
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ത്യൻ സൈന്യം സംയുക്തമായി നിന്ന് പാകിസ്ഥാൻ ഭീകരർക്കെതിരെ ആക്രമണം നടത്തിയത് കഴിഞ്ഞ മെയ് ഏഴാം തീയതി പുലർച്ചെയായിരുന്നു.ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ എന്നീ പ്രധാന ഭീകരസംഘടന ക്യാമ്പുകൾക്ക് നേരെയായിരുന്ന ഇന്ത്യയുടെ ഈ മിന്നാലാക്രമണം നടന്നത്.ഇപ്പോൾ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് എഎൻഐ.
ജമ്മുകാശ്മീരിൽ നടന്ന പല ഭീകരാക്ര മണങ്ങളിലും പങ്കുള്ള മുദസ്സർ ഖദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജലീൽ,മുഹമ്മദ് യൂസഫ് അസർ, ഖാലിദ്,മുഹമ്മദ് ഹസ്സൻ ഖാൻ എന്നീ ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
ലഷ്കറെ തൊയ്ബയിലെ മുഖ്യകണ്ണിയായ മുദസ്സർ ഖദിയാൻ ഖാസിന്റെ സംസ്കാരച്ചടങ്ങുകൾ പാകിസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ വച്ചു നടന്നു എന്നാണ് വിവരം.ജെയ്ഷെ നേതാവ് മസൂദ് അസ്സറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദിലെ ഭീകരൻ ഹാഫിസ് മുഹമ്മദ് ജമീൽ,കാൻഡാഹാർ വിമാനറാഞ്ചലിലെ പ്രതിയായ മുഹമ്മദ് യൂസഫ് അസർ എന്നിവർ. ജമ്മുകാശ്മീരിൽ നടന്ന ഒരുപാട് ഭീകരാക്രമണങ്ങളിലെ പ്രധാനിയും ലഷ്കറെ തൊയ്ബയിലെ നേതാവുമായ ഖാലിദ്,അബു അഖാശ എന്ന പേരിലും അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തലുകളിലും ഇയാൾക്ക് സുപ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ മുഹമ്മദ് ഹസ്സൻ ഖാൻ ജെയ്ഷെ മുഹമ്മദ് കമാൻഡർ അസ്ഗർ ഖാൻ കാശ്മീരിയുടെ മകനാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
