
യുകെയും യൂറോപ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും അടക്കം വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കാർത്തിക വൻ ഓൺലൈൻ തട്ടിപ്പ് സംഘാംഗമാണെന്ന വിവരം പുറത്തുവന്നു. കൊച്ചിയിലെ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിയ കാര്‍ത്തിക പ്രദീപാണ് പിടിയിലായത്. മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. തട്ടിയെടുത്ത പണം കാര്‍ത്തിക ആഢംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. ഇവർ യുക്രൈനിൽ നിന്നും മെഡിസിനിൽ ബിരുദം നേടിയെന്ന് പറയുന്നുണ്ടെങ്കിലും അതും വ്യാജമാണെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്ക് അടക്കം നിരന്തരം സോഷ്യൽ മീഡിയകളിൽ വിദേശ വേക്കൻസി പരസ്യങ്ങൾ നൽകിയും ഇൻസ്റാഗ്രാമിലെയും യുട്യൂബിലെയും വീഡിയോകളും വഴിയാണ് ഇവർ ഇരകളെ വീഴ്ത്തിയിരുന്നത്. ആദ്യമൊക്കെ വിശ്വാസയോഗ്യമായി ഡോക്ടർ കാർത്തിക എന്നപേരിൽ പ്രത്യക്ഷപ്പെട്ട ഇവർ ഒടുവിൽ പണംപോയവർ പരാതിയുമായി എത്തിയപ്പോൾ ‘നിങ്ങൾ തട്ടിപ്പിന് ഇരയാകുവാൻ നിന്നുതന്നിട്ടല്ലേ’ എന്ന് അപഹസിക്കുകയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചെയ്തത്. പുല്ലേപ്പടിക്ക് സമീപം ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണനല്‍ കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനം നടത്തിയാണ് തട്ടിപ്പിനുള്ള കളമൊരുക്കിയത്. പരാതിവന്നപ്പോൾ മുങ്ങിയ കാര്‍ത്തിക പ്രദീപിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട് നിന്നാണ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശൂരിലാണ് താമസിക്കുന്നത്. യുകെ, ഓസ്ട്രേലിയ, ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടി. യുക്രെയിനില്‍ ഡോക്ടറാണ് എന്ന് പറഞ്ഞായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പ്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫിസ് പൂട്ടി കഴിഞ്ഞ മാസം കാര്‍ത്തിക മുങ്ങി. പിന്നീട് സ്വഭാവം മാറ്റി പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാര്‍ പറയുന്നു. കോഴിക്കോട് നിന്ന് അറസ്റ്റുചെയ്ത കാര്‍ത്തികയെ ഇന്നലെ രാത്രി പോലീസ് കൊച്ചിയില്‍ എത്തിച്ചു. പണം നഷ്ടപ്പെട്ടിട്ടുള്ളവർ മടിക്കാതെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പരാതി നൽകണമെന്ന് പോലീസ് ആവശ്യപെടുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
