
പഹൽഗാമിലെ പാക് ഭീകരാക്രമണം 26 പേരുടെ ജീവനെടുത്തതിന്റെ പതിനാലാം ദിവസം ഇന്ത്യ തിരിച്ചടി നൽകി.ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ഇന്ത്യൻ സൈനികരുടെ സംയുക്തമായ ആക്രമണത്തിലൂടെയാണ് പാക് ഭീകരകേന്ദ്രങ്ങൾ തകർക്കപ്പെട്ടത്.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ എന്നീ സ്ഥലങ്ങളിൽ പുലർച്ചെ 1.44 നായിരുന്നു ആക്രമണം നടന്നത്.5 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടന്നതായും , മൂന്ന് പേർ കൊല്ലപ്പെട്ടതായും, 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിതീകരിച്ചു.
'കൃത്യമായ രീതിയിൽ ഉചിതമായി പ്രവർത്തിക്കുന്നു' എന്ന് ആക്രമണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചു. പാക് സൈനിക കേന്ദ്രങ്ങളെയല്ല മറിച്ച് ഭീകര കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും കൂട്ടിച്ചേർത്തു.അതേസമയം കാശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയെന്ന വിവരവും സൈന്യം പങ്കുവച്ചു.
26 ഇന്ത്യക്കാരുടെ ജീവനെടുത്ത പാഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ നിന്നും ഒരു തിരിച്ചടി ഉണ്ടാകുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതിൽ തുടങ്ങി പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദാക്കി ഇന്ത്യ അട്ടാരി അതിർത്തി അടക്കുന്നതടക്കം പല പ്രധാനപ്പെട്ട തീരുമാനങ്ങളും പാക്കിസ്ഥാനെതിരെ കൈക്കൊണ്ടിരുന്നു.ഇതുകൂടാതെ ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും വ്യോമാതിർത്തി അടക്കുകയും ചെയ്തിരുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
