
തുടർച്ചയായ അപ്രതീക്ഷിത വേർപാടുകൾ വേട്ടയാടുന്ന യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാർത്ത കൂടിയെത്തി. യുകെ മലയാളികളുടെ മനസ്സിൽ സ്നേഹം നിറച്ച് പുഞ്ചിരിക്കുന്ന മുഖവുമായി അതിവേഗം കടന്നുപോയത് റെഡിങ്ങിലെ ആശിഷ് എന്ന യുവാവാണ്. തയ്യിൽ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചൻ, യുക്മയുടേതടക്കം യുകെയിലെ കലാകായിക മത്സരങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. റെഡിങ്ങിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഊർജ്ജസ്വലനായി ഓടി നടക്കുമ്പോൾ, തീർത്തും അപ്രതീക്ഷിതമായാണ് ആശിഷിനെ ബ്രെയിൻ ട്യൂമർ ബാധിച്ചുവെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ആശിഷ് ബ്രെയിൻ ട്യൂമറിന്റെ ചികിത്സയിലായിരുന്നു. മുപ്പത്തഞ്ചാം വയസ്സിലാണ് വിയോഗം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യ മെറിൻ റെഡ്ഡിങ്ങിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. ഏക മകൻ ജൈഡന് അഞ്ചുവയസ്സ് മാത്രമാണ് പ്രായം. സഹോദരി ആഷ്ലി അയർലാൻഡിൽ ഭർത്താവിനൊപ്പം താമസിക്കുന്നു. സംസ്കാരവും പൊതുദർശനവും സംബന്ധിച്ച് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. യുക്മയുടെ മുൻകാല നേതൃത്വമടക്കം നിരവധിപ്പേരാണ് ആശിഷിന് ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ആശിഷിസിനൊപ്പമുള്ള ഓർമ്മകളും പങ്കുവയ്ക്കുന്നു. യുകെയിലെ കലാപരിപാടികളിലൂടെ പേരെടുത്ത നല്ല ഡാൻസറും കൊറിയോഗ്രാഫറും ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബായ കാർഡിഫ് കാമിയോസിന്റെ പ്രധാന കളിക്കാരിൽ ഒരാളാണ്. നല്ലൊരു ബാഡ്മിന്റൺ കളിക്കാരനും കൂടിയായ ആശിഷ് ദേശീയതലത്തിൽ വരെ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. വടംവലി, ഷട്ടിൽ ടൂർണമെന്റ്, ക്രിക്കറ്റ് മത്സരം എന്തും ആകട്ടെ യുകെയിൽ എവിടെ ആയിരുന്നാലും കുട്ടുകാരോടോപ്പം എത്തി മത്സരിക്കുമായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവർ പിന്നീടൊരിക്കലും ആശിഷിനെ മറക്കില്ല. കുറഞ്ഞ നാളുകൾക്കിടയിൽ സ്നേഹവും സൗഹൃദവും കൊണ്ട് യുകെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഈ യുവാവിന്റെ ഓർമ്മകൾ കാലങ്ങളോളം നിറംമങ്ങാതെ നിൽക്കുകതന്നെ ചെയ്യും.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
