
ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു.വ്യോമസേനയിലെ മെഡിക്കൽ വിഭാഗത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ മെഡിക്കൽ സർജന്റായി തുടരുകയും ചെയ്തിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ മോംഗയാണ് വീരമൃത്യു വരിച്ചത്.
വെടിനിർത്തൽ പ്രഖ്യാപനതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്.ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തിയിൽ ഡ്രോണുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയും ഗുരുതരമായ പരിക്കേറ്റത് മൂലം ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
രണ്ട് മാസം മുൻപ് ഉദ്ദംപൂരിലെത്തിയ സുരേന്ദ്ര കുമാർ ഏപ്രിൽ മാസത്തിൽ തന്റെ സ്വദേശമായ ജുഝുനു സന്ദർശിക്കുകയും കുടുംബത്തോടൊപ്പം സമയം പങ്കിടുകയും ചെയ്തിരുന്നു.ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി പുതിയ വീടിന്റെ പ്രവേശന ചടങ്ങും നടന്നിരുന്നു.ഭാര്യ സീമയുടെ താമസം ഉദ്ദംപേരൂരിൽ ഇദ്ദേഹത്തോടൊപ്പമായിരുന്നെങ്കിലും കുറച്ചു നാളുകൾക്കു മുൻപ് തന്റെ മുത്തശ്ശന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.സുരേന്ദ്ര കുമാറിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർധിക, ദക്ഷ് എന്നിവരാണ് ഇവരുടെ മക്കൾ.
അകാലത്തിൽ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ അച്ഛൻ ശിശുപാൽ സിംഗ് റിട്ടയട് സിപിആർഎഫ് ഉദോഗസ്ഥനായിരുന്നു."തികഞ്ഞ ദേശസ്നേഹിയും എല്ലാവർക്കും സഹായിയായും നിന്ന സുരേന്ദ്ര കുമാർ യുവതലമുറയെ സായുധസേനയുടെ ഭാഗമാകാൻ എന്നും പ്രചോദനം നൽകിയിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് മോംഗ പറഞ്ഞു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
