18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> HEALTH

HEALTH

ആശങ്കയായി എം പോക്സ്; ഇന്ത്യയിലും കനത്ത ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തികളിലും പരിശോധന, നിലവില്‍ രാജ്യത്ത് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍

ആഗോള തലത്തില്‍ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയുമായി അധികൃതര്‍. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപോക്സ് രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ദില്ലിയില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുത്തു. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റല്‍ എന്നിവയാണ് തെരഞ്ഞെടുത്തത്.  എംപോക്സ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡല്‍ സെന്ററുകളായി നിയോഗിക്കുകയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. നിലവില്‍ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോ?ഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.      

വയര്‍ കുറയ്ക്കാന്‍ കുമ്പളങ്ങ, അത്ര നിസ്സാരനാക്കി കാണേണ്ട അടുക്കളയിലെ ഈ വീരനെ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കുമ്പളങ്ങ. നിരവധി ജലാംശം അടങ്ങിയതിനാല്‍ തന്നെ ഇത് ഡയറ്റ് എടുക്കുന്നവര്‍ക്കും വണ്ണം കുറയ്ക്കുന്നവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ശരീരത്തിനാവശ്യമായ ഫൈബറുകള്‍, അന്നജം, പ്രോട്ടീന്‍, ഭക്ഷ്യ നാരുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക്,ഫോസ്ഫറസ് എന്നിവയെല്ലാം കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവായതിനാല്‍ വയറ് കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും കുമ്പളങ്ങ സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ ശരീരഭാരം വര്‍ധിപ്പിക്കാതിരിക്കാന്‍ ഇത് സഹായിക്കും. പ്രമേഹ രോഗികളില്‍ ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കുമ്പളങ്ങ ജ്യൂസ് അടിച്ച് കുടിക്കുന്നത് സഹായിക്കും. ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനും സഹായിക്കും. ക്ഷീണവും തളര്‍ച്ചയും ഉള്ളവര്‍ ധാരാളമായി അയണ്‍ അടങ്ങിയ കുമ്പളങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. വിളര്‍ച്ചയും അനീമിയയും അകറ്റാന്‍ ഇത് ഗുണം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗമായ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുംധാരാളമായി കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കുമ്പളങ്ങ കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലാം കുമ്പളങ്ങ സഹായിക്കും.

ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു, പുതിയ വകഭേതത്തിന് സാധ്യത, മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ ഉയരാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ വകഭേദങ്ങള്‍ ഇനിയും വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന മുന്നിറിയിപ്പില്‍ പറയുന്നു. ആഗോളതലത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. തീവ്രമായ വകഭേദങ്ങള്‍ ഉയര്‍ന്നുവന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളില്‍ രേഗബാധയുടെ പുതിയ തരംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 84 രാജ്യങ്ങളിലായി നിരവധി ആഴ്ചകളായി കൊവിഡ് -19 പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഉള്ളവരെ, വൈറസിനെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പാരീസ് ഒളിമ്പിക്സില്‍ നാല്‍പതോളം അത്ലറ്റുകള്‍ക്ക് കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.

എംപോക്‌സിന്റെ അതീവ ഗുരുതര വകഭേതം സ്വീഡനില്‍ സ്ഥിരീകരിച്ചു, ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും വകഭേദം സ്ഥിരീകരിക്കപ്പെടുന്നത് ഇത് ആദ്യം

സ്റ്റോക്ക്ഹോം: എംപോക്സിന്റെ (മുന്‍പത്തെ എംപോക്സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്സ്മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. എംപോക്സിന്റെ ക്ലേഡ് വണ്‍ രൂപാന്തരത്തെ തുടര്‍ന്നുള്ള രോഗബാധയാണ് സ്വീഡനില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ നിലവിലെ എംപോക്സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ക്ലേഡ് വണ്‍, ക്ലേഡ് ടു എന്നിങ്ങനെ എംപോക്സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണുള്ളത്. ക്ലേഡ് ടു മങ്കിപോക്സ് ബാധയെ തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ക്ലേഡ് വണ്ണിനെ അപേക്ഷിച്ച് രൂക്ഷത കുറവാണ് ക്ലേഡ് ടുവിന്. സ്വീഡന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നേരത്തെതന്നെ ക്ലേഡ് ടു മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ ഉപ്പ് പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിധ്യം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുള്ളതായി പഠനം പറയുന്നു. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക ചന്തകളില്‍ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയും പരിശോധിച്ച് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തില്‍ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. ടേബിള്‍ സാള്‍ട്ട്, റോക്ക് സാള്‍ട്ട്, കടല്‍ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുള്‍പ്പെടെ ഉപ്പിന്റെയും പഞ്ചസാരയുടെയും സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഫൈബര്‍, പെല്ലെറ്റ്സ്, ഫിലിംസ്, തുടങ്ങി വിവിധ രൂപങ്ങളിലാണ് ഇവ കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്സിന്റെ വലിപ്പം 0.1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയാണ്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ആവശ്യപ്പെട്ടു. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്നതിനാല്‍ മൈക്രോപ്ലാസ്റ്റിക് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്കയാണ്. ഈ ചെറിയ പ്ലാസ്റ്റിക് കണികകള്‍ക്ക് ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. സമീപകാല ഗവേഷണങ്ങളില്‍ ശ്വാസകോശം, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങളിലും മുലപ്പാലിലും ഗര്‍ഭസ്ഥ ശിശുക്കളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്

തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97% മരണനിരക്കുള്ള രോഗമായതിനാല്‍ ആരംഭത്തില്‍തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് ലോകത്ത് തന്നെ ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാമെന്നും മന്ത്രി പറഞ്ഞു. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുതെന്നും മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

ഇനി രക്തം തേടി അലയേണ്ട, വിദേശ രാജ്യങ്ങളിലേതിന് സമാനമായ കമ്യൂണിറ്റി ബ്ലഡ് സെന്റര്‍ ഒരുങ്ങുന്നു

അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ടിവരുന്ന രക്തത്തിന് വേണ്ടി രോഗി ഇനി അലയേണ്ട. രക്തം ആവശ്യമുള്ള രോഗിക്ക് സൗജന്യമായി അതൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സായിഗ്രാമത്തിന്റെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ ഒരുങ്ങുന്ന ബ്ലഡ് സെന്റര്‍. പ്ലേറ്റ്ലറ്റും മറ്റു ഘടങ്ങളുമെല്ലാം ലഭിക്കും. സൗജന്യമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമേ ലഭ്യമാക്കൂ. സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ടെക്‌നോപാര്‍ക്കിലെ നിള ബില്‍ഡിംഗിന്റെ താഴത്തെ 5000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് ബ്ലഡ് സെന്റര്‍. തോന്നയ്ക്കല്‍ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ നേതൃത്വത്തില്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ടെക്നോപാര്‍ക്കിലെ സന്നദ്ധസംഘടനയായ തേജസിന്റെയും സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളിലേതിന് സമാനമായ സെന്റര്‍ ഒരുങ്ങുന്നത്. അടുത്ത മാസം അവസാനത്തോടെ പൂര്‍ണസജ്ജമാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കും. ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ മറ്റു ജില്ലകളില്‍ നിന്നുവരെ കൂടുതല്‍ രോഗികള്‍കളെത്തുന്ന തലസ്ഥാനത്താണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അതിനു ശേഷം മറ്റു ജില്ലകള്‍ക്കും ബ്ലഡ് സെന്റര്‍ ആശ്രയമാകും. ആറു മാസം മുമ്പ് പരീക്ഷണാടിസ്ഥത്തില്‍ ബ്ലഡ് കളക്ഷന്‍ ആരംഭിച്ചു. ഇതുവരെ ആയിരത്തോളം പേര്‍ രക്തം നല്‍കി. ബ്ലഡ്ബാങ്കിന്റെ ലൈസന്‍സിനാവശ്യമായ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ടെക്‌നോപാര്‍ക്കില്‍ 70,000 ജീവനക്കാരുണ്ട്. ജോലിയ്ക്കിടെ ആശുപത്രികളിലെത്തി രക്തദാനം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇനിമുതല്‍ ഇവര്‍ക്ക് ബ്ലഡ് സെന്ററിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ രക്തം നല്‍കി മടങ്ങാം.

84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഇങ്ങനെ

വലിയൊരു മഹാവിപത്ത് ആയ കോവിഡ് 19 മാറി തുടങ്ങി എന്ന് കരുതിയവര്‍ക്ക് മുന്നില്‍ പുതിയ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം  84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചെന്നാണ് പറയുന്നത്. കൊറോണ വൈറസിന്റെ കൂടുതല്‍ ഗുരുതരമായ വകഭേദങ്ങള്‍ ഉടന്‍ തന്നെ വ്യാപകമായേക്കാമെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.'കോവിഡ് 19 ഇപ്പോഴും നമ്മോടൊപ്പമുണ്ട്. 84 രാജ്യങ്ങളിലെ ഞങ്ങളുടെ നിരീക്ഷണത്തിലുള്ള പോസിറ്റീവ് ടെസ്റ്റുകളുടെ ശതമാനം ഏതാനും ആഴ്ചകളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്'ലോകാരോഗ്യ സംഘടനയുടെ ഡോ. മരിയ വാന്‍ കെര്‍ഖോവ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്പില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി സമീപ ദിവസങ്ങളില്‍ 20 ശതമാനത്തിന് മുകളിലാണെന്നും അവര്‍ പറഞ്ഞു. ഡബ്ല്യുഎച്ച്ഒ കണക്കനുസരിച്ച്, പാരീസ് ഒളിമ്ബിക്സില്‍ 40 അത്ലറ്റുകള്‍ക്ക് കോവിഡ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ട്.

ഉപ്പിട്ട് ചായ കുടിച്ചാലോ? മധുരത്തേക്കാളേറെ രുചി കൂടുന്നത് ഉപ്പിടുമ്പോഴെന്ന് ഗവേഷകര്‍

രാവിലെ ഉന്‍മേഷത്തിന് നല്ലൊരു ചായ ഇല്ലെങ്കില്‍ മലയാൡക്ക് ആ ദിവസത്തിന് നല്ലൊരു തുടക്കം ഇല്ല. ആ ചായ നല്ലൊരു മധുരം കൂടി ഇട്ടാലോ? ഡബിള്‍ ഉന്മേഷം ആയിരിക്കും. എന്നാല്‍ ചായയ്ക്ക് മധുരത്തേക്കാള്‍ നല്ലത് ഉപ്പാണെങ്കിലോ? ഇതാ അങ്ങനെ പറയുകയാണ് ഗവേഷകര്‍. ഉപ്പ് ചേര്‍ക്കുമ്പോള്‍ ചായയ്ക്ക് രുചി കൂടും എന്നാണ് അമേരിക്കയിലെ ഗവേഷകര്‍ പറയുന്നത്. ഡോ. മിച്ചല്‍ ഫ്രാങ്കി എന്ന അമേരിക്കന്‍ കെമിസ്റ്റ് ആണ് ചായയില്‍ ഉപ്പ് ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ചായ രുചികരമാക്കുന്നതിനായി ചില പൊടിക്കൈകളും മിച്ചല്‍ വ്യക്തമാക്കുന്നുണ്ട്. മിച്ചലിന്റെ രീതിയില്‍ എങ്ങിനെയാണ് ചായ ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസില്‍ ആവശ്യത്തിന് തേയില എടുത്ത ശേഷം അതിലേക്ക് ചൂട് വെള്ളം ഒഴിക്കണം. ഇത് പൂര്‍ണമായും ആറുന്നതിന് മുന്‍പായി തിളപ്പിച്ച ശേഷം എന്നായി തണുപ്പിച്ച പാല്‍ ചേര്‍ക്കാം. ശേഷം ഇത് തീയില്‍ വച്ച് തിളപ്പിക്കാം. തിളയ്ക്കുന്നതിനിടെ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. ചായയില്‍ തേയില ഉണ്ടാക്കുന്ന ചവര്‍പ്പ് മാറ്റുന്നതിന് വേണ്ടിയാണ് പഞ്ചസാര ഇടുന്നത്. എന്നാല്‍ ഉപ്പാണ് ഈ ചവര്‍പ്പ് മാറ്റാന്‍ ഏറെ നല്ലതെന്ന് മിച്ചല്‍ പറയുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ ആശുപത്രി വിട്ടു, മസ്തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണ് നാലുവയസ്സുകാരന്‍ 

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാലുവയസുകാരന്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലായി 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചു. പിസിആര്‍ ടെസ്റ്റില്‍ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോര്‍മലായി. 24 ദിവസത്തോളം ചികിത്സ തുടര്‍ന്നു. ജൂലായി 22ന് അമീബിക് മസ്തിഷ്‌ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ അഫ്‌നാന്‍ ജാസിം എന്ന പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്  

More Articles

നിങ്ങള്‍ ന്യൂഡില്‍സ് പ്രിയരാണോ? ഈ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കണം
മുഹമ്മയില്‍ കാക്കകള്‍ ചത്തുവീണത് പക്ഷിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം, പഠനത്തിന് സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു
മലയാളികള്‍ വീണു പോകുന്നത് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് മുന്നില്‍, മലയാളികള്‍ ഭക്ഷണപ്രിയരായെന്ന് കണക്ക്
ഉയരങ്ങള്‍ താണ്ടുമ്പോഴുള്ള മദ്യപാനം അത്ര നല്ലതല്ല, വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴുള്ള മദ്യാപനത്തെ കുറിച്ച് പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കോമ്പിനേഷനാണോ? ഇതൊരു ഗുണമില്ലാത്ത കോമ്പിനേഷന്‍ മാത്രമല്ല ദോഷങ്ങളും ഉണ്ടെന്ന് പഠനം
പക്ഷിപ്പനി മൂലം ആദ്യ മനുഷ്യ മരണം, മെക്സിക്കോയില്‍ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ദിവസത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കടുത്ത ഫാറ്റി ലിവര്‍ രോഗവും കരള്‍ സിറോസിസും, പുതിയ പഠനം പറയുന്നത് ഇങ്ങനെ
ഷുഗര്‍-ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്, മുന്നറിയിപ്പുമായി ഐസിഎംആര്‍

Most Read

British Pathram Recommends