
ഈ വർഷവും അടുത്ത വർഷവുമായി കൂടുതൽ തൊഴിൽ വെട്ടിക്കുറവുകൾ പ്രഖ്യാപിക്കുമ്പോൾ എസ്സെക്‌സിലെ ഒരു എൻഎച്ച്എസ്, ആശുപത്രി ട്രസ്റ്റിലെ ജീവനക്കാർ പരിഭ്രാന്തരാകുംമെന്ന് ഹെൽത്ത് വർക്കർമാരുടെ പ്രമുഖ യൂണിയൻ പറയുന്നു. സൗത്ത്എൻഡ്, ബാസിൽഡൺ ആശുപത്രികളും ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് ആശുപത്രിയും നടത്തുന്ന മിഡ്, സൗത്ത് എസ്സെക്‌സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2026 മാർച്ചിന് മുമ്പ് 743 മുഴുവൻ സമയ തത്തുല്യ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഏതൊക്കെ തസ്തികകളാണ് കുറയ്ക്കുന്നതെന്ന് ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് സ്റ്റാഫുകൾക്കിടയിൽ കൂടുതൽ ആശങ്ക പരത്തിയിട്ടുള്ളത്. നിലവിൽ വലിയ കുറവ് നേരിടുന്ന നഴ്‌സുമാരും ഹെൽത്ത് കെയർ ആസിസ്റ്റന്റുമാരും ഉൾപ്പെടുന്ന ഫ്രന്റ് ലൈൻ സ്‌റ്റാഫുകളെ സാധാരണ പിരിച്ചുവിടാറില്ല. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചൂടൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചപ്പോഴും നഴ്സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റൻറ് മാരേയും ഒഴിവാക്കിയിരുന്നു. പകരം എച്ച് ആർ, അക്കൗണ്ട്സ്, മാനേജർമാർ എന്നിവർ ഉൾപ്പെടുന്ന വിഭാഗത്തെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. എന്നാൽ ഇവിടെ ട്രസ്റ്റ് അധികൃതർ ആരെയൊക്കെയാണ് തിരിച്ചുവിടുക എന്നകാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം. "നികുതിദായകരുടെ പണം ഉത്തരവാദിത്വത്തോടെ ചെലവഴിക്കുന്നതിനൊപ്പം, മികച്ച രോഗീപരിചരണം നൽകുന്നതിന് ശരിയായ സ്ഥലങ്ങളിൽ ശരിയായ ജീവനക്കാരെ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ തുടർച്ചയാണിത്" എന്ന് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മാത്യു ഹോപ്കിൻസ് പറഞ്ഞു. എന്നാൽ കഴിഞ്ഞവർഷത്തെ തൊഴിൽ നഷ്ടത്തിനുശേഷം ആശുപത്രികളിലെ ജീവനക്കാർ സ്റ്റാഫുകളുടെ കുറവുമൂലം ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണെന്ന് ട്രേഡ് യൂണിയൻ യൂണിസണിന്റെ ഈസ്റ്റേൺ റീജിയണൽ ഓർഗനൈസർ ടോം റോഡ്‌സ് പറഞ്ഞു. കഴിഞ്ഞവർഷം 600 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി ട്രസ്റ്റ് ബോർഡ് പേപ്പറുകളിൽ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് 450 ആയി കുറച്ചു. ഈ വർഷം ഏകദേശം £118 മില്യൺ സാമ്പത്തിക സഹായം പ്രവർത്തിക്കാൻ ആവശ്യമായതിനാൽ, നിലവിലെ നിർദ്ദിഷ്ട പിരിച്ചുവിടൽ ഒഴിവാക്കാൻ കഴിയാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. "സമീപ വർഷങ്ങളിൽ ഞങ്ങളുടെ സ്ഥാപനത്തിലുടനീളമുള്ള തസ്തികകളുടെയും റോളുകളുടെയും എണ്ണം 2,000 ആയി വർദ്ധിച്ചു, അതിനാൽ സ്റ്റാഫിംഗ് മോഡലുകൾ അവലോകനം ചെയ്യുകയും റോളുകൾ യഥാർത്ഥത്തിൽ ആവശ്യമാണോ എന്നും ചിലവാക്കുന്ന പണത്തിന്റെ മൂല്യം പ്രതിനിധീകരിക്കുന്നുണ്ടോ എന്നും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു" മിസ്റ്റർ ഹോപ്കിൻസ് വിശദീകരിച്ചു. "മിഡ്, സൗത്ത് എസെക്സ് ആശുപത്രികൾ വെട്ടിക്കുറയ്ക്കൽ നേരിടുന്നു." മിസ്റ്റർ റോഡ്‌സ് പറഞ്ഞു. ജീവനക്കാർ തികച്ചും പരിഭ്രാന്തരാകുമെന്ന് അദ്ദേഹം പറഞ്ഞു, "2024 ൽ ട്രസ്റ്റിന് അവരുടെ വെട്ടിക്കുറവ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല എന്ന വസ്തുത കാണിക്കുന്നത് 700 ൽ അധികം ജോലികൾ ഇത്തവണയും വെട്ടിക്കുറയ്ക്കാൻ പോലും കഴിയില്ല എന്നാണ്" യൂണിയൻ നേതാവ് വ്യക്തമാക്കി.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
