വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ, ഗ്രൂപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ ഫോട്ടോസും വിഡിയോസും വന്ന് സ്‌റ്റോറേജ് നിറയുക, ഇതൊക്കെയാണോ പ്രശ്‌നം. എങ്കില്‍ എല്ലാത്തിനും പരിഹാരമുണ്ട്. ഇതിനായി ആദ്യം പ്ലേ സ്‌റ്റോറില്‍ കയറുക. ഏറ്റവും മുകളില്‍ കാണുന്ന സെര്‍ച്ച് ഓപ്ഷനില്‍ വാട്‌സ്ആപ്പ് എന്ന് ടൈപ്പ് ചെയ്യുക, വാട്‌സ്ആപ്പിന് നേരെ അപ്‌ഡേറ്റ് എന്ന ഒപ്ഷനുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുക
പിന്നീട് വാട്ആപ്പ് തുറക്കുക, ഏത് ഗ്രൂപ്പില്‍ നിന്നാണോ കൂടുതല്‍ സന്ദേശങ്ങള്‍ സ്വീകരിച്ചത് എന്ന് മനസിലാക്കി, ആ ഗ്രൂപ്പ് തുറന്ന് മുകളില്‍ വലതുവശത്തായി കാണുന്ന ത്രി ഡോട്‌സില്‍ ക്ലിക്ക് ചെയ്യുക. അവിടെ മിഡിയ എന്ന വിഭാഗത്തില്‍ മിഡിയ ഫയലുകളും ഡോക് ഫയലുകളും ലിങ്കുകളും കാണാം ഇവ സെലക്ട് ചെയല്ത് ഡിലീറ്റ് ചെയ്യാം.
അല്ലെങ്കില്‍ ത്രി ഡോട്‌സില്‍ സെറ്റിങ്‌സ് എന്ന ഒപ്ഷനുണ്ടാകും, സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്താല്‍ സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഒപ്ഷന്‍ കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് മാനേജ് സ്‌റ്റോറേജ് സെലക്ട് ചെയ്ത് അവ ഡിലീറ്റ് ചെയ്യുക.
പ്രിവ്യു ആന്‍ഡ് ഡിലീറ്റ് സെലക്ട് ചെയ്ത് ആശ്യമില്ലാത്ത ഫയലുകള്‍ തെരഞ്ഞെടുഞ്ഞ് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ സെലക്ട് ഓള്‍ തെരഞ്ഞെടുത്ത് എല്ലാ ഫയലുകളും ഒരുമിച്ച് ഡിലീറ്റ് ചെല്ലാം. ഇനി ത്രി ഡോട്‌സ് സെലക്ട് ചെയ്ത് പുതിയ സന്ദേശങ്ങളോ, പഴയ സന്ദേശങ്ങളോ, അല്ലെങ്കില്‍ ലാര്‍ജര്‍ സൈസ് ഫയലുകളോ, എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം.

