18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പഠിക്കാൻ വന്നവരും യുകെ കാണാൻ വന്നവരും നദികളിൽ കുളിക്കാനും നീന്താനും ഇറങ്ങരുതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ്, സമീപകാലത്ത് നിരവധിപ്പേർ മരണപ്പെടുന്നു! >>> അവൾ ആമി… അത്ഭുത പെൺകുട്ടി! യുകെയിൽ ഇതാദ്യമായി മാറ്റിവെച്ച ഗർഭപാത്രത്തിൽ ശിശു പിറന്നു.. ഗർഭപാത്രം ദാനം നൽകിയത് സഹോദരി >>> ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികൾ ഒരുലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത! എച്ച്ആർ, ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; നഴ്സുമാരും കെയറർമാരും അടക്കമുള്ള ഹെൽത്ത് കെയർ ജീവനക്കാർ സുരക്ഷിതരാകുമോ? >>> ഓൾഡ്ഹാം സിറ്റി സെന്ററിലെ ഷോപ്പിംഗിനിടെ യുകെ മലയാളിയുടെ മാതാവ് കുഴഞ്ഞുവീണു മരിച്ചു! യുകെയിലെ മകന്റെ വീട്ടിലെത്തിയത് രണ്ടാഴ്ച്ച മുമ്പുമാത്രം! >>> യോർക്ക് മലയാളികളുടെ മോദി.. പ്രിയ ഗായകനും സാമൂഹിക പ്രവർത്തകനുമായ മോഡി തോമസ് ചങ്കൻ വിടവാങ്ങി, അർബുദം തിരിച്ചറിഞ്ഞത് ഒരുമാസം മുമ്പുമാത്രം! കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം 14 നു നടത്തും >>>
Home >> NEWS
കെട്ടിയാൽ കിട്ടും മില്യണുകൾ..! 148 മില്യൺ പൗണ്ടിന്റെ ലോട്ടോ ജേതാവായ ഗില്ലിയൻ ബേഫോർഡ് രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ചു; പുതിയ പങ്കാളിയെ തേടുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-04-06

 

ഒരുദിവസം ഇരുണ്ടുവെളുക്കുമ്പോൾ ശതകോടികളുടെ ഉടമകളായി മാറിയാൽ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. 148 മില്യൺ പൗണ്ടിന്റെ യൂറോ ജാക്ക് പോട്ട് നേടിയ ഗില്ലിയൻ ബേഫോർഡിന്റെ ജീവിതത്തിൽ ഭർത്താക്കന്മാർ മാറി മറിയുകയാണ്.


2012 ഓഗസ്റ്റിൽ ലോട്ടോ അടിച്ചപ്പോൾ ജേതാവായിരുന്ന  ആദ്യഭർത്താവ് അഡ്രിയാൻ ബേഫോർഡിനെ അധികം വൈകാതെ ഗില്ലിയൻ ഒഴിവാക്കി. ലോട്ടോ പണം പരസ്പരം പങ്കുവച്ചായിരുന്നു പിരിയൽ.


അങ്ങനെ 148 മില്യൺ പൗണ്ടിന്റെ പകുതിയായ 74 മില്യൺ പൗണ്ടുമായി ഗില്ലിയൻ സ്കോട്ട്ലാൻഡിലേക്ക് താമസം മാറ്റി. അവിടെയെത്തി ആദ്യം ചെയ്‌തത്‌  പുതിയ പങ്കാളിയെ കണ്ടെത്തുകയായിരുന്നു.


ലോട്ടോ ജേതാവായ ഗില്ലിയൻ ബേഫോർഡ് തന്റെ ഏഴ് വർഷത്തെ ദാമ്പത്യജീവിതത്തിൽ, സൗജന്യ ചെലവിനായി ഭർത്താവിന് 5 മില്യൺ പൗണ്ട് നൽകി. എന്നാൽ വിവാഹമോചനത്തിൽ അദ്ദേഹത്തിന് ഒന്നും ലഭിച്ചില്ല.


148 മില്യൺ പൗണ്ടിന്റെ യൂറോ മില്യൺസ് ജാക്ക്പോട്ട് നേടിയ 52 വയസ്സുള്ള മൾട്ടി മില്യണയർകുട്ടികളുടെ അമ്മ, 43 കാരനായ ബ്രയാൻ ഡീൻസിനെയാണ് പുതിയ ഭർത്താവാക്കിയത്. 7 വർഷത്തെ ജീവിതത്തിനിടയിൽ ബ്രെയാനു നിരവധി  കാറുകൾ, വാച്ചുകൾ, ചെലവ് പണം എന്നിവയുൾപ്പെടെയുള്ള 5 മില്യൺ പൗണ്ടിന്റെ സമ്മാനങ്ങൾ നൽകി.


എന്നാൽ അടുത്തിടെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും പതിനായിരക്കണക്കിന് പൗണ്ട് നേരത്തേ, തട്ടിയെടുത്തതിന് ബ്രെയാനെതിരെ കേസായി. ഇതേത്തുടർന്ന് ഇയാളൊരു വൻ  ഫ്രോഡാണെന്ന് മനസ്സിലാക്കിയാണ് ഒഴിവാക്കിയതെന്ന് ഗില്ലിയൻ  പറയുന്നു.


അതിൽ നിന്ന് സമ്പത്തിന്റെ ഒരു പങ്ക് ആവശ്യപ്പെട്ട്  പണം സമ്പാദിക്കുന്നത് തടയാൻ, രണ്ടാം ഭർത്താവും തട്ടിപ്പുകാരനുമായ ബ്രയാനെ  വിവാഹത്തിനു മുമ്പുള്ള കരാറിൽ ഒപ്പിടണമെന്ന് അവൾ നിർബന്ധിച്ചുവെന്ന് മനസ്സിലാക്കാം.


പുതുതായി സ്ഥാപിച്ച രേഖകൾ പ്രകാരം, ദമ്പതികളുടെ വിവാഹം കഴിഞ്ഞ മാസം അവസാനിച്ചുവെന്നും ബ്രയാൻ ഒന്നും കിട്ടാതെയാണ് പിരിഞ്ഞുപോയതെന്നും സുഹൃത്തുക്കൾ പറയുന്നു.


അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന ഒരു ഫോട്ടോയിൽ സ്വർണ്ണ നിറത്തിലുള്ള തിളങ്ങുന്ന ട്രൗസറിൽ മെലിഞ്ഞതായി കാണപ്പെട്ടു. ലോട്ടോ കിട്ടിയ സമയത്ത് ഇവർ തടിച്ച ശരീരമുള്ള സ്‌ത്രീയായിരുന്നു.


ഗില്ലിയൻ  പുതിയ ഭർത്താവിനെ തേടുന്നുവെന്ന വാർത്തകൾ പരക്കുന്നതിനിടെ, ഇവരുടെ ശരീരംപോലെ ലോട്ടോ പണവും മെലിഞ്ഞുവോയെന്ന സംശയവും പലരും ഉയർത്തുന്നു.


More Latest News

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ സിനിമ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാദത്തെ തുടർന്ന് ചിത്രത്തിലെ 24 രംഗങ്ങൾ വെട്ടിനീക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരനായ ഗോകുലം ഗോപാലനെതിരെയാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഇന്ന് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവാദം കൊഴുക്കവെ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുട്യൂബിലെ തന്റെ ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം.   പൃഥ്വിരാജും മോഹൻലാലും അമിത് ഷായേയോ നദ്ദയേയോ ഒക്കെ കണ്ടിട്ട് എമ്പുരാൻ മൂന്നാം ഭാഗം എടുക്കുന്നത് മുഴുവൻ നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ 24 വെട്ടും ഒഴിവാക്കാമായിരുന്നു. ഇവിടുത്തെ പ്രശ്നം എന്താണെന്ന് വെച്ചാൽ മോഹൻലാൽ കൂടുതൽ ചായ്വ് കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുമായിട്ടാണ്. അത് പരമമായ സത്യമാണ്. ഇവിടെ പിണറായി വിജയനുമായും നല്ല ബന്ധമുണ്ട്. ബിജെപി നേതാക്കളുമായും മോഹൻലാലിന് നല്ല ബന്ധമുണ്ട്.   എമ്പുരാന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി ബിജെപി അംഗത്വം പരസ്യമായി വാങ്ങിയ ഭരത് ഗോപിയുടെ മകനാണ്. ഈ വിവാദത്തിൽ ആരും മുരളി ഗോപിയേയും ആന്റണി പെരുമ്പാവിനേയും ഗോകുലം ഗോപാലനേയും ആരും കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം മുഴുവൻ പൃഥ്വിരാജിനാണ്. അവസരവാദം നന്നായി കളിക്കാൻ മടിയില്ലാത്ത ആളാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഭക്തയെ പോലെയാണ് പെരുമാറിയത്. ആടുജീവിതത്തിന് മകനൊരു ദേശീയ അവാർഡ് വാങ്ങിക്കൊടുക്കാനാണ് മല്ലിക ഈ കളി കളിക്കുന്നതെന്നാണ് അന്ന് പലരും വിമർശിച്ചത്. പക്ഷെ എന്തോ ആ നീക്കം ക്ലച്ച് പിടിച്ചില്ല. എന്തായാലും പൃഥ്വിരാജിനെ തീർത്തേ ഹൈന്ദവ ഭക്തർക്ക് ഇപ്പോൾ കലി തീരു എന്ന അവസ്ഥയാണ്.

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

എമ്പുരാൻ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശ്രീലേഖ ചോദിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഞാൻ എമ്പുരാൻ കണ്ടു, മാർക്കോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് സിനിമയിലെ വയലൻസിനെ കുറിച്ചാണ്. എന്നാൽ എമ്പുരാനിലും ഈ വയലൻസ് എല്ലാം ഉണ്ട്. എന്നാൽ ആരും വിമർശനം ഉന്നയിച്ച് കണ്ടില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുട്ടികളിൽ അക്രമവാസന ഉണ്ടാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.എന്നാൽ സിനിമയിലെ വയലൻസ് ചെറിയ രീതിയിലെങ്കിലും സ്വാധീനം ഉണ്ടാക്കാം. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടൻ മോഹൻലാൽ ആയിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം അത് എമ്പുരാൻ കൊണ്ട് മാത്രമല്ല, അതിന് മുൻപ് ഇറങ്ങിയ പല പടങ്ങളും കടുത്ത നിരാശയാണ് നൽകിയിട്ടുള്ളത്. എമ്പുരാനാണെങ്കിലും വമ്പൻ ഹൈപ്പിലാണ് എത്തിയത്. ലൂസിഫർ എനിക്ക് ചെറിയ രീതിയിലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയമൊക്കെയാണ് ചർച്ച ചെയ്യുന്നത് സിനിമ. വളരെ വലിയ വയലൻസുള്ള സിനിമയാണ് എമ്പുരാൻ. ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന മെസേജ് യാദൃശ്ചികമായി വന്നതല്ല. മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. ബിജെപി കേരളത്തിൽ കടക്കാൻ പാടില്ല, കടന്നാൽ കേരളം നശിക്കും എന്ന് കാണിക്കുന്നതാണ് സിനിമ. ഗോവർധൻ എന്ന ഇന്ദ്രജിത്ത് കഥാപാത്രം പറയുന്നത് ബിജെപി കേരളത്തിൽ വരാൻ പാടില്ല, വലിയ അപകടം പിടിച്ച കാര്യമാണെന്ന മട്ടിലാണ്.

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി

യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി  ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ  പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവർത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനിൽ യുക്മ ജനറൽ കൗൺസിലിൽ നിന്നുമുള്ള അംഗങ്ങളെയാണ്  യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന്  ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ വച്ചാണ് വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്.  ബർമിംങ്ഹാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിൻറെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ. യുക്മ ചാരിറ്റി ബോർഡ് വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ് യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്സ് വർഗീസ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി, യുക്മ നാഷണൽ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണൽ പി ആര്‍ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിൽ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ കൂടി വഹിച്ച അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്.  അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്.  മനോജ് കുമാർ പിള്ള പ്രസിഡൻ്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റർ  പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിൽ വച്ച് 2019 -ൽ  സംഘടിപ്പിച്ച ദേശീയ കലാമേള വൻ വിജയമാക്കുന്നതിന് പിന്നിൽ  പ്രധാന ചുമതല വഹിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന അലക്സ് വർഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിൻഷോ ഹോസ്പിറ്റൽ ലംങ്ങ് ക്യാൻസർ ഡിപ്പാർട്ടൻ്റിലെ സ്പെഷ്യലിസ്റ്റ് നഴ്സാസായ ബെറ്റിമോൾ അലക്സ് ഭാര്യയാണ്. അനേഖ അലക്സ് (ബാങ്ക് ഓഫ് ന്യൂയോർക്ക്), കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്സ് (നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി, ഹൾ - യോർക് മെഡിക്കൽ സ്കൂൾ), ഏഡ്രിയേൽ അലക്സ് (ഇയർ 8) എന്നിവർ മക്കളാണ്. യുക്മ ചാരിറ്റി ബോർഡ് സെക്രട്ടറി ഷാജി തോമസ്  യുക്മ ചാരിറ്റി ബോർഡിന്റെ സെക്രട്ടറിയായി ഡോർസെറ്റിൽ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.  യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമാകുന്നതിന് മുൻപ് തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടിൽ പണി കഴിപ്പിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ ആ പ്രോജക്ട് പൂർത്തിയാക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി സ്തുത്യർഹമായിരുന്നു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡൻറായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിൻറെ ഭാര്യ ആൻസി ഡെപ്യൂട്ടി ഹോം മാനേജരായി ഡോർസെറ്റിലെ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. മകൻ ഫെബിൻ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫൻസിൽ ജോലി ചെയ്യുന്നു. ഫെബിൻ്റെ ഭാര്യ ഡിമ്പിൾ. മകൾ ഫേബ പഠനം പൂർത്തിയാക്കി ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണൽ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റുമാരായ മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.

ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു

ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ്‌ ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു. ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.      നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു. www.youtube.com/watch

സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

    ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും. ഒമ്പത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഇവർക്കൊപ്പം തിരിച്ചെത്തുമെന്നതാണ് ദൌത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. സ്റ്റാർലൈനർ പേടകം ആളില്ലാതെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.  നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വത്തം നല്‍കുന്നത്. കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

Other News in this category

  • ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികൾ ഒരുലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത! എച്ച്ആർ, ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; നഴ്സുമാരും കെയറർമാരും അടക്കമുള്ള ഹെൽത്ത് കെയർ ജീവനക്കാർ സുരക്ഷിതരാകുമോ?
  • യോർക്ക് മലയാളികളുടെ മോദി.. പ്രിയ ഗായകനും സാമൂഹിക പ്രവർത്തകനുമായ മോഡി തോമസ് ചങ്കൻ വിടവാങ്ങി, അർബുദം തിരിച്ചറിഞ്ഞത് ഒരുമാസം മുമ്പുമാത്രം! കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം 14 നു നടത്തും
  • എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾ മിസ്സ് ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിന്റെ ഏറ്റവും ഒടുവിലേക്ക് തഴയപ്പെടും! തിരക്കു കുറയ്ക്കാൻ പുതിയ നീക്കവുമായി വെയിൽസ് എൻഎച്ച്എസ്, വിജയിച്ചാൽ രാജ്യമെങ്ങും നടപ്പിലാക്കും
  • റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിച്ച് സ്കോട്ട്ലാൻഡ് പോലീസ്, ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരൻ; കേസന്വേഷണം അവസാനിപ്പിച്ചു, മൃതദേഹം സംസ്‌കരിച്ചു
  • സൗദിയിലെ വാഹനാപകടം: അഖിലിന്റെയും ടീനയുടെയും വിവാഹം നിശ്ചയിച്ചിരുന്നത് ജൂൺ 16 ന്; അഖിൽ യുകെയിലെ പോർട്സ്മൗത്തിൽ ഐടി എഞ്ചിനീയർ, യുകെയിലേക്ക് വരാൻ ടീന ജോലി രാജിവച്ചു! വിവാഹവും വീട് താമസവുമെന്ന സ്വപ്നങ്ങൾ ബാക്കിയാക്കി മരണത്തിലൂടെ ഒന്നിച്ചു
  • മധുവിധുവിനു മുമ്പെ, പ്രിയനൊപ്പം മടങ്ങി… സൗദിയിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ലണ്ടനിലെ യുവ മലയാളി നഴ്സും സൗദി നഴ്‌സായ പ്രതിശ്രുത വധുവും! നാട്ടിലേക്ക് മടങ്ങും മുമ്പ് നടത്തിയ വിനോദയാത്ര വിധിയുടെ ക്രൂരതയായി
  • സൈൻസ്ബറീസ് സൂപ്പർമാർക്കറ്റിൽ നിന്നും ചോക്ലേറ്റ് വാങ്ങിയവർ ശ്രദ്ധിക്കുക , ബെൽജിയൻ മിൽക്ക് ചോക്ലേറ്റിനുള്ളിൽ ലോഹ കഷണങ്ങൾ..! അടിയന്തരമായി തിരിച്ചുവിളിച്ചു, വാങ്ങിയവർ കഴിക്കരുതെന്നും ഷോപ്പുകളിൽ തിരിച്ചെത്തിക്കാനും നിർദ്ദേശം
  • ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും സന്ദർശകർക്കും തിരിച്ചടി! യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ രാജ്യങ്ങൾ സ്റ്റഡി, വർക്ക്, വിസിറ്റിംഗ് വിസ ചാർജുകൾ ഇന്നുമുതൽ കുത്തനെ കൂട്ടുന്നു. യുകെയിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസും കൂടും
  • യുകെയിൽ വിലക്കയറ്റത്തിന്റെ ഏപ്രിൽ.. വാട്ടർ, വൈദ്യുതി, ഗ്യാസ്, മൊബൈൽ, കാർ ടാക്‌സ് അടക്കം എല്ലാമേഖലകളിലും വില വർദ്ധിക്കും! കൂടിയ നിരക്കുകൾ അറിയുക, നാഷണൽ ലിവിങ് വേജ് വർദ്ധനവ് മാത്രം ആശ്വാസം; ലേബർ പാർട്ടിയുടെ മധുവിധു കാലം കഴിയുന്നു
  • എംപുരാൻ സിനിമയുടെ വ്യാജ പതിപ്പ് യുകെയിൽ വ്യാപകമായി പ്രചരിക്കുന്നു, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ ഷെയറിങ്! നിയമ നടപടി മുന്നറിയിപ്പുമായി യുകെ വിതരണക്കാർ ആർ‌എഫ്‌ടി ഫിലിംസ്, പൈറസിയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം
  • Most Read

    British Pathram Recommends