18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ഇത് ഇന്ത്യക്കാരനോ? ട്യൂബ് ട്രെയിനിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ആളുടെ ഫോട്ടോ പുറത്തുവിട്ട പോലീസ്, അക്രമിയെ തിരിച്ചറിയുന്നവർ വിവരം അറിയിക്കണം >>> ബെഡ്ഫോർഡിൽ കൂട്ടിയിടിച്ച ട്രെയിൻ റെഡ് സിഗ്നൽ കടന്നു മുന്നോട്ടുപോയി! കൊല്ലപ്പെട്ട ഡ്രൈവർ ബർട്ടൻ സിഗ്നൽ മറികടന്നത് എന്തുകൊണ്ടെന്ന് അവ്യക്തം; കൂട്ടിയിടിക്കുമുമ്പ് ബ്രേക്കിട്ടു >>> തീം പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ, കുട്ടികളുടെ ഭക്ഷണം എന്നിവയ്ക്ക് വ്യാഴാഴ്ച മുതൽ വാറ്റ് ഇളവ് പ്രാബല്യത്തിൽ, ടിക്കറ്റ് നിരക്കുകൾ കുറയും, സമ്മർ അവധിയിൽ കുട്ടികൾക്ക് ആഘോഷിക്കാം >>> ചാൻസലർ റേച്ചൽ റീവ്സിന്റെ പിന്തുണയും ആൻഡി ബേൺഹാമിന്, പ്രധാനമന്ത്രി കസേരയിലേക്കുള്ള അകലം കുറയുന്നു, മറ്റാരും ഇതുവരെ മത്സര രംഗത്തില്ല >>> ഓരോദിനവും ജൂണിലെ ഏറ്റവും ചൂടേറിയ ദിനം..! എല്ലാ ദിവസവും റെക്കോർഡുകൾ വഴിമാറുന്നു, താപനില 36.1 സെ. നൂറുകണക്കിന് സ്കൂളുകൾ അടച്ചു, റോഡ് റെയിൽ ഗതാഗത തടസ്സങ്ങൾ, ആരോഗ്യ മുന്നറിയിപ്പുകൾ തുടരുന്നു >>>
Home >> ASSOCIATION
യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്‌തി; മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി, യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ, ഹിമ ഹൾ റണ്ണേഴ്‌സ് അപ്പ്

കുര്യൻ ജോർജ്ജ്

Story Dated: 2026-06-25

ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്‌ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്‌ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യുക്മയുടെ നൂറ്റി അറുപത്തഞ്ചിലേറെ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 106 പോയിൻ്റുകളോടെ മിഡ്‌ലാൻഡ്‌സിലെ വാർവിക്ക് ആൻ്റ് ലമിംങ്ടൺ മലയാളി അസ്സോസ്സിയേഷൻ (WALMA) ചാമ്പ്യൻ അസ്സോസ്സിയേഷൻ പദവി നിലനിർത്തിയപ്പോൾ 82 പോയിൻ്റുകളോടെ ഹൾ ഇൻഡ്യൻ മലയാളി അസ്സോസ്സിയേഷൻ (HIMA) രണ്ടാം സ്ഥാനവും 39 പോയിൻ്റുകളോടെ മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

രാവിലെ 09.00 ന് ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി  ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങൾ സമയക്രമം അനുസരിച്ച് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണവും കായികതാരങ്ങളുടെയും വോളൻ്റിയേഴ്‌സിൻ്റെയും സഹകരണവും കൊണ്ട് കൂടിയാണ്. 

ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിനെ തുടർന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും റീജിയണൽ ബാനറുകളുടെ പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റ് ഏറെ വർണ്ണാഭമായിരുന്നു. 2025 കായികമേള ചാമ്പ്യൻമാർ സംവഹിച്ച ദീപശിഖ നാഷണൽ സ്പോർട്സിൻ്റെ ചുമതല വഹിക്കുന്ന റെയ്മോൾ നിധീരി, പീറ്റർ താണോലിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു. 

യുക്മ ദേശീയ കായികമേള 2026 ൻ്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ പതാക ഉയർത്തി നിർവ്വഹിച്ചു. യുകെ മലയാളികൾക്കിടയിൽ പുതിയൊരു കായിക സംസ്‌കാരം വളർത്തിയെടുക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന അംഗ അസ്സോസ്സിയേഷനുകളെയും യുക്മ റീജിയണൽ നേതൃത്വങ്ങളെയും പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വൻപിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിൻ്റ് സെക്രട്ടറിയും കായികമേള കോർഡിനേറ്ററുമായ റെയ്മോൾ നിധീരി നന്ദി അറിയിച്ചു.

 

 

ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ജോർജ്ജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, റീജിയണൽ പ്രസിഡൻ്റ്മാരായ അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്ജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, മുൻ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു. 

വ്യക്തിഗത ചാമ്പ്യൻമാർ:-

കിഡ്‌സ് - ജയ്‌ഡൻ തോമസ് സിബു (മലയാളി അസ്സോസ്സിയേഷൻ സ്‌റ്റോക്ക്പോർട്ട്), അൻവി നായർ (ലീഡ്സ് മലയാളി അസ്സോസ്സിയേഷൻ)

സബ് ജൂണിയർ - ആരോൺ വിൻസൻ്റ് (അമ്മ മലയാളം മാൻസ്ഫീൽഡ്), ജയ്ശിവ് രാജേഷ് (WALMA വാർവിക്ക്), എഥാൻ ദീപു (HlMA ഹൾ), കൈര ഫെർണാണ്ടസ് (WALMA വാർവിക്ക്)

ജൂണിയേഴ്‌സ് - നഥാൻ ടോബി (LIMA ലിവർപൂൾ), റിയാന ജോസഫ് (WALMA വാർവിക്ക്)

സീനിയേഴ്സ് - ധ്യാൻ കൃഷ്‌ണ (അമ്മ മലയാളം മാൻസ്ഫീൽഡ്), ജെനിറ്റ വർഗ്ഗീസ് (എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ)

അഡൽററ്സ് - രാഹുൽ രാജൻ (NMCA നോട്ടിംഗ്ഹാം), ടിൻ്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്)

സീനിയർ അഡൽറ്റ്സ് - ജോസ് പാറയ്ക്കൽ (WALMA വാർവിക്ക്), സിന്ധു ലിൻ്റോ (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്)

സൂപ്പർ സീനിയർ - സജി തോമസ് (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്), എലിസബത്ത് മാത്യു (HIMA ഹൾ).

യുക്മ പ്രസിഡൻ്റ്  അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ജോയിൻ്റ് സെക്രട്ടറി റെയ്‌മോൾ നിധീരി എന്നിവരുടെ മേൽനോട്ടത്തിൽ ദേശീയ, റീജിയണൽ ഭാരവാഹികളും വിവിധ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെ അൻപതോളം വോളൻ്റിയർമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. രണ്ട് ട്രാക്കുകളിലായി റെയ്‌സ് ഇനങ്ങളും രണ്ട് ജംപിംങ് പിറ്റുകളിൽ ജംപ് ഇനങ്ങളും ഷോട്ട്പുട്ട് പിച്ചിൽ ഷോട്ട്പുട്ടും ഒരേ സമയം നടത്തുവാൻ സാധിച്ചത് സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ ഏറെ സഹായകരമായി. 

വർഗ്ഗീസ് ഡാനിയൽ, സുരേന്ദ്രൻ ആരക്കോട്ട്, സുനിൽ ജോർജ്ജ്, ജോബിൻ ജോർജ്ജ്, അജു തോമസ്, ബിജോയ് പി വർഗ്ഗീസ്, ഡിനു ഡൊമിനിക്, റോസ്‌മി ജോബി, റയാൻ ജോബി എന്നിവർ ഒന്നാം ട്രാക്കിലെ മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ രണ്ടാം ട്രാക്കിൽ സ്മിത തോട്ടം, രേവതി അഭിഷേക്, ടെസ്സി മാത്യു, ഡാഫിനി എൽദോസ്, ബിജോ തോമസ്, ആഷ ജോബിൻ, ജിമീഷ് ജോസഫ്, ജിബിൻ പി ജോയ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജംപ് പിറ്റ് വണ്ണിൽ സണ്ണിമോൻ മത്തായി, ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, സോജ് ജയപ്രകാശ് എന്നിവരും 
ജംപ് പിറ്റ് രണ്ടിൽ രാജേഷ് രാജ്, അമ്പിളി മാത്യൂസ്, ലൂയീസ് മേനാച്ചേരി, പോൾ ജോസഫ്, രാജപ്പൻ വർഗ്ഗീസ്, നിഥിൻ കാളിച്ചത് എന്നിവരും മത്സരങ്ങൾ നിയന്ത്രിച്ചു. 

ഷോട്ട്പുട്ട് മത്സരങ്ങൾക്ക് പീറ്റർ താണോലിൽ, സാജു സലിംകുട്ടി, സജീവ് സെബാസ്റ്റ്യൻ, റൂബിച്ചൻ, ബാബു തോട്ടം എന്നിവർ നേതൃത്വം നൽകി.

രജിസ്ട്രേഷൻ നടപടികൾ ഷീജോ വർഗ്ഗീസ്, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയപ്പോൾ ഓഫീസ് നിർവ്വഹണം ജിപ്സൺ തോമസ്, ബെന്നി അഗസ്റ്റിൻ, തേജു മാത്യൂസ് എന്നിവർ വളരെ ഭംഗിയായി നിർവ്വഹിച്ചു.

ഡോ. ബിജു പെരിങ്ങത്തറ, ഡോ. ശീതൾ മാർക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം കായികതാരങ്ങൾക്കും കാണികൾക്കും ആവശ്യമായ അടിയന്തിര മെഡിക്കൽ സേവനങ്ങൾ സ്‌റ്റേഡിയത്തിൽ ലഭ്യമാക്കി.

ജോബി തോമസ്, ദേവലാൽ സഹദേവൻ, ഡിക്സ് ജോർജ്ജ് എന്നിവരടങ്ങിയ ടീം കായികമേളയുടെ മീഡിയ വിഭാഗത്തിന് നേതൃത്വം നൽകി. സ്‌റ്റേഡിയത്തിലെ അനൌൺസ്മെൻ്റ് പതിവ് പോലെ ജിനോ സെബാസ്റ്റ്യൻ വളരെ ഭംഗിയായി നിർവ്വഹിച്ചു. 

എൻഡ്ലെസ്സ് ഫ്രെയിം പ്രൊഡക്ഷൻസിലെ വിനോദ് രമേശ്, വിപിൻ രാജ് എന്നിവരാണ് കായികമേളയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയത്. സാജു വർഗ്ഗീസ് സ്‌റ്റേഡിയത്തിലെ സൌണ്ട് ക്രമീകരണങ്ങൾ നിർവ്വഹിച്ചു. കേരള കഫേ കവൻട്രിയുടെ ഭക്ഷണ കൌണ്ടറിലൂടെ രുചികരമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്തു.

യുക്മ ദേശീയ കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ഈ കായികമേള വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ച മുഴുവനാളുകൾക്കും യുക്‌മ ദേശീയ സമിതി നന്ദി അറിയിച്ചു.

ദേശീയ കായികമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://drive.google.com/drive/folders/1hqQZdaJXRCszDgcwYknz9Y3agM3_9qZ7?usp=sharing


More Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വെളുത്ത പക്ഷത്തിലെ ശുക്ല പക്ഷ പ്രദോഷ പൂജ ഈ മാസം 27-ാം തീയതി നടക്കും; വൈകീട്ട് 6.30 മുതൽ 8 മണി വരെ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ ഭക്തർക്ക് പങ്കെടുക്കാം!

റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ജൂൺ 27ന്  വൈകീട്ട് 6.30 മുതൽ 8 മണി വരെ ഭക്തർക്കായി ശുക്ല പക്ഷ പ്രദോഷ പൂജ (വെളുത്ത പക്ഷത്തിലേത്) നടത്തപ്പെടും. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്‌മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഓരോ ചന്ദ്രന്റെയും പതിമൂന്നാം ചന്ദ്രദിനത്തിൽ, അതായത് ത്രയോദശി തിഥിയിൽ, ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദ്വൈമാസ ആരാധനയാണ് പ്രദോഷ പൂജ. ഒരു മാസത്തിൽ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്.  ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയപ്പെടുന്നു.പ്രദോഷ കാലയളവിൽ (സൂര്യാസ്തമയത്തിന് മുമ്പും ശേഷവും ഏകദേശം 90 മിനിറ്റ്)  ചെയ്യുന്നപൂജകളും പ്രാർഥനകളും തടസ്സങ്ങൾ നീക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആരോഗ്യം, സമൃദ്ധി, ആത്മീയ പുരോഗതി എന്നിവയ്ക്കായി അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവനും പാർവതിയും ഒരുമിച്ച് ഭക്തരെ അനുഗ്രഹിക്കുന്ന ഒരു ശുഭകരമായ സമയമായി പ്രദോഷം കണക്കാക്കപ്പെടുന്നു. ഇത് ആചരിക്കുന്നത് കർമ്മഭാരങ്ങൾ കുറയ്ക്കുകയും ആന്തരിക ശാന്തതയും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ ദോഷവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ എത്തുന്നവർക്ക് ചെയ്യാവുന്ന പൂജകൾ: ശിവലിംഗത്തിന് അഭിഷേകം, രുദ്രജപം അർച്ചന, നൈവേദ്യം. പ്രത്യേക പാക്കേജുകളിൽ ഹോമ/ഹവനം അല്ലെങ്കിൽ അന്നദാനം എന്നിവ ഉൾപ്പെടുത്താം. സമയക്രമത്തിനും ബുക്കിംഗിനും www.kentayyappatemple.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ, ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

സിനിമയിൽ നിന്നും ചെറിയൊരു ഇടവേള, ഒടുവിൽ ആ മധുരവാർത്ത പുറത്തേക്ക്; എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ!

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. 'മാ ഇന്തി ബംഗാരം' എന്ന തെലുങ്ക് സിനിമയുടെ സക്സസ് മീറ്റിൽ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാ ഇന്തി ബംഗാരത്തിന്‍റെ സക്സസ് സെലിബ്രേഷനില്‍ സാമന്തയും ഭര്‍ത്താവ് രാജ് നിദിമൊരുവും ഒന്നിച്ചെത്തിയിരുന്നു. സാമന്തയുടെ വയര്‍ വലുതായിരിക്കുന്നത് ഫോട്ടോകളില്‍ നിന്നും വ്യക്തമായി. പിന്നാലെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഇരുവരും ഒരുങ്ങുകയാണെന്ന വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് ഇപ്പോള്‍ സാമന്ത തന്നെ ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്.  "എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ​ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും," എന്നായിരുന്നു സാമന്തയുടെ വാക്കുകൾ. പിന്നാലെ സദസില്‍ ഇരുന്നവരെല്ലാം സാമന്തയ്ക്ക് ആശംസകള്‍ അറിയിച്ചു. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് സാമന്തയ്ക്കും രാജ് നിദിമൊരുവിനും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. 

"അദ്ദേഹത്തിന്റെ വാക്കുകളിൽ സഹാനുഭൂതിയും കരുതലും ഉണ്ടായിരുന്നു"; വീണുപോയവരെ കൈവിടരുതെന്ന മോഹൻലാലിന്റെ ശക്തമായ ആഹ്വാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വി.കെ. ശ്രീരാമന്റെ സോഷ്യൽ മീഡിയ പോസ്റ്റ്!

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങളായിരുന്നു. ഒടുവില്‍ പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയും രാജിവച്ചിറങ്ങുകയുണ്ടായി. യോഗത്തില്‍ വളരെ വികാരഭരിതനായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ സംസാരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ വികെ ശ്രീരാമന്‍. മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ത്തെടുത്താണ് വികെ ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. വികെ ശ്രീരാമന്റെ പോ്‌സ്റ്റില്‍ പറയുന്നത് പ്രകാരം, നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്: മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിള്‍ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോള്‍. മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാന്‍ തന്നെ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല.നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം. ആ പ്രസംഗം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്.

"വേദിയിലെ ലാലേട്ടന്റെ ഭാവം എന്നെ വേദനിപ്പിച്ചു, പക്ഷേ പ്രതിസന്ധികളിലും അദ്ദേഹം പറഞ്ഞ ആ വാക്ക് തരംഗമായി മാറി"; അമ്മ യോഗത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബീന ആന്റണി!

അതീവനാടകീയമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗം സാക്ഷി വഹിച്ചത്. വിവാദങ്ങള്‍ക്കിടെ ഭരണ സമിതി മൊത്തം രാജിവച്ച് പുറത്ത് പോവുകയുണ്ടായി. മമ്മൂട്ടിയടക്കമുള്ള പല മുന്‍നിര താരങ്ങളും വിട്ടു നിന്ന യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. വികാരനിര്‍ഭരനായിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇപ്പോഴിതാ അമ്മ ജനറല്‍ ബോഡിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി ബീന ആന്റണി. മോഹന്‍ലാല്‍ അംഗങ്ങള്‍ക്ക് നല്‍കിയ വാക്കിനെക്കുറിച്ചും ബീന ആന്റണി സംസാരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്റണിയുടെ തുറന്നു പറച്ചില്‍. ''മമ്മൂക്ക വന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ലാലേട്ടന്‍ വന്നു. വൈകുന്നേരം വരെ നിന്നു. പക്ഷെ ലാലേട്ടന് ഒരു കാര്യവും അടിച്ചേല്‍പ്പിക്കാനാകില്ല. ലാലേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഒരുപാട് സന്തോഷത്തോടെ വരണം എന്ന് ആഗ്രഹിച്ചതാണ്. ലാലേട്ടനെപ്പോലൊരു വ്യക്തി മുമ്പില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലാണ് ഈ ചര്‍ച്ചയും വഴക്കും നടക്കുന്നത്'' ബീന ആന്റണി പറയുന്നു. ''ലാലേട്ടന്റെ മനസിലും ടെന്‍ഷനുണ്ടായിട്ടുണ്ടാകും. അദ്ദേഹത്തിന് കയറി എതിര്‍ക്കാനും പറ്റുന്നില്ല. അദ്ദേഹം പറഞ്ഞ ഒരേയൊരു കാര്യം, എനിക്കിത് തുടരണമെന്ന് നിര്‍ബന്ധിക്കാനാകില്ല. ഇവര്‍ക്ക് 45 ദിവസം കൊടുക്കണമോ എന്നത് ജനറല്‍ ബോഡിയ്ക്ക് വിട്ടു തരുന്നു. ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ അവസരം നല്‍കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല. അന്‍സിബ അരമുക്കാല്‍ മണിക്കൂര്‍ സംസാരിച്ചു. അക്കമിട്ട് സംസാരിച്ചു. തീരുമാനമെടുക്കാന്‍ ലാലേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു''. ''പക്ഷെ ലാലേട്ടന്റെ ഒരു വാക്കില്‍ ഞങ്ങള്‍ എല്ലാവരും കയ്യടിച്ചു. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും അമ്മ എന്നും സുരക്ഷിതമായിരിക്കും, അത് ഞാന്‍ ഉറപ്പു തരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഞങ്ങളെല്ലാം സന്തോഷിച്ചു. പക്ഷെ ഈ പ്രശ്‌നങ്ങള്‍ മമ്മൂക്കയും ലാലേട്ടനും അടക്കം എല്ലാവരേയും ബാധിച്ചു. സ്ത്രീയെന്ന നിലയിലും എനിക്കിതിലെല്ലാം അതിയായ വിഷമവും സങ്കടവുമുണ്ട്.'' എന്നും ബീന ആന്റണി പറയുന്നു.

'ഞാന്‍ അവരുടെ പേര് പറഞ്ഞ് കുറച്ച് പൈസ ഉണ്ടാക്കി. അതില്‍ എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. നാളെ മറ്റൊരാള്‍ക്ക് അത് മാതൃകയാകാം, ചില കാര്യങ്ങള്‍ അറിയിച്ച് തന്നെ ചെയ്യണം, ജനങ്ങള്‍ അറിയണം.'; സായ് കൃഷ്ണ

ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി രേണു സുധി രം​ഗത്ത് എത്തിയത്. 15 വയസ് മുതൽ ഉണ്ടായിരുന്നെരു മുഴയാണ് പിന്നീട് കാൻസറായി മാറിയതെന്നും കീമോ ആരംഭിച്ചുവെന്നുമെല്ലാം രേണു അറിയിച്ചിരുന്നു. ഇതിനിടെ താൻ രേണുവിനെ വച്ച് 48 കണ്ടന്റുകൾ ചെയ്തുവെന്നും അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും തരക്കേടില്ലാത്തൊരു തുക അവർക്ക് കൊടുക്കുമെന്നും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞിരുന്നു. ഒടുവിൽ പറഞ്ഞ വാക്ക് സായ് പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ നമ്മൾ ചെയ്ത കാര്യങ്ങൾ മറ്റൊരാൾ അറിയരുത് എന്നാണെന്നും എന്നാൽ ചില കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും സായ് പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ രേണുവിനെ ഞാന്‍ പോയി കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. ഞാന്‍ ചെയ്ത 48 വീഡിയോയും രേണുവിനെ കുറ്റപ്പെടുത്തി കൊണ്ടല്ല ചെയ്തത്. അവരെ പിന്തുണച്ച് ഇട്ട വീഡിയോ ആയിരിക്കും കൂടുതല്‍. രേണു എന്ന വ്യക്തിയ്ക്ക് എതിരെ അല്ല അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്. ഇതൊരു മാതൃകയായിട്ട് നാളെ വരണം. കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്നത് കഴുകന്‍ കുട്ടികളെ പോലെയാണ്. മറ്റുള്ളവരുടെ കണ്ടന്‍റുകള്‍ ഫീഡ് ചെയ്യുകയാണ്. അങ്ങനെയാണ് ഞങ്ങള്‍. അത് ചെയ്യാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. വയ്യായ്ക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ആ വ്യക്തി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. നാളെ വേറൊരാളുടെ മുന്നില്‍ പോയി കൈ നീട്ടാന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അവരുടെ പേര് പറഞ്ഞ് കുറച്ച് പൈസ ഉണ്ടാക്കി. അതില്‍ എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. നാളെ മറ്റൊരാള്‍ക്ക് അത് മാതൃകയാകാം. എന്‍റെ സമാധാനത്തിന് ചെയ്തതാണ്. നാളെ രാവിലെ ഞാന്‍ നോക്കുമ്പോള്‍, പെട്ടെന്ന്, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. എന്തെങ്കിലും ആയിക്കഴിഞ്ഞാല്‍ എന്‍റെ മനസില്‍ നിന്നും അത് പോകില്ല. അതെന്റെ മനസിനെ വേട്ടയാടി. നമ്മള്‍ ചെയ്യുന്നത് ആരും അറിയരുതെന്നായിരുന്നു എനിക്ക്. ഇരുകൈ അറിയരുത് എന്നതാണ് ഇപ്പോഴും. പക്ഷേ ചില കാര്യങ്ങള്‍ അറിയിച്ച് തന്നെ ചെയ്യണം. ജനങ്ങള്‍ അറിയണം. അത് കണ്ട് നാളെ പത്താള് ചെയ്താല്‍ നല്ലതല്ലേ. അത്രയെ ഞാന്‍ വിചാരിച്ചുള്ളൂ. രേണുവിനെ വച്ച് കണ്ടന്‍റ് ചെയ്തവര്‍, അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. വേറൊരാളുടെ മുന്നില്‍ അവര്‍ക്ക് കൈ നീട്ടേണ്ടി വരില്ല. നാളെ അവര്‍ അതിജീവിച്ച് വരുമ്പോള്‍ കണ്ടന്‍റല്ലേ. നിങ്ങള്‍ ചെയ്തോ. അവര്‍ ആരോടും നോ പറഞ്ഞിട്ടില്ല. അതില്‍ കൂടുതലൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അവരുടെ അടുത്ത് പോയതൊന്നും വീഡിയോ എടുത്തിടാൻ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യണമായിരുന്നെങ്കിൽ കുറേ ചെയ്യാം. രേണു നാളെ വേറൊരാളുടെ മുന്നിൽ കൈ നീട്ടുന്നത് ചിന്തിക്കാനാകുന്നില്ല. മെയ്ൻ സ്ട്രീം മീഡിയയോട് ആയിരുന്നു സായിയുടെ പ്രതികരണം.

Other News in this category

  • യുകെ പ്രവാസി മലയാളി കൂട്ടായ്മയിൽ വേറിട്ട മാതൃക; വനിതാ പ്രാതിനിധ്യം ഉയർത്തി ബെൽഫാസ്റ്റ് മലയാളി അസോസിയേഷൻ; ജയൻ മലയിലിന്റെയും ആതിര അനൂബിന്റെയും നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ!
  • യുകെയിലെ കോലഞ്ചേരിക്കാർ ഒത്തുകൂടുന്നു; പതിനൊന്നാമത് യുകെ കോലഞ്ചേരി സംഗമം ജൂൺ 27-ന് ലണ്ടനിൽ വെച്ച് അതിഗംഭീരമായി നടക്കും; സൗഹൃദ പുതുക്കലിനും വിപുലമായ കലാപരിപാടികൾക്കും വേദിയൊരുങ്ങുമ്പോൾ ആവേശത്തോടെ മലയാളി സമൂഹം
  • യുകെയിലെ ഫുട്ബോൾ പ്രേമികൾക്കായി സമീക്ഷ യുകെയുടെ 'വേൾഡ് കപ്പ് 2026 പ്രെഡിക്ഷൻ കോണ്ടസ്റ്റ്'; ലോകകപ്പ് ആവേശം പ്രവചിച്ച് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ വൻ അവസരം
  • ഐ ഓ സി (യു കെ) യുടെ 'പുതുയുഗ സംഗമം 2026' ലോഗോ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു, സമ്മേളനം ജൂൺ 27ന് ഓൾഡ്ഹാമിൽ
  • യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം വൻ വിജയമായി, വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാർ, കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പ്, അമ്മ മലയാളം മാൻസ്ഫീൽഡ് മൂന്നാമത്
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം ഞായറാഴ്ച 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികൾ; അഞ്ചുവിളക്കിന്റെ നാട്ടുകാരെ വരവേൽക്കാൻ പീറ്റർബറോ ഒരുങ്ങി
  • യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി, ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ
  • യുക്മ - ഡോ സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി; വിഗൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ; എം എം എ റണ്ണർ അപ്പ്; ലിമ മൂന്നാമത്, നാലാം സ്ഥാനം നോർമ്മയ്ക്ക്
  • ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയ കർമ്മപദ്ധതികളുമായി ജീവൻ ട്രസ്റ്റ്; നോർത്താംപ്ടണിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സിബി തോമസിനെ ചെയർപേഴ്സണായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • യൂറോപ്പിലെ വോളിബോൾ കരുത്തന്മാർ ഷെഫീൽഡിൽ ഏറ്റുമുട്ടുന്നു; ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവേശമുണർത്താൻ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ഈ മാസം 27-ന്
  • Most Read

    British Pathram Recommends