
പാകിസ്ഥാൻ ഏൽപ്പിച്ച പ്രഹരണങ്ങൾക്ക് മറുപടിയായി ശക്തമായ തിരിച്ചടികളുമായി എത്തിയിരിക്കുകയാണ് ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തി.
ജമ്മു കാശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും കൂടി പാകിസ്ഥാൻ ലക്ഷ്യം വച്ചതിന് പിറകെയാണ് വ്യോമസേനയും നാവികസേനയും രംഗത്തെത്തിയത്. ലാഹോറിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് പുറമെ പാക് തുറമുഖമായ കറാച്ചിയിലും വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലെത്തിയ നാവികസേനയുടെ ആക്രമണമുണ്ടായി. കറാച്ചിയിലെ പാക് നാവിക കേന്ദ്രം തകർക്കപ്പെട്ടെന്നാണ് വിവരം.
ഇന്ത്യയുടെ ആക്രമണത്തിന്റെ ഭീതി പാകിസ്ഥാൻ നഗരങ്ങളിൽ പടർന്നു കഴിഞ്ഞു.കറാച്ചി കൂടാതെ റാവൽപിണ്ടിയിലും അക്രമം നടന്നു എന്നാണ് സൂചന.പാക് നഗരമായ പെഷവാറിൽ ഇന്ത്യൻ ആക്രമണത്തിൽ സ്ഫോടനങ്ങളുണ്ടായി. ഇത് കൂടാതെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യ പീരങ്കി ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളുമുണ്ട്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
