18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : 43 വർഷം ഇഷ്ടവിഭവം.. ഇപ്പോൾ ആർക്കും വേണ്ട.. ക്ലാസിക് ഐസ്ഡ് ബൺ നിർത്തലാക്കി പ്രമുഖ ബേക്കറി ബേൺസ് ദി ബ്രെഡ് >>> ഇംഗ്ലണ്ടിൽ മരുന്ന് ക്ഷാമം റെക്കോർഡ് ഉയരത്തിൽ! അത്യാവശ്യ മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം, സ്ട്രോക്ക്, കാൻസർ മരുന്നുകൾ ദൗർലഭ്യത്തിൽ >>> ഉഷ്‌ണതരംഗത്തിൽ കടലിലും നദിയിലും നീന്താനിറങ്ങി മുങ്ങിമരിച്ചത് പത്തോളം കൗമാരക്കാർ! അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 വിളിക്കാൻ നിർദ്ദേശം, ഇന്ന് ചൂടുകുറയും >>> ആറ് യുവാക്കളിൽ ഒരാൾക്കുവീതം ജോലിയില്ല.. വിദ്യാഭ്യാസമില്ല.. പരിശീലനവുമില്ല! യുകെയെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന വിമർശനവുമായി മുൻ മന്ത്രി >>> യോഗ ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു! ലിറ്റല്‍ഹാംപ്ടണിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയും വിടവാങ്ങി; യുകെ മലയാളികളെ വിട്ടൊഴിയാതെ അകാല മരണങ്ങൾ >>>
Home >> NEWS
യോഗ ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു! ലിറ്റല്‍ഹാംപ്ടണിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയും വിടവാങ്ങി; യുകെ മലയാളികളെ വിട്ടൊഴിയാതെ അകാല മരണങ്ങൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2026-05-28

 യുകെയിലെ പഴയകാല മലയാളികൾക്കിടയിൽ ഒരു ചൊല്ലുണ്ട്. ഒരു അകാല മരണം സംഭവിച്ചാൽ, ഒന്നിന് പിന്നാലെ ഒന്നായി മരണങ്ങൾ വന്നുകൊണ്ടിരിക്കും. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ഒന്നിനുപിന്നാലെ ഒന്നായി യുകെ മലയാളികളെ  അകാല മരണങ്ങൾ വേട്ടയാടുന്നു.

കഴിഞ്ഞ നാലുദിവസത്തിനിടെ പ്രശസ്ത മലയാളി ഡോക്ടർ അച്ചാമ്മയുടെ നടുക്കുന്ന കൊലപാതകമടക്കം അഞ്ചുമരണങ്ങൾ യുകെ മലയാളികളെ തേടിയെത്തി. ആ കണ്ണികളിൽ ഏറ്റവും ഒടുവിലായി  ചേർക്കപ്പെടുന്നത് ഈസ്റ്റ് ഹാമിലെ സിസിലിയുടെയും ലിറ്റല്‍ഹാംപ്ടണിലെ വിന്നി എം. കോശിയുടെയും അപ്രതീക്ഷിത വിയോഗങ്ങളാണ്.


ഈസ്റ്റ് ഹാമിലെ  41 കാരിയായ സിസിലി കൃഷ്ണയെ കഴിഞ്ഞദിവസം യോഗപരിശീലനം നടത്തുമ്പോഴാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വേട്ടയാടിയത്.ഏറ്റവും സങ്കടകരമാകുന്നത് സിസിലിയുടെ രണ്ടു സഹോദരങ്ങളും മുന്‍പ് ഹൃദയാഘാതത്തിനു കീഴടങ്ങിയവരാണ് എന്നതാണ്. 


ഹൃദയാഘാതം പലപ്പോഴും പാരമ്പര്യവുമായി ഇഴുകി ചേര്‍ന്നതായതിനാല്‍ സിസിലിയെയും പ്രത്യേകം  നിരീക്ഷിയ്ക്കാന്‍ എന്‍എച്എസ് അടുത്തകാലത്ത് തയ്യാറായിരുന്നു.


ഇതിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കാനും സിസിലി തുടങ്ങിയിരുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് യോഗ അടക്കമുള്ള ജീവിത ശൈലികള്‍ ചിട്ടയോടെ സിസിലി പിന്തുടരുമ്പോളാണ് അപ്രതീക്ഷിത മരണം.


യോഗസ്ഥലത്ത് കുഴഞ്ഞുവീണ സിസിലി കൃഷ്ണയെ, സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .


യോഗ പരിശീലനത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം സാക്ഷികളാകവേയാണ് സിസിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുനാള്‍ ജീവന് വേണ്ടി പോരാടിയ ശേഷമാണു ഏവരെയും കണ്ണീരിലാഴ്ത്തിയുള്ള വിടവാങ്ങൽ.


കൊല്ലത്തുനിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുകെയില്‍ കുടിയേറിയവരാണ്. സിസിലിയുടെ മാതാപിതാക്കള്‍. അശോകാണ് സിസിലിയുടെ ഭര്‍ത്താവ്, മക്കള്‍ റയോനും റീസും. ശിവദാസന്‍ മീനാക്ഷി എന്നിവരാണ് സിസിലിയുടെ മാതാപിതാക്കള്‍. ആരോഗ്യ സംരക്ഷണ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്.


വിന്നി എം. കോശി, ലിറ്റിൽഹാംപ്ടൺ 


ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി(52) ആണ് വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം വാര്‍ത്ത  യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്.


പത്ത് വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന വിന്നി അർബുദ രോഗത്തിനുള്ള  ചികിത്സയിലായിരുന്നു.


കോട്ടയത്തെ ആദ്യകാല ബസ് ഉടമയായ ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്. 


ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍: നവീന. സഹോദരി: വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). 


കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമാണ് വിന്നി. എന്നാൽ സംസ്‌കാരം യു.കെയില്‍ തന്നെ നടത്താനുള്ള തീരുമാനത്തിലാണ് കുടുംബം.


More Latest News

യുകെയിലെ വിശ്വാസികൾക്ക് ചരിത്ര നിമിഷം; വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ പരുമല തിരുമേനിയുടെ വിശുദ്ധ നാമത്തിൽ പുതിയ ദേവാലയം; സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ജൂൺ 7 മുതൽ വിശ്വാസികൾക്കായി തുറന്നുനൽകും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്‌സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്‍ഗ്രിഗേഷന്‍ വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വേല്‍സിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും ഈ പുതിയ കോണ്‍ഗ്രിഗേഷനുണ്ട്. ഏകദേശം 85-ഓളം വരുന്ന ഓര്‍ത്തഡോക്‌സ് കുടുംബങ്ങളുടെ നീണ്ട കാലത്തെ പ്രാര്‍ത്ഥനാ സാക്ഷത്കാരമായിട്ടാണ് ഈ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പില്‍ഗ്രിമേജ് ചര്‍ച്ച് സ്വാന്‍സി ഇടവകയാണ് മാതൃ ഇടവക. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്‌നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. യു.കെയിലുള്ള എല്ലാ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും, ഇതര സഭകളിലുള്ള എല്ലാ സഭാവിശ്വാസികളെയും ജൂണ്‍ 7-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയ ഈ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ഇപ്‌സ്വിച്ച് കെസിഎ ഇനി വനിതാ കരുത്തിൽ മുന്നോട്ട്; സുജ സജി പ്രസിഡന്റായും ശോഭ സജി വൈസ് പ്രസിഡന്റായും അജ്ഞു മാർട്ടിൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരത്തിലേക്ക്

ഇപ്‌സ്വിച്ച്: ഇപ്‌സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്‌സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി (2026-27) രക്ഷാധികാരി: ഡോ.അനുപ് മാത്യു പ്രസിഡന്റ്: സുജ സജി വൈസ് പ്രസിഡന്റ്: ശോഭ സജി സെക്രട്ടറി: അഞ്ജു മാര്‍ട്ടിന്‍ ജോയിന്റ് സെക്രട്ടറി: സുബിന്‍ എബ്രഹാം ട്രഷറര്‍: ലിജോ ഈയോസ്വ് പിആര്‍ഒ: സജി സാമുവല്‍ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന്‍ ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്‍, സാജന്‍ ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്‌സി വര്‍ഗീസ്, ജിനു ജോര്‍ജ് പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ഭാര്യയെ 21 വെട്ടി കൊലപ്പെടുത്തിയ പ്രതിയുമായി അപൂർവ്വ സൗഹൃദം; പരോളിന് ഇറങ്ങുമ്പോൾ കാണാൻ വരും, ഒപ്പം ഇരുന്ന് ചായ കുടിക്കും; ജയിലിൽ ജോലി ചെയ്ത് കിട്ടിയ പണം എനിക്ക് തരും; സോഷ്യൽ മീഡിയയിൽ തരംഗമായി ശാന്തി മായാദേവിയുടെ വാക്കുകൾ

മലയാളിയ്ക്ക് ജോര്‍ജുകുട്ടിയുടെ വക്കീലാണ് ഇന്ന് ശാന്തി മായാദേവി. ദൃശ്യം 2വില്‍ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന വക്കീലായാണ് ശാന്തി മായാദേവി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് ദൃശ്യം 3 വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ശാന്തി വക്കീലാണ്. ജീവിതത്തില്‍ ജോര്‍ജുകുട്ടിയെപ്പോലുള്ളവരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ശാന്തി മായാദേവി പറയുന്നത്. ജോര്‍ജുകുട്ടിയേക്കാളും ബുദ്ധിയുള്ള പ്രതികളുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മായാദേവി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്: ജോര്‍ജുകുട്ടിയെ പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ സമാനമായത് ഉണ്ട്. പേര് പറയാന്‍ പറ്റില്ല. ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. വധശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അപ്പീല്‍ നല്‍കി ജീവപര്യന്തമാക്കി. അദ്ദേഹം ജയിലില്‍ കിടക്കുകയാണ്. നല്ല നടപ്പു കാരണം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ്. അദ്ദേഹം എല്ലാ പരോളിനും എന്നെ കാണാന്‍ വരും. അവിടെ ജോലി ചെയ്ത് ലഭിച്ചതെല്ലാം കൂട്ടി വച്ച് പതിനായിരം രൂപയുമായിട്ടാണ് വരിക. എന്റെ ഓഫീസിലെ എല്ലാവരും ഭാര്യയെ ക്രൂരമായി കൊന്ന ഒരാളായിട്ടാണ് കാണുന്നത്. പക്ഷെ എനിക്ക് അദ്ദേഹം അതല്ല. കാരണം അതിന് പിന്നിലൊരു കഥയുണ്ട്. ഒന്നിനേയും ന്യായീകരിക്കുകയല്ല. മുന്‍വിധി പാടില്ല. കഴിഞ്ഞ ദിവസം എന്റെ സീനിയറുമായി സംസാരിച്ചു. അദ്ദേഹം റിപ്പറിന്റെ ഒരു കേസ് എടുത്തിരിക്കുകയാണ്. അപ്പോള്‍ അതില്‍ മുന്‍വിധി പാടില്ല. റേപ്പ് ചെയ്തു കൊന്ന കേസാണെങ്കില്‍, ങേ റേപ്പ് ചെയ്ത് കൊന്നോ എന്ന് നമുക്ക് തോന്നും. പക്ഷെ അങ്ങനെ മുന്‍വിധി പാടില്ല. മുന്‍വിധിയോടെ സമീപിച്ചാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. തീര്‍ച്ചയായും മനുഷ്യരാണ്, നമ്മളെ ബാധിക്കും. അദ്ദേഹം പരോളില്‍ ഇറങ്ങി വരുമ്പോള്‍ ആ പതിനായിരം രൂപ കൊണ്ട് തന്ന് വക്കീലേ ഇത് വച്ചോളൂവെന്ന് പറയും. താനിത് ആര്‍ക്ക് കൊടുക്കാനാണ്, വേറാരുമില്ലെന്ന് പറയും. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം എനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകും ചായ കുടിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിന് ആ പതിനായിരത്തില്‍ നിന്നുമൊരു ആയിരം രൂപയെങ്ങാനും എടുക്കും, ബാക്കി തിരികെ നല്‍കും. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളുണ്ട്. ജോര്‍ജുകുട്ടിയ്ക്കും കാരണമുണ്ട്. കുടുംബത്തെ രക്ഷിക്കാനായി ചെയ്തതാണ്. ഞാന്‍ പറയുന്നത് കേട്ടിട്ട് കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് നാളെ വക്കീലന്മാര്‍ തന്നെ ഇറങ്ങിയേക്കാം. പക്ഷെ വക്കീല്‍ എന്ന നിലയില്‍, ഭാര്യയെ വെട്ടിക്കൊന്ന ആളോട് എനിക്ക് സ്‌നേഹമുണ്ട്. ഭാര്യയെ വെട്ടിക്കൊന്നതു കൊണ്ടല്ല. അതിനൊരു പശ്ചാത്തലമുണ്ട്. ഏത് സാഹചര്യത്തില്‍, എന്തുകൊണ്ട് എന്നൊക്കെ നമുക്കല്ലേ അറിയൂ. അങ്ങനെ ഓരോന്നും ഓരോ വ്യക്തികളും സാഹചര്യങ്ങളുമായിട്ടാണ് കാണേണ്ടത്.

മെഗാസ്റ്റാർ മമ്മൂക്കയ്ക്കൊപ്പമുള്ള സിനിമ രണ്ടു തവണ നിർഭാഗ്യവശാൽ കൈവിട്ടുപോയി, ഒടുവിൽ ആ വലിയ കാത്തിരിപ്പ് അവസാനിക്കുന്നു; മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിടുന്നതിന്റെ ആവേശത്തിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലെൻ

യുവതലമുറയിലെ മുൻനിര താരമായി മാറിയ നസ്ലെൻ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ചും അത് കൈവിട്ടുപോയതിനെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നേരത്തെ രണ്ട് പ്രൊജക്ടുകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയെന്നുമാണ് നസ്ലെൻ വെളിപ്പെടുത്തിയത്. “ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോവുകയും ജയറാം ഏട്ടൻ ആ വേഷത്തിലേക്ക് എത്തുകയുമായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇതായിരിക്കാം കറക്ട് ടൈം.” – നസ്ലെൻ പറയുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യിൽ നസ്ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നഷ്ടമായ സ്വപ്നതുല്യമായ അവസരം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം. അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

‘കാന്താര’യിലെ ദൈവക്കോലത്തെ അനുകരിച്ച് വിവാദത്തിലായ സംഭവം; ഒടുവിൽ കോടതി നിർദേശപ്രകാരം കർണാടകയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രായശ്ചിത്തവുമായി എത്തി ബോളിവുഡ് താരം രൺവീർ സിങ്

‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ, ബോളിവുഡ് താരം രൺവീർ സിങ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴരയോടെ താരം ചാമുണ്ഡി മലയിലെത്തിയത്. സംഭവത്തിൽ താരം നിരുപാധികം മാപ്പുപറയുകയും ക്ഷേത്രദർശനം നടത്തി പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ക്ഷേത്ര സന്ദർശനം നടത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ സന്ദർശനം. കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർസിങ്ങിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.

Other News in this category

  • മിൽട്ടൻ കെയ്ൻസിൽ മലയാളി ഡോക്ടർ അച്ചാമ്മ ജോണിനെ ഭർത്താവ് കൊലപ്പെടുത്തി! 58 കാരൻ ജോണിനെ പോലീസ് അറസ്റ്റുചെയ്തു! ക്രൂരമായി കൊല്ലപ്പെട്ടത് പ്രശസ്തയും സമർത്ഥയുമായ ഡോക്ടർ, നടുക്കം മാറാതെ യുകെ മലയാളികൾ
  • സ്കോട്ട്ലാൻഡിലെ മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോളയുടെ വേർപിരിഞ്ഞ ഭർത്താവ് അറസ്റ്റിൽ!; എസ്എൻപിയിൽ നിന്ന് മുൻ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ മുറെൽ 400,000 പൗണ്ടിലധികം തട്ടി
  • കേൾക്കാൻ അവരെത്തി… ഇനി മനസ്സുതുറന്നു പറയാം നിങ്ങളുടെ പ്രശ്‌നങ്ങൾ.. ഫാ. ഡേവിസ് ചിറമ്മേൽ നേതൃത്വം നൽകുന്ന ചാരിറ്റി സംഘം സൗഖ്യവും സ്വാന്ത്വനവും പകർന്ന് ജൂൺ 11 വരെ യുകെയിൽ, ആത്മഹത്യ തടയാൻ ‘കേൾക്കാം’ പദ്ധതി
  • ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുഎഇയിലെ മലയാളി വ്യവസായ പ്രമുഖൻ ആത്മഹത്യചെയ്തു! ദുബൈയിലേക്ക് പോകാനിരിക്കെ, പ്രവാസി ദമ്പതികളെ നാട്ടിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
  • യുകെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മലയാളി ഡോക്ടർ ഷമീർ ചന്ദ്രൻ ഇപ്പോൾ കേരളത്തിലെ ക്ലിനിക്കിലോ? ഒരു കുട്ടിയടക്കം രോഗികളെ ഭീഷണിപ്പെടുത്തി, പീഢിപ്പിച്ചു, 4 വർഷം തടവ്, ജനങ്ങൾക്ക് അപകടമെന്നും കോടതി
  • ചുട്ടുപൊള്ളുന്ന ദിനങ്ങൾക്ക് തുടക്കമായി.. ഇന്നും തിങ്കളാഴ്‌ചയും ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളായേക്കും, ഞായറാഴ്ച്ച ഹീറ്റ്‌വേവിന് സാധ്യത, ഹീറ്റ് ഹെൽത്ത് ആംബർ മുന്നറിയിപ്പ്, കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരും ജാഗ്രത പാലിക്കണം
  • അസുഖബാധിതനായ തൊഴിലാളികളുടെ ഫിറ്റ് നോട്ട് സംവിധാനത്തിൽ വമ്പൻ അഴിച്ചുപണി, പരീക്ഷണാടിസ്ഥാനത്തിൽ പുതിയ വർക്ക്‌വെൽ പ്രോഗ്രാമിന്റെ പൈലറ്റുകൾ എൻഎച്ച്എസ് നാലിടത്ത് തുടങ്ങി; എവിടെ, എങ്ങനെയൊക്കെ പ്രോഗ്രാം പ്രവർത്തിക്കുമെന്ന് വിശദമായി അറിയുക
  • ഈ വർഷത്തെ ആദ്യത്തെ ഹീറ്റ് വേവിന് ബ്രിട്ടൻ ഒരുങ്ങുന്നു: ബാങ്ക് അവധിയും സ്കൂൾ ഹാഫ് ടേമും പ്രമാണിച്ച് ആറ് ദിവസത്തെ ഹീറ്റ് ഹെൽത്ത് ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; താപനില 31 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിയേക്കും; വയോധികരും രോഗികളും സൂക്ഷിക്കണം
  • യുദ്ധം യുകെയും റഷ്യയും തമ്മിലാകുമോ? കരിങ്കടലിനു മുകളിൽ ബ്രിട്ടീഷ് ചാര യുദ്ധവിമാനത്തെ തടസ്സപ്പെടുത്തി റഷ്യൻ യുദ്ധ വിമാനങ്ങളുടെ അഭ്യാസപ്രകടനം; റഷ്യ യുദ്ധം അതിർത്തി നാറ്റോ രാജ്യങ്ങളിലേക്ക് നീക്കുമോയെന്ന് ആശങ്ക
  • യുവ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ഓൺലൈനിൽ വ്യാജ ഇൻഷുറൻസ് വിൽപന, വാങ്ങിയവർ വഞ്ചന കേസിൽ കുരുങ്ങും! കൂടെ കനത്ത ഫൈനും, സോഷ്യൽ മീഡിയ കെണിയൊരുക്കി ഓൺലൈൻ ഗോസ്റ്റ് ബ്രോക്കർമാർ വ്യാപകം
  • Most Read

    British Pathram Recommends