
കർശന ഇമ്മിഗ്രെഷൻ നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കി, കുടിയേറ്റക്കാരുടെ എണ്ണം വലിയതോതിൽ കുറയ്ക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഇതിനായുള്ള പുതിയ നിയമമാറ്റങ്ങൾ അടങ്ങിയ വൈറ്റ് പേപ്പർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇംഗ്ലീഷ് പരീക്ഷകൾ കർശനമാക്കുക, വിദേശ ഹെൽത്ത് കെയർ തൊഴിലാളികളുടെ നിയമനം വെട്ടിക്കുറയ്ക്കുക എന്നിവയാണ് നിർദ്ദിഷ്ട മാറ്റങ്ങൾ. അതുപോലെ കുടിയേറ്റക്കാർക്ക് യുകെയിൽ സ്ഥിര താമസത്തിന് അപേക്ഷിക്കുന്നതിന് ഇനിമുതൽ ഇവിടെ 10 വർഷം താമസിക്കേണ്ടതുണ്ട്. നിലവിൽ ഇത് അഞ്ച് വർഷമാണ്. എന്നാൽ വിദേശ റിക്രൂട്ട്‌മെന്റുകൾ പരിമിതപ്പെടുത്തുന്നത് ആരോഗ്യ മേഖലയ്ക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കെയർ ഹോമുകളുടെ ഉടമകൾ ആരോപിക്കുന്നു. എന്നാൽ യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ഭൂരിഭാഗവും വരുന്ന നിയമപരമായ കുടിയേറ്റത്തെയാണ് ഈ നടപടികൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ നെറ്റ് മൈഗ്രേഷൻ "ഗണ്യമായി കുറയും" എന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നു, യുകെയിലെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ എല്ലാ മേഖലകളും കർശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. യാഥാസ്ഥിതിക പാർട്ടിയായ റിഫോം യുകെയുടെ കൗൺസിൽ തിരഞ്ഞെടുപ്പ് വിജയമാണ് ഇത്തരമൊരു നിയന്ത്രണങ്ങൾ അതിവേഗം നടപ്പിലാക്കാൻ ലേബറുകളെ പ്രേരിപ്പിച്ചതെന്നും ആരോപിക്കപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ വാദം തള്ളിക്കളഞ്ഞു. കുടിയേറ്റ നിയന്ത്രണം സർക്കാരിന്റെ മാനിഫെസ്റോയിൽ ഉള്ളതാണെന്നും നടപ്പിലാക്കുമെന്നും സ്റ്റാർമാർ പറഞ്ഞു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
