
നിരവധി മലയാളികൾ മാറ്റുരച്ച ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം പേരും പരാജയപ്പെട്ടു. പ്രമുഖ പാർട്ടികളായ കൺസർവേറ്റീവ്, ലേബർ പാർട്ടികൾക്കേറ്റ തിരിച്ചടിയാണ് മലയാളി സ്ഥാനാർത്ഥികൾക്ക് വിനയായത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോർജ് ആണ് മികച്ച വിജയം നേടി. കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിലെ ഹണ്ടിങ്‌ഡൺ ആൻഡ് ഹാറ്റ്ഫോഡ് വാർഡിൽ ആണ് ലീഡോ കൗൺസിലർ ആയി മത്സരിച്ചത്. അതേസമയം കിങ്‌സ്തോർപ്പ് ടൗൺ സീറ്റിൽ മലയാളി ദിലീപ് കുമാർ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. സോഷ്യൽ മീഡിയകളിൽ ഇദ്ദേഹം ജയിച്ചുവെന്ന് കാണിച്ചിട്ട പോസ്റ്റുകൾ തെറ്റിദ്ധാരണ പരത്തിയിരുന്നത്. അങ്കമാലി കറുകുറ്റി ഇടക്കുന്ന് ഇടശ്ശേരി ഹൗസിൽ ഇ. ജെ. ജോർജ്, റോസിലി ദമ്പതികളുടെ മകനാണ് കേംബ്രിഡ്‌ജ്ഷെയർ കൗണ്ടിയിൽ മിന്നുന്ന വിജയം നേടിയ ലീഡോ. 2009 ലാണ് ഇദ്ദേഹം സ്റ്റഡി വിസയിൽ യുകെയിൽ എത്തുന്നത്. നഴ്സിങ് പഠനത്തിന് ശേഷം കെയറർ ആയി ജോലി ആരംഭിച്ച ലീഡോ 2015 ൽ ടൗൺ കൗൺസിൽ കൗൺസിലർ, ഡിസ്ട്രിക്ട് കൗൺസിൽ കൗൺസിലർ എന്നീ നിലകളിൽ മത്സരിച്ചു വിജയിച്ചിരുന്നു. കേംബ്രിജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൽജിആർ ഹെൽത്ത്കെയർ എന്ന കെയർ ഏജൻസിയുടെ ഉടമ കൂടിയാണ് ലീഡോ. ഭാര്യ റാണി ശോഭന ഹിഞ്ചിങ് ബ്രൂക്ക് ഹോസ്പിറ്റലിൽ നഴ്‌സായി ജോലിചെയ്യുന്നു. മക്കൾ: നേഹ, അന്ന, അന്റോണിയോ. ലീഡോയുടെ സഹോദരൻ ലോയിഡ് യുകെയിലുണ്ട്. സഹോദരി ലിഡിയ നാട്ടിലും. ലീഡോയുടെ മിന്നും വിജയം ആഘോഷിക്കുകയാണ് നാട്ടിലും കുടുംബാംഗങ്ങൾ. എന്നാൽ കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിൽ 31 സീറ്റുകളിൽ വിജയിച്ച ലിബറൽ ഡെമോക്രാറ്റിക്ക് ആണ് ഭരണം നിയന്ത്രിക്കുക. ലീഡോ ഉൾപ്പടെ 10 പേരാണ് കൺസർവേറ്റീവ് പ്രതിനിധികളായി വിജയിച്ചത്. റിഫോം യുകെയും 10 പേരെ വിജയിപ്പിച്ചു. ലേബർ പാർട്ടിക്ക് 5 സീറ്റുകളിൽ മാത്രമെ വിജയിക്കാൻ കഴിഞ്ഞുള്ളു. ഗ്രീൻ പാർട്ടി 3, ഇൻഡിപെൻഡന്റ് 2 എന്നിങ്ങനെയാണ് മറ്റ് സീറ്റുകളുടെ എണ്ണം. 2021 ൽ കൺസർവേറ്റീവ് പാർട്ടിയാണ് 36 സീറ്റുകളുമായി കൗൺസിൽ ഭരിച്ചിരുന്നത്. ഇത്തവണ റിഫോം യുകെയുടെ പ്രകടനമാണ് ലിബറൽ ഡെമൊക്രാറ്റിക്ക് കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കാരണമായത്. അതിനിടെ കിങ്‌സ്തോർപ്പ് ടൗൺ കൗൺസിലറായി മത്സരിച്ച മലയാളി ദിലീപ് കുമാർ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് ഇദ്ദേഹം രണ്ടാംതവണയാണ് മത്സരിച്ചത്. എന്നാൽ ദിലീപ് കുമാർ കിങ്‌സ്തോർപ്പ് ടൗൺ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു എന്നനിലയിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇത് തെറ്റായ വർത്തയാണെന്ന് ദിലീപ് കുമാർ അറിയിച്ചു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
