
ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. “ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്" എന്ന് പേരിട്ടിട്ടുമുണ്ട്. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ഒരു വാക്യത്തിന്റെ പേരിലാണ് പാകിസ്ഥാൻ ആക്രമണത്തിന് "ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്" എന്ന് പേരിട്ടത്. ഇതൊരു യുദ്ധപ്രഖ്യാപനമായി പോലും നയതന്ത്രജ്ഞർ കരുതുന്നു. ഇന്ത്യയുടെ സൈനിക നടപടിയ്ക്ക് ഓപ്പറേഷൻ സിന്ദൂർ എന്നാണ് പേരിട്ടത്. എന്നാൽ ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ 25 ലധികം സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മീഡിയം റേഞ്ച് ഫത്തേ മിസൈലുകൾ ഉപയോഗിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു . ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെയും ഇന്ത്യ ഭരിക്കുന്ന കശ്മീരിലെ സ്ഥലങ്ങളിലെയും വ്യോമതാവളങ്ങളും ആയുധ ഡിപ്പോകളും ആക്രമിച്ചതായി അവർ അവകാശപ്പെട്ടു. ശനിയാഴ്ച പാകിസ്ഥാൻ കശ്മീരിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായും 50 പേർക്ക് പരിക്കേറ്റതായും മേഖലയിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം നിരന്തരമുള്ള പാക്ക് ആക്രമണ പശ്ചാത്തലത്തിൽ, ഇന്ത്യ യുദ്ധപ്രഖ്യാപനം നടത്തുകയോ കൂടുതൽ ശക്തമായ ആക്രമണങ്ങളിലേക്ക് കടന്നേക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
