
യുകെയിൽ പഠിക്കാനെത്തുന്ന മലയാളി വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്ന സംഭവങ്ങൾ വർധിക്കുന്നു. ഈ കണ്ണിയിലെ പുതിയ സംഭവത്തിൽ ഒരുമാസമായി ചെസ്റ്ററിൽ നിന്നും മലയാളി വിദ്യാർത്ഥിയെ കാണാതായി. ചെസ്റ്റർ യൂണിവേഴ്‌സിറ്റി പഠനത്തിന് എത്തിയ സൗരവ് സന്തോഷ് എന്ന യുവാവിനെയാണ് കാണാതായത്. പതിവായി വീട്ടിലേക്ക് ഫോൺ വിളിക്കുകയും വാട്സാപ്പിലൂടെയും മറ്റും ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ സൗരവിനെ ഒരുമാസത്തിൽ അധികമായി കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഒന്നും അറിയാതെ അമ്മയും അച്ഛനും വളരെയധികം വിഷമത്തിൽ കഴിയുന്നു. സൗരവ് താമസസ്ഥലം മാറുകയോ, അല്ലെങ്കിൽ കോഴ്‌സ് മാറുകയോ മറ്റും ചെയ്തുകാണുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടും വിവരങ്ങൾ ഇല്ലാതായപ്പോൾ കടുത്ത ആശങ്കയിലാണ് മാതാപിതാക്കൾ. യുകെയിൽ പഠിക്കാനെത്തുന്ന നിരവധിപ്പേർ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കാതെ പഠനം തീരുന്ന മുറയ്ക്ക് തിരികെപ്പോകാതിരിക്കാൻ മുങ്ങുന്ന പതിവുണ്ട്. എന്നാൽ സൗരവ് ആ രീതിയിൽ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ നിഗമനം. അവർ ചെസ്റ്റർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൗരവിനെ കാണുകയോ എന്തെങ്കിലും ഇൻഫർമേഷൻ കിട്ടുന്നവരും ചെസ്റ്റർ പോലീസിൽ അറിയിക്കുകയോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചുപറയുകയോ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നാട്ടിലെ സൗരവിന്റെ കുടുംബത്തിന്റെ നമ്പർ: +91 62824 66998
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
