18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : പെട്രോൾ ഇറക്കുമതിക്ക് പുതിയ ഗ്രീൻ ടാക്‌സ്… പെട്രോൾ - ഡീസൽ വില കൂടിയേക്കും, ചാൻസലറുടെ പ്രഖ്യാപനം ബുധനാഴ്‌ച്ചത്തെ ബഡ്ജറ്റിലെന്ന്‌ നിഗമനം >>> പുതിയ ബഡ്‌ജറ്റിനെക്കുറിച്ച് ആശങ്ക… നേരിട്ടുള്ള നികുതി വർദ്ധനവ് ഒഴിവാക്കിയേക്കും; എൻഎച്ച്എസിലടക്കം ചെലവുചുരുക്കൽ വീണ്ടും നടപ്പിലാക്കും >>> കോൾചെസ്റ്ററിൽ ആദ്യമായി കളരിപ്പയറ്റിന്റെ വിസ്മയപ്രകടനം; പുതുതലമുറയ്ക്ക് ആവേശവും പ്രചോദനവുമായി കേരളത്തിന്റെ ആയോധനകല >>> കൊച്ചിയിൽ വീണ്ടും ആഡംബര കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു! കാറോടിച്ചത് വാഹനാപകട കോടതി ജഡ്‌ജിയുടെ 17 കാരനായ മകൻ! പോലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജിയുടെ വിരട്ടലെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ >>> പുതിയ വാടക നിയമത്തിലെ സ്വാതന്ത്ര്യം ഗുണകരമെന്ന് വിദ്യാർഥികൾ.. വാടക കൂടുതൽ വേണമെന്ന് വീട്ടുടമകൾ, മലയാളി വിദ്യാർഥികൾ അറിയേണ്ട കാര്യങ്ങൾ >>>
Home >> CINEMA
'ഓഡിഷനിലേക്ക് വിളിച്ചത് വാരികയിലെ ചിത്രം കണ്ട്; നവ്യയ്ക്ക് അറിയാത്ത പല കാര്യങ്ങളും അന്ന് പിന്നണിയിൽ നടന്നിരുന്നു': നവ്യയ്ക്ക് അറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ

സ്വന്തം ലേഖകൻ

Story Dated: 2026-10-25

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട് നവ്യ. വിവാഹ ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു നവ്യ. തിരിച്ചുവരവില്‍ നവ്യയോട് മലയാളിയ്ക്കുണ്ടായിരുന്ന സ്‌നേഹത്തിന് തെല്ലും കുറവ് സംഭവിച്ചിരുന്നില്ല. ഇന്ന് സിനിമയിലും നൃത്തത്തിലുമൊക്കെയായി സജീവമാണ് നവ്യ.

നവ്യയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലേക്ക് നവ്യ എത്തിയതിനെക്കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. അവിചാരിതായമായി കണ്ടൊരു മാസികയുടെ കവര്‍ ചിത്രത്തില്‍ നിന്നുമാണ് നവ്യ നായര്‍ എന്ന നടിയുണ്ടാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്.

ഇന്നലെ നവ്യ നായരുടെ ഒരു വീഡിയോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു.. മനോരമയുടെ കവര്‍പേജ് കണ്ടിട്ട് തന്നെയാണ് നവ്യയെ ഓഡിഷന് വിളിച്ചത്. അതില്‍ നവ്യയ്ക്ക് അറിയാത്ത കുറച്ചു കാര്യം കൂടി ഉണ്ട്. ഇത് ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുള്ളതാണ്.

2001ല്‍ ഇഷ്ടം സിനിമയുടെ എഴുത്തും, ലൊക്കേഷന്‍ നോക്കലും, നായികയെ തിരയലും ഒക്കെയായി ഞങ്ങള്‍ തൃശൂരില്‍ ലൂസിയ ഹോട്ടലില്‍ താമസിക്കുന്ന സമയം. നിര്‍മാണം ഡേവിഡ് കാച്ചപ്പള്ളിചേട്ടന്‍, സംവിധാനം സിബി മലയില്‍ സാര്‍, നായകന്‍ ദിലീപ്. ലൊക്കേഷന്‍ നോക്കുന്ന സമയത്ത് ഞാന്‍ ഗുരുവായൂര്‍ വീട്ടിലാണ് താമസം. രാവിലെ ഗുരുവായൂര്‍ നിന്ന് തൃശൂര്‍ വരും വൈകീട്ട് തിരിച്ചു പോകും.

സിബി സാറിന്റെ പടത്തിലേക്ക് നായികയെ അന്വേഷിക്കുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ജോലികളും ഒന്നിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ നായികയെ ഫിക്‌സ് ചെയ്തു. ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുള്ള കുട്ടിയാണ് മാതൃഭാഷ തെലുങ്ക്. ആ പടത്തിന്റെ കാസിറ്റ് കണ്ടു. നല്ല ആര്‍ട്ടിസ്റ്റ് ആണ് എന്ന് എല്ലാവര്‍ക്കും ബോധ്യമായി. സിബി സാര്‍ അന്ന് മദ്രാസില്‍ ആണ് താമസം. ഒരു ദിവസത്തേക്ക് സിബിസാര്‍ വീട്ടില്‍ പോകുന്നു. ആ പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള അഡ്വാന്‍സ് സാറിന്റെ കയ്യില്‍ കൊടുത്തയക്കാന്‍ ഡേവിഡ് കാച്ചപ്പിള്ളി ചേട്ടന്‍ തീരുമാനിച്ചു.

മദ്രാസിലെ അന്നത്തെ മാനേജര്‍ അഗസ്റ്റിനെ വിളിച്ചു പറഞ്ഞു സിബിസാര്‍ മറ്റന്നാള്‍ വരും നായികക്കുള്ള അഡ്വാന്‍സ് കൊടുത്തയാക്കുന്നുണ്ട്. സിബിസാര്‍ മദ്രാസിലേക്ക് പോകുന്ന അന്ന് രാവിലെ ഞാന്‍ തൃശൂര്‍ക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ ഭാര്യ അന്ന് വന്ന മനോരമ വീക്കിലിയുടെ കവര്‍ പേജ് എന്നെ കാണിച്ചു സിബി സാറിന്റെ പടത്തിനു പറ്റുമോ എന്ന് നോക്കാന്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ.ജീന്‍സും ടി ഷര്‍ട്ടും ടി ഷര്‍ട്ടിനു മേലെ വേറെ ഒരു ഡ്രസ്സ് കൂടി ഉണ്ട്. കാലിന്മേല്‍ കാല്‍കയറ്റിവെച്ചുള്ള ഇരിപ്പും കൊള്ളാം. അകത്തെ പേജില്‍ പേര് നോക്കി ധന്യ.

കാസിനോയില്‍ കലവൂര്‍ രവികുമാറിന്റെ റൂമില്‍ എത്തിയ ഉടനെ ആ പടത്തിന്റെ കാഷ്യര്‍ ബാലമുരളിയ വിളിച്ച് ഒരു മനോരമ വാങ്ങിപ്പിച്ചു . ഫോട്ടോഗ്രാഫറുടെ പേര് നോക്കി ഒരു ലേഡിയാണ്. അപ്പോഴാണ് സിബി സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ്മാരാര്‍ വരുന്നത്. ഗിരീഷ് പറഞ്ഞു സിദ്ധു ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പെട്ടിക്കടയില്‍ ചെന്നപ്പോള്‍ മനോരമ വീക്കിലി കണ്ടു അതിന്റെ കവര്‍പേജ് ഒരു പെണ്‍കുട്ടി കൊള്ളാം. ഇതല്ലേ ഞാന്‍ വീക്കിലി കാണിച്ചു .

ഞാന്‍ സിബി സാറിന്റെ റൂമില്‍ ചെന്നു. ഡേവിഡ് ചേട്ടനുമുണ്ട് റൂമില്‍. വീക്കിലി ഞാന്‍ സിബിസാറിനെ കാണിച്ചു നോക്കിയിട്ട് സാര്‍ ഡേവിഡ് ചേട്ടനു കൊടുത്തു. പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല. ഞാന്‍ റൂമിലേക്ക് മടങ്ങി.

ഒരാളെ സിനിമാതാരമാവാന്‍ ദൈവം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്.അതുകൊണ്ടാവാം സിബിസാറില്‍ നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞിട്ടും ഈ കുട്ടി ആരാണ് എന്ന ചോദ്യം വെറുതെ മനസ്സില്‍ തികട്ടിവന്നു. അന്വേഷിക്കാന്‍ തീരുമാനിച്ചു. തൃശൂര്‍ മനോരമയിലേക്കു വിളിച്ചു. ഗിരീഷ് ആണ് വിളിച്ചത്. കവര്‍പേജിന്റെ കാര്യം തൃശൂര്‍കാര്‍ക്ക് അറിയില്ല അതിന് കോട്ടയത്ത് വിളിക്കണം. കോട്ടയത്തെ നമ്പര്‍ തന്നു. വിളിച്ചു കോട്ടയത്തുനിന്ന് ഫോട്ടോഗ്രാഫറുടെ നമ്പര്‍ കിട്ടി. തൃശൂര്‍കാരിയാണ് ഫോട്ടോഗ്രാഫര്‍.

വൈകീട്ട് ഞാന്‍ തൃശൂരില്‍ നിന്ന് വീട്ടിലേക്കു പോകുന്നത് വരെ ആ നമ്പറില്‍ മാറി മാറി വിളിച്ചു ഞാനും ഗിരീഷും. ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല.വൈകീട്ട് സിബിസാര്‍ നായികക്കുള്ള അഡ്വാന്‍സുമായി മദ്രാസിലേക്ക് പോകുകയും ചെയ്തു. വീട്ടില്‍ എത്തിയിട്ടും ഞാന്‍ വിളി തുടര്‍ന്നു. രാത്രി 9.30 തോടുകൂടി ഫോണില്‍ കിട്ടി.

പകല്‍ മുഴുവന്‍ ആ ഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ ആയിരുന്നു. അപ്പോള്‍ മറ്റൊരു കാര്യം കൂടി അറിഞ്ഞു. ഫോട്ടോഗ്രാഫര്‍ പുരുഷന്‍തന്നെയാണ്. പക്ഷെ അദ്ദേഹം എടുക്കുന്ന ഫോട്ടോസ് ചില പ്രത്യേക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന ചില ഫോട്ടോസ് വൈഫിന്റെ പേരിലാണ് മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരാറ്. കാര്യം പറഞ്ഞു. അദ്ദേഹം നമ്പര്‍ തന്നു വിളിച്ചോളാന്‍ പറഞ്ഞു.

രാത്രി അസമയത്ത് ഒരു വീട്ടിലേക്കു വിളിച്ച് സിനിമയില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടാകാവുന്ന പ്രതികരണം അറിയാവുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു താങ്കള്‍ വിളിക്കുക. സമ്മതമാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിളിച്ചോളാം. സമ്മതം -5 മിനിറ്റിനുള്ളില്‍ മറുപടിയെത്തി. ഒരു കാര്യം കൂടി പറഞ്ഞു പുള്ളി. ഞാന്‍ എടുത്ത ഈ കുട്ടിയുടെ കുറച്ചു ഫോട്ടോസ് കൂടി ഉണ്ട്. നാളെ തൃശൂരില്‍, ഒരു ഫോട്ടോ സ്റ്റുഡിയോയുടെ പേര് പറഞ്ഞു. ഞാന്‍ അവിടെ ഫോട്ടോസ് കൊടുക്കാം നിങ്ങള്‍ അത് വാങ്ങിച്ചോളൂ.

ഞാന്‍ ധന്യയെ വിളിച്ചു. അച്ഛനെ ഫോണില്‍ കിട്ടി. കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു മോള്‍ sslc എക്‌സാം എഴുതി ഇരിക്കുകയാണ്. കുറേകാലമായി ഉറക്കമൊഴിഞ്ഞു പഠിച്ചു കോലംകെട്ട അവസ്ഥയിലാണ്. രണ്ട് മൂന്ന് ആഴ്ചകഴിഞ്ഞു വന്നാല്‍ മതിയോ. അതുപറ്റില്ല രണ്ട് ആഴ്ച കഴിഞ്ഞാല്‍ ഷൂട്ടിങ് തുടങ്ങും. വരികയാണെങ്കില്‍ മറ്റന്നാള്‍ വരു. മറ്റന്നാള്‍ സിബിസാര്‍ മദ്രാസില്‍ നിന്ന് വരും. വരാമെന്ന് അവര്‍ സമ്മതിച്ചു. സിബിസാര്‍ ആയത് കൊണ്ടാണ് ഞാന്‍ ധൈര്യമായി അവരോട് വരാന്‍ പറഞ്ഞത്. എന്തും ശാന്തമായി സൗമ്യമായി കൈകാര്യം ചെയ്യുന്ന ആളാണ് സിബിസാര്‍.

നമ്മള്‍ ഒരാള്‍ക്ക് അഡ്വാന്‍സ് കൊടുത്തിരിക്കയല്ലേ ആര് പറഞ്ഞു ഇവരോട് വരാന്‍ പറയാന്‍ എന്ന ചോദ്യം സിബിസാറായതുകൊണ്ട് ഉണ്ടാവില്ല എന്ന ധൈര്യം. ഞാന്‍ അപ്പോള്‍തന്നെ ഗിരീഷിനെ വിളിച്ച് വിവരം പറഞ്ഞു. നാളെ വരുമ്പോള്‍ ഫോട്ടോസ് വാങ്ങി വരാമെന്ന് ഗിരീഷ് ഏറ്റു. പിറ്റേന്ന് ഫോട്ടോ കിട്ടി. മറുനാള്‍ ഞാന്‍ ഹോട്ടലില്‍ എത്തുമ്പോള്‍ സിബിസാറും ഡേവിഡ് ചേട്ടനും ലൊക്കേഷന്‍ കാണാന്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു. ഞങ്ങള്‍ പുറപ്പെട്ടു.

യാത്രയില്‍ ഫോട്ടോ സിബിസാറിനെ കാണിച്ചു. കളിവീടില്‍ മഞ്ജുവാരിയരെ പോലെ തോന്നുന്ന ഒരു ഫോട്ടോ അതില്‍ ഉണ്ടായിരുന്നു. അത് സിബിസാറിന് ഇഷ്ടമായി. മിനിഞ്ഞാന്ന് മനോരമയില്‍ കണ്ട കുട്ടിയാണെന്നും ഇന്ന് അവരോടു വരാന്‍ പറഞ്ഞിട്ടുണ്ടെന്നും ഞാന്‍. വരട്ടെ ഇതായിരുന്നു സാറിന്റെ പ്രതികരണം. വന്നു. ആ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുള്ള കുട്ടിയാണ് ധന്യ. അങ്ങിനെയാണ് ഫോട്ടോ കവര്‍പേജായി വന്നതെന്ന് തോനുന്നു.

വന്നു, കണ്ടു സംസാരമെല്ലാം കഴിഞ്ഞു. ഡയറക്ടര്‍ k മധു സാറിന്റെ പെങ്ങളുടെ മകളാണ് ധന്യ എന്ന് മനസിലായി. അപ്പോള്‍ ഒരുപദേശം കൊടുക്കാന്‍ സിബിസാര്‍ മറന്നില്ല, സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ നായികയായി അഭിനയിക്കണം. ഇതു കേട്ടപ്പോള്‍ സിബി നമ്മുടെ പടത്തിനു വേണ്ടിയല്ലേ നോക്കുന്നത് എന്ന് ഡേവിഡ് ചേട്ടന്റെ ചോദ്യം എന്റെ ചെവിയില്‍.

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം കലോത്സവത്തില്‍ ചെയ്ത ഏതെങ്കിലും ഒരൈറ്റം ചെയ്യുവാന്‍ സിബിസാര്‍ ആവശ്യപ്പെട്ടു. കിടിലന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ധന്യ കാഴ്ചവെച്ചത്. സിബി സാറും ഡേവിഡ് ചേട്ടനും അത്ഭുതപ്പെട്ടുപോയി ഞാനും .അവിടെ ധന്യയില്‍ നിന്ന് നവ്യാനായര്‍ ജനിക്കുകയായിരുന്നു.

പെര്‍ഫോം ചെയ്ത കാസിറ്റ് ദിലീപിനെ കാണിച്ചു. സിബിസാറിന്റെ പ്രത്യേക ആവശ്യപ്രകാരം മഞ്ജുവും അത് കണ്ടു. ധന്യയില്‍ ഒരു വലിയ കലാകാരി ഉറങ്ങിക്കിടക്കുന്നു എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.ജ്യോതിര്‍മയിയുടെയും ആദ്യ സിനിമ ഇഷ്ടം ആണെന്നാണ് എന്റെ ഓര്‍മ. തൃശൂരിലെ ഒരു മാളില്‍ എസ്‌കലേറ്ററില്‍ മുകളിലേക്കു വരുന്നതായിരുന്നു നവ്യയുടെ ആദ്യ ഷോട്ട്. സിനിമയുടെ ഉയരങ്ങളിലേക്കുള്ള ധന്യയുടെ യാത്രയുടെ തുടക്കമായിരുന്നു അത്.

More Latest News

പീറ്റര്‍ബോറോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു

മലങ്കരയുടെ പരിശുദ്ധനായ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പീറ്റര്‍ബോറോ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ ഒക്ടോബര്‍ 30, 31 (വെള്ളി, ശനി) തീയതികളില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയോടെ ഭക്താദരപൂര്‍വ്വം കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. വിശ്യാസികള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടെ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാന്‍കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. Address:  Christ Church Orton Goldhay,  2 Benstead,  Peterborough,  PE2 5JJ · വിവരങ്ങള്‍ക്ക്: വികാരി: റെവ. ഫാ. നിതിന്‍ കുര്യാക്കോസ് സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (PH- 07837876416). ട്രസ്റ്റി: സന്തോഷ് എം പോള്‍ (PH - 079447129998).

2026ലെ കേളി പുരസ്കാരം ശ്രേയ മേനോന്: കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ, അർപ്പണബോധത്തോടെയുള്ള പ്രചോദനാത്മകമായ ജീവിതയാത്ര എന്നിവ പരിഗണിച്ചാണ് ശ്രേയ മേനോൻ അവാർഡ് കരസ്ഥമാക്കിയത്

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാള കലാ- സാംസ്കാരിക വേദി ‘’കേളി’’ യുടെ ഈ വർഷത്തെ കേളീ പുരസ്കാരം കുമാരി ശ്രേയ മേനോന്. കേരളീയ സാംസ്കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധത, കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ, അർപ്പണബോധത്തോടെയുള്ള പ്രചോദനാത്മകമായ ജീവിതയാത്ര എന്നിവ പരിഗണിച്ചാണ് ശ്രേയ മേനോന് അവാർഡ് ലഭിച്ചത്.  പതിനാറാം വയസ്സിൽ തന്നെ നാടകം, സംഗീതം, നൃത്തം, പരമ്പരാഗത കലകൾ എന്നിവയിലും കായിക മേഖലയിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ശ്രേയ മേനോൻ. കലകളോടുള്ള അഭിനിവേശവും അർപ്പണബോധവും കഠിനാധ്വാനവും അച്ചടക്കവും ഒത്തുചേരുന്ന ശ്രേയയുടെ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാണ്.  നാലാം വയസ്സിലാണ് ശ്രേയയുടെ കലായാത്രയ്ക്ക് തുടക്കമാകുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു ശ്രദ്ധ നേടി. നാടകവേദിയോട് പ്രത്യേക അഭിനിവേശമുള്ള ശ്രേയ, ദി ലയൺ കിങ് ഉൾപ്പെടെയുള്ള സ്കൂൾ നാടകങ്ങളിലും നിരവധി ലഘുനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ദൃശ്യകലയിലൂടെയാണ് മലയാള നാടകരംഗത്തേക്കുള്ള ശ്രേയയുടെ സജീവമായ പ്രവേശനം. തുടർന്ന് ശശി എസ്. കുളമട സംവിധാനം ചെയ്ത തെയ്യം, വിജയകുമാർ പിള്ള സംവിധാനം ചെയ്ത ആത്മരൂപൻ, ജെയ്സൺ ജോർജ് സംവിധാനം ചെയ്ത കലാഭവൻ ലണ്ടന്റെ ചെമ്മീൻ, മനോജ് ശിവ സംവിധാനം ചെയ്ത ദി ഡയലോഗ് വിത്ത് ഡെത്ത്, ശശി എസ്. കുളമട സംവിധാനം ചെയ്ത ശുക്രനക്ഷത്രം തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ബാൾഡ്വിൻ സൈമൺ സംവിധാനം ചെയ്യുന്ന സ്വർഗം തുറക്കുന്ന നിമിഷങ്ങൾ എന്ന നാടകത്തിലെ അടുത്ത പ്രകടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ശ്രേയ ഇപ്പോൾ.  സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശ്രേയ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിവിധ പരിപാടികളിൽ നൃത്താവതരണങ്ങളിലൂടെയും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനകൾ സംഘടിപ്പിച്ച നിരവധി പരിപാടികളിൽ അവതാരകയായും ശ്രേയ തിളങ്ങി. കേരളത്തിന്റെ തനത് കലാപാരമ്പര്യത്തോടുള്ള ശ്രേയയുടെ അടുപ്പം ചെണ്ടയോടുള്ള സമർപ്പണത്തിൽ വ്യക്തമാണ്. കഴിഞ്ഞ അഞ്ചുവർഷമായി വിനോദ് നവധാരയുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിക്കുന്ന ശ്രേയ, ചെണ്ട അരങ്ങേറ്റവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് യ്ക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘’Let's Break It Together’’ എന്ന സംരംഭത്തിൽ കലാപ്രകടനം നടത്താൻ ശ്രേയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് റേഡിയോ മലയാളത്തിന്റെ കിളിവാതിൽ പരിപാടിയിലും പങ്കെടുത്തു കലാരംഗത്തെ മികവിനൊപ്പം കായികരംഗത്തും ശ്രേയ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിൽ കരാട്ടെ പരിശീലനം ആരംഭിച്ച ശ്രേയ ഈ വർഷം ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. സ്കൂളിലെ റൗണ്ടേഴ്സ്, ക്രിക്കറ്റ് ടീമുകളിലെ സജീവ അംഗമായ ശ്രേയയ്ക്ക് 2024-ലും 2025-ലും തുടർച്ചയായി 'കോച്ചസ് പ്ലെയർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. എസെക്സ് കൗണ്ടി ഗേൾസ് ക്രിക്കറ്റ് ടീമിൽ ഇടം നേടാനായതും ശ്രേയയുടെ കായികജീവിതത്തിലെ അഭിമാനകരമായ നേട്ടമാണ്. പഠനത്തിലും വ്യക്തിത്വവികസനത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശ്രേയ, പ്രൈമറി സ്കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് അംഗീകാരവും നേടിയിട്ടുണ്ട്. ആത്മവിശ്വാസം, നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനോഭാവം എന്നിവയുടെ തെളിവായി സിൽവർ ഡ്യൂക്ക് ഓഫ് എഡിൻബറ അവാർഡും ശ്രേയ സ്വന്തമാക്കിയിട്ടുണ്ട്. നാലാം വയസ്സിലെ ആദ്യ വേദിപ്രവേശനം മുതൽ നാടകം, സംഗീതം, നൃത്തം, ചെണ്ട, കായികം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ശ്രേയ മേനോൻ, കഴിവും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി മുന്നേറുന്ന പുതുതലമുറയുടെ ഉജ്ജ്വല പ്രതിനിധിയാണ്. ലണ്ടനിലെ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന കോട്ടയം സ്വദേശി ഷൈജു ഉണ്ണികൃഷ്ണമേനോൻ - സൌമ്യ ദമ്പതികളുടെ മകളാണ് ശ്രേയ. ലണ്ടൻ ഫോറസ്റ്റ് ഗേറ്റിലുള്ള സെന്റ് എയ്ഞ്ചലാസ് സ്കൂളിലെ എ- ലെവൽ വിദ്യാർഥിയാണ്. നവംബർ ഏഴിന് വൈകിട്ട് 3:30ന് ബാർക്കിംങ്ങിലെ റിപ്പിൾ സെന്ററിൽ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ അവാർഡ് സമ്മാനിക്കും. 

40 വർഷങ്ങൾക്കുശേഷം പതിവുതെറ്റിച്ച് തിയേറ്ററിലെത്തി സിനിമ കണ്ട് രജനീകാന്ത്; ആരാധകരെയും സിനിമാലോകത്തെയും ഒന്നടങ്കം അമ്പരപ്പിച്ച് സൂപ്പർസ്റ്റാർ, ചരിത്രപരമായ നിമിഷത്തിന് സാക്ഷിയായി ആരാധകർ

40 വർഷങ്ങൾക്കുശേഷം തീയേറ്ററിലെത്തി സിനിമ കണ്ട് രജനീകാന്ത്. ജയിലർ 2 കാണാനാണ് അദ്ദേഹം എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിലെ ഫീനിക്സ് മാളിലായിരുന്നു രജനികാന്ത് സിനിമ കാണാനായി എത്തിയത്. ജയിലർ 2 നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വിവരം പുറത്തുവിട്ടത്. സുരക്ഷാ ഉദ്യോ​ഗസ്ഥരില്ലാതെ എത്തിയ രജനീകാന്തിനോടൊപ്പം സംഗീത സംവിധായകൻ അനിരുദ്ധ്, കൊച്ചു മക്കളായ ലിംഗ, യാത്ര എന്നിവരും ഉണ്ടായിരുന്നു. 2023ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് റോഷൻ എന്നിവരും എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലൻ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. അതേസമയം, ബോക്സ് ഓഫീസിലും ജയിലർ 2 മികച്ച മുന്നേറ്റം തുടരുകയാണ്. പുറത്തുവന്ന കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽ നിന്ന് 348.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഒമ്പതാം ദിവസത്തെ മാത്രം നെറ്റ് കളക്ഷൻ 14.50 കോടി രൂപയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ കളക്ഷൻ 628.05 കോടി രൂപയിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

'കേരളത്തിൽ മാത്രം ആ സിനിമയത്ര ഏറ്റില്ല, പേര് കേട്ടപ്പോൾ തന്നെ മലയാളികൾക്ക് അയ്യേ എന്നാ തോന്നിയത്': ഭാഗ്യരാജ് ചിത്രത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ലാൽ ജോസ്

മലയാളികളെ തമിഴ് പഠിപ്പിച്ച സംവിധായകനാണ് ഭാ​ഗ്യരാജെന്ന് സംവിധായകൻ ലാൽ ജോസ്. തമിഴ് കോമഡികൾ കേട്ട് മലയാളികൾ പൊട്ടിച്ചിരിച്ചത് ഭാ​ഗ്യരാജിന്റെ സിനിമകൾ കണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിഭയങ്കരമായിട്ടുള്ള ഹ്യൂമർ സെൻസുള്ള ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് ഭാ​ഗ്യരാജെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.  അതോടൊപ്പം അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളും ഭയങ്കര കൗതുകം നിറഞ്ഞതാണെന്നും ലാൽ ജോസ് പറഞ്ഞു. എൽജെ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഭാ​ഗ്യരാജിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. "സിനിമയുടെ എല്ലാ വശങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. സിനിമയുടെ ആൾരൂപമായിരുന്നു ഭാ​ഗ്യരാജ്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകൾ ഭയങ്കര കൗതുകമുണ്ടാക്കുന്ന തരത്തിലുള്ളതാണ്. നമുക്ക് ബാലചന്ദ്ര മേനോൻ സാർ ഉള്ളതു പോലെ തമിഴ്നാട്ടിൽ ആ സമയത്ത് ഭാ​ഗ്യരാജ് സാർ ആണ്. ബാലചന്ദ്ര മേനോൻ സാർ ഇവിടെ എല്ലാം ചെയ്തിരുന്ന ഒരാളായിരുന്നു. ബാലചന്ദ്ര മേനോൻ സാറിന്റെയും സിനിമകളുടെ പേരുകൾക്കായി ഞങ്ങൾ അന്ന് കാത്തിരിക്കുമായിരുന്നു. രസകരമായ പേരുകളായിരിക്കും. അതുപോലെ തന്നെയാണ് ഭാ​ഗ്യരാജ് സാറിന്റെയും. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയുടെ പേര് 'ചുവരില്ലാത്ത ചിത്രങ്ങൾ' (1979) എന്നാണ്. അതിൽ തന്നെ ആ സിനിമയെക്കുറിച്ച് നിങ്ങൾക്കൊരു ധാരണ കിട്ടും. എന്തൊരു കാവ്യാത്മകമാണ്- 'ചുവരില്ലാത്ത ചിത്രങ്ങൾ'. മലയാളികൾ ഭയങ്കരമായി അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ സിനിമകൾ ഫോളോ ചെയ്യാനും തുടങ്ങിയ സമയത്ത് 'അയ്യേ' എന്ന് മലയാളികൾ പറഞ്ഞ ഒരു പേരുണ്ട് അദ്ദേഹത്തിന്റെ സിനിമയ്ക്ക്. 'തൂറൽ നിന്ന് പോച്ച്' എന്നാണ് ആ സിനിമയുടെ പേര്. 'അയ്യേ ഇതെന്ത് പേരാണ്' എന്നൊക്കെയാണ് മലയാളികൾ അന്ന് പറഞ്ഞത്. 'ഭാ​ഗ്യരാജിന് ഭ്രാന്തായോ' എന്നൊക്കെ നമ്മൾ പിള്ളേരുകൾ തമ്മിൽ പരസ്പരം പറയുമായിരുന്നു. പിന്നീടാണ് മനസിലായത്, 'തമിഴന്റെ തൂറൽ' എന്ന് പറഞ്ഞാൽ മഴച്ചാറൽ ആണെന്ന്. 'തൂറൽ നിന്ന് പോച്ച്' എന്ന് പറഞ്ഞാൽ ഭയങ്കര കാവ്യാത്മകമായ പേരാണ്. അതായത് മഴച്ചാറൽ നിന്ന് പോയി എന്നാണ് അർഥം. ആ മഴച്ചാറൽ നിന്ന് പോയത് എന്ത് കൊണ്ടായിരിക്കാം എന്നൊക്കെയുള്ള ഒരുപാട് ആകാംക്ഷ ഉണർത്തുന്ന ഒരു പേരാണ്. കേരളത്തിൽ മാത്രം ആ പേര് അത്ര ഏറ്റില്ല. കാരണം നമുക്കിവിടെ വേറൊരു അർഥം ഉള്ളതു കൊണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളൊക്കെ ഭയങ്കര രസമാണ്. 'മുന്താണൈ മുടിച്ച്'- ഈ സിനിമയൊക്കെ ചിന്തിക്കാൻ പറ്റാത്തതിന് അപ്പുറം ഹിറ്റായിരുന്നു അക്കാലത്ത്. 'മുന്താണൈ മുടിച്ചി'ലാണ് ഉർവശി ആദ്യമായി നായികയായി വരുന്നത്. അതിന് മുൻപ് ഉർവശി മലയാളത്തിൽ ഏതോ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അത് പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. നായികയായി ഉർവശിയെ പരിചയപ്പെടുത്തുന്നത് ഭാ​ഗ്യരാജ് ആണ്. ഉർവശി അതോടു കൂടി സൂപ്പർ സ്റ്റാറായി". - ലാൽ ജോസ് പറഞ്ഞു.

ഇറാനുമേൽ വീണ്ടും കടുത്ത ആക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്: സമാധാന കരാറിൽ എത്തിയില്ലെങ്കിൽ നാളെത്തന്നെ പ്രത്യാക്രമണം എന്ന് വെളിപ്പെടുത്തൽ

സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്ക ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധമാണ് എല്ലാ സാധനങ്ങളുടെയും വില കൂടാന്‍ കാരണമെന്ന വിമർശനവുമായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രതികരണം. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്ന ഒരു കരാര്‍ താന്‍ നടപ്പിലാക്കിയിരുന്നു. അത് ഫലപ്രദമാണെന്ന് എല്ലാവരും അംഗീകരിച്ചതുമാണ്. അതിനായി തനിക്ക് ഒരു മിസൈല്‍ പോലും തൊടുക്കേണ്ടി വന്നില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് അത് സാധ്യമാക്കിയതെന്നും ഒബാമ വിശദീകരിച്ചു. ലോകവിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനാണ് തീരുമാനമെടുക്കുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഇതുകൊണ്ടാണ് എണ്ണവിലയും ഡീസല്‍ വിലയും കൂടിയത്. ഇതുകൊണ്ടാണ് മിക്കവാറും എല്ലാ സാധനങ്ങളുടെയും വില കൂടിയതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് വിമര്‍ശനമുയര്‍ത്തി. 2015-ല്‍ ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഒപ്പുവെച്ച 'ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍' (JCPOA) പ്രകാരം, ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി, യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താനും പരിശോധനകള്‍ക്ക് വിധേയരാകാനും ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, തന്റെ ആദ്യ ഭരണകാലത്ത് 2018-ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം യെമനിലെ തായിസ് നഗരം പിടിക്കാന്‍ ഹൂതികള്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തായിസിലെ അല്‍ദബാബില്‍ ഹൂതികളും സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ആക്രമണങ്ങളില്‍ ഹൂതികള്‍ കുട്ടികളെ മറയാക്കുന്നെന്ന ആരോപണവുമായി സര്‍ക്കാര്‍ സേന രംഗത്ത് വന്നിട്ടുണ്ട്. ഹൂതികള്‍ വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്ക, ജിദ്ദ, തായിഫ്, റാബിഗ് എന്നിവിടങ്ങളില്‍ പതിച്ചതായി സൗദി അറേബ്യ അറിയിച്ചു. അതേസമയം ഹൂതികള്‍ ഏദന്‍ നഗരത്തിന് നേരെ ആക്രമണം നടത്തിയതായു യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിക്ക് എതിരെ ഹൂതികള്‍ നടത്തുന്നത് നീചമായ ആക്രമണങ്ങളാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേധാവി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ 700-ലധികം ഓപ്പറേഷനുകള്‍ നടത്തിയതായും, അതില്‍ 300-ലധികം ഹൂതി വിമതരെ വധിച്ചതായും യെമന്‍ സര്‍ക്കാര്‍ സേന അവകാശപ്പെട്ടു.

Other News in this category

  • 40 വർഷങ്ങൾക്കുശേഷം പതിവുതെറ്റിച്ച് തിയേറ്ററിലെത്തി സിനിമ കണ്ട് രജനീകാന്ത്; ആരാധകരെയും സിനിമാലോകത്തെയും ഒന്നടങ്കം അമ്പരപ്പിച്ച് സൂപ്പർസ്റ്റാർ, ചരിത്രപരമായ നിമിഷത്തിന് സാക്ഷിയായി ആരാധകർ
  • 'കേരളത്തിൽ മാത്രം ആ സിനിമയത്ര ഏറ്റില്ല, പേര് കേട്ടപ്പോൾ തന്നെ മലയാളികൾക്ക് അയ്യേ എന്നാ തോന്നിയത്': ഭാഗ്യരാജ് ചിത്രത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ലാൽ ജോസ്
  • '30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ടു'; സിനിമാ തിരക്കുകൾക്കിടയിൽ വ്യക്തിജീവിതം നഷ്ടമായതിനെക്കുറിച്ച് ഓർത്ത് വേദിയിൽ വിങ്ങിപ്പൊട്ടി ആമിർ ഖാൻ
  • 'സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാൻ പോലും സാധിക്കുന്നില്ല, സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്'; പ്രശസ്തി കൊണ്ടുള്ള ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് നടി ഗൗരി കിഷൻ
  • 'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ'; രണ്ടാമത്തെ കൺമണിയുടെ പേര് ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ, സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് കുട്ടികള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍
  • രശ്മികയ്ക്ക് മോഹൻലാലിനെ അറിയില്ലേ? നടി പറഞ്ഞതും മലയാളി കേട്ടതും തമ്മിലുള്ള വ്യത്യാസം; തനിക്ക് മോഹന്‍ലാലിലെ അറിയില്ലെന്ന് രശ്മിക പറഞ്ഞുവോ? വൻ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
  • 'ഞാനൊരു ക്യൂട്ട് എക്‌സ്പ്രഷന്‍ ഇട്ടിരുന്നു, പക്ഷെ അത് മാറ്റി, എന്റെ 16 ഓളം സീനുകൾ കട്ട് ചെയ്തു, സിനിമയിൽ അവസാനം ഞാനുണ്ടോ എന്ന് പോലും ചോദിക്കേണ്ടി വന്നു'; ജയിലർ 2വിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്ന രാജൻ
  • '5 മണിക്ക് വരേണ്ട മോഹൻലാൽ 4 മണിക്ക് വന്ന് കാത്തിരുന്നു; താൻ പാടിയ പാട്ട് കേൾക്കാൻ മമ്മൂട്ടിക്ക് പേടി'; മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് പാട്ട് പാടിപ്പിച്ച ഓര്‍മകള്‍ പങ്കുവെച്ച് ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി
  • ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകനായി തിളങ്ങി, ഓഫ്സ്ക്രീനിൽ പതിമൂന്നാം വയസ്സിൽ വിജയകരമായ ബിസിനസ് സംരംഭകൻ: കയ്യടികളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി ബാലതാരം റിത്വിക്
  • ‘ഞങ്ങൾക്കിടയിൽ വലിയ പ്രായവ്യത്യാസമുണ്ടെന്നറിയാം, എന്നാലും എനിക്ക് ക്രഷ് തോന്നിയത് ഒരേയൊരു നടനോട് മാത്രം’: മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ; ആരാധകർക്കിടയിൽ തരംഗമായി താരത്തിന്റെ തുറന്നുപറച്ചിൽ
  • Most Read

    British Pathram Recommends