 BST ന് ഗോൾഡൻബീച്ച് ഹോളിഡേ പാർക്ക്, റോമൻ ബാങ്ക്, ഇംഗോൾഡ്മെൽസ് എന്നിവിടങ്ങളിൽ അടിയന്തര സേവനങ്ങൾ വിളിച്ചതായി ലിങ്കൺഷെയർ പോലീസ് പറഞ്ഞു. സമീപത്തുള്ള ഒരു ചെറിയ വിഭാഗം താമസക്കാരോട് രാത്രി മുഴുവൻ വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വടക്കൻ അയർലൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് (NIFRS) അറിയിച്ചു.
More Latest News
പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി

ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു

സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും
