
യുകെയിലെ മലയാളി അസ്സോസിയേഷൻ പ്രവർത്തകർക്കിടയിൽ മലയാളികളുടെ മോദിയെന്ന് അറിയപ്പെട്ടിരുന്ന, യോർക്കിലെ പ്രശസ്‌ത മലയാളി ഗായകൻ മോഡി തോമസ് ചങ്കൻ വിടപറഞ്ഞു. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മോഡി തോമസ് ചങ്കന്റെ ജീവൻ അപഹരിച്ചത് അപ്രതീക്ഷിതമായി എത്തിയ കാൻസർ രോഗമാണ്. അമ്പത്തഞ്ചാം വയസ്സിലാണ് വിയോഗം. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്നു. പ്രത്യേകിച്ച് മതപരമായ ചടങ്ങുകളിൽ ഗായകനെന്ന നിലയിൽ മോഡി നിറഞ്ഞുനിന്നു. കുടുതലും ക്രിസ്തീയ ഭക്തിഗാനങ്ങളാണ് പാടിയിരുന്നതെങ്കിലും ഹൃദ്യമായ സംഗീതത്തിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടാൻ മോഡിക്കു കഴിഞ്ഞിരുന്നു. ഒരുമാസം മുമ്പുമാത്രമാണ് തികച്ചും അപ്രതീക്ഷിതമായി കാൻസർ ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ വൈകിയതിനാൽ, അസുഖം ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അവസാന നിമിഷങ്ങളില്‍ പോലും സംഗീതത്തെ സ്നേഹിച്ച മോഡി; ഇഷ്ടഗാനങ്ങള്‍ കേട്ടും പാട്ടുപാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ അനുസ്മരിച്ചു. തൃശൂര്‍ സ്വദേശികളായ പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി റോയ്സ് മോഡി, എ- ലെവല്‍ വിദ്യാര്‍ഥി അന്ന മോഡി എന്നിവരാണ് മക്കള്‍. ഷൈജു ഫിലിപ്പ്: സംസ്‌കാര ചടങ്ങുകൾ കെറ്ററിംഗിലെ വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ, പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം ഈമാസം 14ന് നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടത്തും. 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. 13ന് നടത്തുന്ന വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ചുണ്ടായ അപകടത്തെ അതിശയകരമായി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വ്യക്തിയായിരുന്നു ഷൈജു ഫിലിപ്പ്. എന്നാല്‍ മാർച്ച് 23ന് വൈകിട്ട് വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പാരാമെഡിക്സ് ഉടൻ വീട്ടിലേക്ക് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആന്‍സിലുമാണ് ഷൈജുവിന്റെയും ലിന്‍സിയുടെയും മക്കള്‍. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ക്നാനായ സമുദായ അംഗമായ ഷൈജുവിനും ഭാര്യ ലിന്‍സിക്കും ഒട്ടേറെ ബന്ധുമിത്രാദികള്‍ യുകെയിലുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍: St Edwards RC Church, Kettering, NN15 7QQ സെമിത്തേരിയുടെ വിലാസം Warren Hill, Kettering NN16 8XE
More Latest News
ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി

ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
