
പ്രതീക്ഷിച്ചതുപോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായാണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതുമൂലം മോർട്ട് ഗേജ് അടക്കമുള്ള ലോണുകളുടെ പലിശ നിരക്കുകൾ കൊമേഴ്‌സ്യൽ ബാങ്കുകൾ കുറയ്ക്കും എന്നതാണ് ആശ്വാസകരമായ കാര്യം. ഈ കണക്കുകൂട്ടലിൽ പല ഭവന വായ്‌പാ സ്ഥാപനങ്ങളും മുൻകൂട്ടിത്തന്നെ മോർട്ട്ഗേജ് പലിശ നിരക്കുകൾ കുറച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പില്‍ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്. 9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എം പി സി ) രണ്ട് പേര്‍ പലിശ നിരക്കുകള്‍ അര ശതമാനം കുറയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ട് പേര്‍ നിരക്കുകള്‍ 4.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് വോട്ട് ചെയ്തത്. ഈ രണ്ട് അഭിപ്രായങ്ങള്‍ക്കിടയിലും ബാങ്ക് 0.25 ശതമാനം പലിശ നിരക്കുകള്‍ കുറയ്ക്കുകയായിരുന്നു. അതിനിടെ 2026 വരെ പണപ്പെരുപ്പം 2 ശതമാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മുകളില്‍ തുടരുമെന്ന ആശങ്ക നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് സമീപഭാവിയിലെ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനെ ബാധിക്കുമെന്ന ആശങ്കയുണർത്തുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
