
കഴിഞ്ഞ കാലങ്ങളിൽ യു കെ മലയാളികളുടെ കലാ സാംസ്കാരിക മൂല്യങ്ങളെ പരിപോഷിപ്പിച്ചിരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ പുതിയ നേതൃനിര സ്ഥാനമേറ്റു.
യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖമായ യുക്മ സാംസ്കാരിക വേദിയുടെ വൈസ് ചെയർമാനായി ലിറ്റി ജിജോ, ജനറൽ കൺവീനർമാരായി ബിനോ ആൻറണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ സംഘടനയുടെ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
വൈസ് ചെയർമാനായി ചുമതലയേൽക്കുന്ന ലിറ്റി ജിജോ യു കെ മലയാളികൾക്കിടയിൽ സുപരിചിതയും മികവുറ്റ കലാകാരിയുമാണ്. 2019 - 2022 കാലയളവിൽ യുക്മ ദേശീയ വൈസ് പ്രസിഡൻ്റായി പ്രവർത്തനം കാഴ്ച വെച്ച ലിറ്റി യുക്മ ദേശീയ കലാമേള, യുക്മ കരിയർ ഗൈഡൻസ് , യുക്മ യൂത്ത് എന്നിവയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
ജനറൽ കൺവീനറായ ബിനോ ആൻ്റണി യുക്മയുടെ തുടക്ക കാലം മുതൽ സംഘടനയുടെ സഹയാത്രികനും, കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ മികച്ച ഒരു സംഘാടകൻ എന്ന നിലയിൽ യുകെ മലയാളികൾക്കിടയിൽ സുപരിചിതനുമാണ്.
ജനറൽ കൺവീനർ അഡ്വ. ജാക്സൺ തോമസ് യു കെ യിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ബിരുദധാരി,അഭിനേതാവ്, ഗാന രചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
