18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> ASSOCIATION

ASSOCIATION

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്, സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചത്, സ്വാഗതസംഘം കണ്‍വീനര്‍മാരായി ദിനേശ് വെള്ളപ്പള്ളിയും ശ്രീകുമാര്‍ ഉള്ളാപ്പിള്ളിയും

ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ബെര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയര്‍മാന്‍. ആതിഥേയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികളും സ്വാഗതസംഘത്തിലുണ്ട്. നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നവംബര്‍ പകുതിയോടെ മുഴുവന്‍ ഏരിയാ സമ്മേളനങ്ങളും ചേരും. നവംബര്‍ 30ന് ബെര്‍മിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്റര്‍ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരല്‍മലയുടെ പുനര്‍നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും

കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു; പ്രവാസികള്‍ക്കിടയില്‍ സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതീക്ഷകളേകുന്ന നിരവധി ഒത്തു ചേരലുകള്‍ ഈ നവംബറില്‍

നവംബറില്‍ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു. സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികള്‍ക്കിടയില്‍ വിഭാഗീയതകള്‍ക്ക് അതീതമായ ബന്ധം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന അനൗപചാരിക ഒത്തുചേരലുകളാണ് പാട്ടുകൂട്ടങ്ങള്‍. കേവലം പാടുന്നതിനേക്കാള്‍ പാട്ടുകൂട്ടം പരിപാടികളില്‍ കാരംസ് ചെസ്സ് പോലെയുള്ള കളികള്‍, പാട്ട് ക്ലാസ്സുകള്‍, ക്വിസ് മത്സരം, സിനിമ പ്രദര്‍ശനം മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. പാട്ടുകൂട്ടങ്ങള്‍ കുടുംബങ്ങളെയും വിദ്യാര്‍ത്ഥികളെയും പരസ്പരം ഒന്നിപ്പിക്കുവാനും, ഒരു ആവശ്യം വരുമ്പോള്‍ പരസ്പരം സഹായിക്കാനും സജ്ജരാക്കുന്നുണ്ട്. ഇതുവരെ ബെല്‍ഫാസ്റ്റ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ പാട്ടുകൂട്ടങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ബെല്‍ഫാസ്റ്റ് നവംബര്‍ ഒന്ന്, ഗ്ലാസ്‌ഗോ നവംബര്‍ മൂന്ന്, മാഞ്ചസ്റ്റര്‍ നവംബര്‍ 16 തീയതികളിലാണ് നടക്കുന്നത്. എഡിന്‍ബറോയിലെ ഹാലോവീന്‍ സ്‌പെഷ്യല്‍ പാട്ടുകൂട്ടം കഴിഞ്ഞ ആഴ്ച നടന്നിരുന്നു, ബെല്‍ഫാസ്റ്റ് പാട്ടുകൂട്ടം കേരളപ്പിറവി ദിനത്തില്‍ പ്രത്യേക ചെണ്ടമേളം ക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ പാട്ടുകൂട്ടങ്ങള്‍ക്ക് പ്രത്യേകതകളും കൊണ്ടുവരുവാന്‍ ശ്രമിക്കാറുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ ഉടന്‍ പാട്ടുകൂട്ടങ്ങള്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരുന്നു. പാട്ടുകൂട്ടങ്ങള്‍ക്കൊപ്പം വയനാടിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചും നടക്കുന്നു. ഇതിന്റെ അവസാന ഘട്ടം ബിര്‍മിംഗ്ഹാമില്‍ നവംബര്‍ 10 ഞായറാഴ്ച നടക്കും. ഇതുവരെ 25 ലക്ഷം രൂപ യുകെയില്‍ നിന്നും കൈരളി യുകെ സമാഹരിച്ചിട്ടുണ്ട്. പാട്ടുകൂട്ടങ്ങളും ബിരിയാണി ചലഞ്ചും പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവര്‍ക്കും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക - https://www.facebook.com/KairaliUK/events

അടുത്ത വര്‍ഷത്തെ ഹെരിഫോര്‍ഡ് മലയാളികളുടെ വാര്‍ഷിക പരിപാടികള്‍ ബ്രിട്ടീഷ് മലയാളി കലണ്ടറില്‍; അടുത്ത ഒരു വര്‍ഷത്തെ പരിപാടികള്‍ പ്രഖ്യാപിച്ച് സംഘടന, നിങ്ങളുടെ സംഘടനയുടേയും ആഘോഷങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്താം

2025ലെ ബ്രിട്ടീഷ് മലയാളി കലണ്ടറില്‍ രേഖപ്പെടുത്തുവാനായി അടുത്ത ഒരുവര്‍ഷത്തെ പ്രോഗ്രാമുകളുടെ തീയതി പ്രഖ്യാപിച്ച് ഹെരിഫോര്‍ഡ് മലയാളി അസോസിയേഷന്‍. 2025 ജനുവരി 11ന് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തില്‍ തുടങ്ങുന്ന പരിപാടികള്‍ മുതല്‍ 2026ലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം വരെയാണ് അറിയിച്ചിരിക്കുന്നത്. സംഘടന പ്രഖ്യാപിച്ച ആഘോഷങ്ങളുടെ തീയതി ഇങ്ങനെയാണ്: Christmas Newyear Celebration-11th January 2025 Easter/Vishu/Eid celebration -26th April 2025 Sports day-6th September 2025 Onam celebration- 20th September 2025 Christmas/New Year- 10th January 2026 ഡ്യൂട്ടിയും കുട്ടികളുടെ ആക്ടിവിറ്റികളും സ്‌കൂള്‍ പ്രോഗ്രാമുകളും ഒക്കെ കുറിച്ചിടാന്‍ പാകത്തില്‍ ഒരു ഇവന്റ് പ്ലാനര്‍ ആയിട്ടാണ് ഓരോ വര്‍ഷവും മള്‍ട്ടി കളര്‍ കലണ്ടര്‍ ബ്രിട്ടീഷ് മലയാളി പുറത്തിറക്കുന്നത്. പ്രാദേശിക സംഘടനകളുടെയും പള്ളിപ്പെരുന്നാളും ഉത്സവങ്ങളും ഒക്കെ കലണ്ടറില്‍ അച്ചടിക്കാന്‍ ഏറ്റവും വേഗത്തില്‍ അതിന്റെയൊക്കെ തീയതികള്‍ അറിയിക്കണമെന്ന് ബ്രിട്ടീഷ് മലയാളി അറിയിച്ചതോടെയാണ് ഹേമയും ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടത്. നിങ്ങളുടെ സംഘടനയുടേയും ആഘോഷങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തണമെങ്കില്‍ വിശദാംശങ്ങള്‍ contact@britishmalayali.co.uk എന്ന വിലാസത്തില്‍ ഒരാഴ്ചയ്ക്കകം അയക്കണം.

പ്രീമിയര്‍ ലീഗ് സീസണ്‍ വണ്ണിന് ഇനി പത്തുനാള്‍ മാത്രം, ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഘോഷത്തിന്റെയും ആവേശത്തിന്റെയും രാവുകള്‍, കൊമ്പുകോര്‍ക്കുന്നത് നാലു ടീമുകള്‍

ലെസ്റ്ററിലെ ആദ്യത്തെ മലയാളി ഫുട്ബോള്‍ ക്ലബ് ആയ മിഡ്ലാന്‍ഡ് ഫോക്സസ് സംഘടിപ്പിക്കുന്ന ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ വണ്‍ നവംബറില്‍ നടക്കും. രണ്ടാം തീയതിയും 16ാം തീയതിയിലുമായി ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ഉള്ള ക്രഫ് കോര്‍ട്ടില്‍ വച്ചാണ് പ്രീമിയര്‍ ലീഗ് നടക്കുക. വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രണ്ടു ലെഗ് ആയിട്ടാണ് നടക്കുന്നത്. പുത്തന്‍ പ്രതീക്ഷയുടെ കരുത്തില്‍ ഒപ്പത്തിനൊപ്പം പോന്ന നാല് ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരങ്ങള്‍ ലെസ്റ്ററിലെ കല്‍പ്പന്തു പ്രേമികളെ ആവേശത്തിലാക്കുമെന്ന് തീര്‍ച്ച. ലെസ്റ്ററില്‍ ആദ്യമായിട്ടാണ് ഇതുപോലെ ഒരു മലയാളി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം, പതിനൊന്നു അംഗ പ്രവര്‍ത്തക സമിതിയുടെ പ്രസിഡന്റ് ജോജി വര്‍ഗീസ് ഈപ്പന്‍, സെക്രട്ടറി ജിന്‍സ് ജോസ്

ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ 2024-25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. ജനറല്‍ ബോഡി യോഗത്തില്‍ ജോജി വര്‍ഗീസ് ഈപ്പനെ പ്രസിഡന്റായും ജിന്‍സ് ജോസിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ നേതൃത്വത്തില്‍ പതിനൊന്നു അംഗ പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു. 2007-ല്‍ ഹെറിഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംഘടന, അന്നുമുതല്‍ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിനായി നവീനവും വ്യത്യസ്തവുമായ കലാ സാംസ്‌കാരിക പരിപാടികള്‍ ഈ കാലയളവില്‍ സംഘടിപ്പിച്ചു. ഹെറിഫോര്‍ഡ്ഷയറിലെ മലയാളി സമൂഹത്തിന് വിനോദവും ആഘോഷവും നല്‍കുന്ന രീതിയില്‍ ഒരുമയോടെ പൂര്‍ണ്ണ മനസ്സോടെ കലാ-സാംസ്‌കാരിക, സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അറിയിച്ചു. ഈ വര്‍ഷം നാല് വനിതാ പ്രവര്‍ത്തകരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വനിതാ പ്രാതിധിന്യം ഉറപ്പാക്കിയത് ശ്ലാഘനീയമാണ്. തിരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങള്‍: ട്രഷറര്‍: സിബിന്‍ വിലാസന്‍ വൈസ് പ്രസിഡന്റ്: അരുണ്‍ ജോര്‍ജ് ജോയിന്റ് സെക്രട്ടറി: ബിന്ദു രഞ്ജിത് എക്സിക്യൂട്ടീവ് അംഗങ്ങള്‍: എല്‍ബിന്‍ റോയ് സിജോ അബില്‍സ് സിതാര അനോഷ് ഡോ. നിശാന്ത് ബഷീര്‍ ഗ്ലെന്‍ ജോര്‍ജ് മാത്യു ശരണ്‍ ശശിധരന്‍

'കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ വിവിധ പ്രായവിഭാഗങ്ങളിലായി മത്സരങ്ങള്‍

ലണ്ടന്‍: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കവിതാ പാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചന എന്നീ മത്സരങ്ങളാണ് ഒരുക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാര്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. പ്രായവിഭാഗങ്ങള്‍: സബ് ജൂനിയര്‍: 5 മുതല്‍ 10 വയസ് വരെ, ജൂനിയര്‍: 11 മുതല്‍ 17 വയസ് വരെ സീനിയര്‍: 18 മുതല്‍ 25 വയസ് വരെ സൂപര്‍ സീനിയര്‍: 25 വയസ്സിന് മുകളില്‍ മത്സരങ്ങള്‍: പെന്‍സില്‍ ഡ്രോയിംഗ്: 26 ഒക്ടോബര്‍ ശനിയാഴ്ച മുതല്‍ 31 ഒക്ടോബര്‍ വെള്ളിയാഴ്ച വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ്: 26 ഒക്ടോബര്‍ മുതല്‍ 31 ഒക്ടോബര്‍ വരെ ഫോട്ടോഗ്രാഫി: 31 ഒക്ടോബര്‍ വെള്ളിയാഴ്ച കവിതാ പാരായണം: 31 ഒക്ടോബര്‍ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് ഡബ്ല്യുഎംഎഫ്. ഭൂമിയുടെ എല്ലാ ഭാഗത്തും വേരുകള്‍ ഊന്നി പടര്‍ന്നുപന്തലിച്ച ഡബ്ല്യുഎംഎഫ് യുകെയിലെ ശാഖയും വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

അപ്സരസിന്റെ കഥകള്‍ വര്‍ണിക്കുന്ന നൃത്തം അവതരിപ്പിക്കുവാന്‍ ഒരുങ്ങി സംഗീത തീയേറ്റായ ദീക്ഷ, 'ദ ഡാന്‍സ് ഓഫ് അപ്‌സരസ്' - 'ദി ടോള്‍ഡ് ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്' നവംബര്‍ രണ്ടിന്

ഡെഡ്ലി: ഇന്ത്യന്‍ പുരാണങ്ങളിലെ സ്വര്‍ഗ്ഗീയ നര്‍ത്തകികളായ അപ്സരസിന്റെ കഥകള്‍ വര്‍ണിക്കുന്ന നൃത്തം അവതരിപ്പിക്കുവാന്‍ ഒരുങ്ങി സംഗീത തീയേറ്റായ ദീക്ഷ. 'ദ ഡാന്‍സ് ഓഫ് അപ്‌സരസ്' - 'ദി ടോള്‍ഡ് ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്' എന്ന പേരില്‍ ഒരുക്കുന്ന പരിപാടി നവംബര്‍ രണ്ടിന് ഡെഡ്ലി ഇവോള്‍വ് തീയേറ്ററിലാണ് നടക്കുക. വൈകിട്ട് 6.30 മുതല്‍ രാത്രി എട്ടു മണി വരെ നീണ്ടു നില്‍ക്കും.   ആര്‍ട്സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെയും കവന്‍ട്രി യൂണിവേഴ്‌സിറ്റിയുടേയും പിന്തുണയോടെയാണ് ദീക്ഷ ഈ നയനമനോഹരമായ പരിപാടി ഒരുക്കുന്നത്. ടിക്കറ്റ് ബുക്കിംഗിലൂടെയാണ് തീയേറ്ററിലേക്കുള്ള പ്രവേശനം. പരിപാടിയുടെ ആശയം, തിരക്കഥ, നൃത്തസംവിധാനം, കലാസംവിധാനം, ചലന സംവിധാനം എന്നിവ ആരതി അരുണ്‍ (സംവിധായകന്‍ & കലാസംവിധായകന്‍, ദീക്ഷ) ആണ് നിര്‍വ്വഹിക്കുന്നത്. സംവിധാനം: ബ്രയാന്‍ എബ്രഹാം (ഡയറക്ടര്‍ & ബോര്‍ഡ് ചെയര്‍, ദീക്ഷ). പ്രോജക്ട് കോ-ഓര്‍ഡിനേഷന്‍: ബ്രയാന്‍ എബ്രഹാം & ജോസഫ് കുര്യാക്കോസ് (ഡയറക്ടര്‍, ദീക്ഷ). എല്ലാ കലാപ്രേമികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

'മലയാളോത്സവം 2024' ലണ്ടനില്‍, കേരളപ്പിറവിയാഘോഷത്തോടൊപ്പം നടക്കുന്ന പരിപാടി രണ്ട് ദിവസങ്ങളിലായി, ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിനും പരിപാടിയില്‍ പങ്കെടുക്കും

അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യുകെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം 'മലയാളോത്സവം 2024' എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം നടക്കുകയാണ്. നവംബറിലെ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്. പ്രശസ്ത നോവല്‍ ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിനും പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം 'മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ' യുടെ ആസ്ഥാനമായ ലണ്ടനിലെ 'കേരളാഹൗസി'ല്‍വച്ചു 2017ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു. വീണ്ടും 2024 നവംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ലണ്ടനിലെ കേരളാഹൗസില്‍ 'മലയാളോത്സവം 2024' എന്ന പേരില്‍ വേദി ഒരുങ്ങുകയാണ്. കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്‍പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ ചിത്ര/ശില്‍പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തില്‍ സമ്മേളനങ്ങളും ഉണ്ടായിരിക്കും. ഇതോടൊപ്പം 'എഴുത്തച്ഛന്‍ ഗ്രന്ഥശാല'യുടെ ഔപചാരികമായ ഉദ്ഘാടനവും അന്നേദിവസം നടത്തപ്പെടും. എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും. മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും ശില്‍പങ്ങളും ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334). www.mauk.org. www.coffeeandpoetry.org.

ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ ഭംഗിയായ വിജയം കൈവരിച്ചു, മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി

2024 ഒക്ടോബര്‍ 18-ന് മെര്‍ക്യൂര്‍ നോര്‍ത്താംപ്ടണ്‍ ടൗണ്‍ സെന്റര്‍ ഹോട്ടലില്‍ ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024 നടന്നു. മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഈ പരിപാടി, നോര്‍ത്താംപ്ടണില്‍ രണ്ടാമത്തേത്, വ്യവസായ-മേഖലകളെ ക്രോസ്-കൊളാബറേഷന്‍, പ്രചോദനം, ബിസിനസ് വികസനം എന്നിവയ്ക്കായി ഒന്നിപ്പിച്ചു. പ്രദര്‍ശകര്‍ ഒരുക്കം, പ്രധാന ആകര്‍ഷണങ്ങള്‍ പ്രദര്‍ശകര്‍ രാവിലെ 10 മണിക്ക് സ്റ്റാളുകള്‍ സ്ഥാപിച്ച്, തന്റെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരുന്നു. 12 മണിക്ക് പരിപാടി ഔദ്യോഗികമായി ആരംഭിച്ചപ്പോള്‍, 2,600-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പങ്കെടുത്തവര്‍ക്ക് സംരഭകത്വത്തിന്റെ ആവേശം നിറഞ്ഞ ഒരു വേദിയാണ് ലഭിച്ചത്. മുഖ്യ സ്പോണ്‍സര്‍മാര്‍, പവര്‍ പാര്‍ട്ണര്‍മാര്‍ പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍  മന്ന ഗിഫ്റ്റ്, ഒരു പ്രമുഖ റസ്റ്റോറന്റ് ഫ്രാഞ്ചൈസ് കമ്പനി ആയിരുന്നു. സഹ-സ്‌പോണ്‍സര്‍മാരില്‍ മാത്യു സ്റ്റീഫന്‍ അക്കൗണ്ടന്‍സി ഫേം, ജസ്ട് ഓര്‍ഡര്‍ ഓണ്‍ലൈന്‍, സേഫിന്‍ടെല്‍ എന്നിവരും, ജെഎംഎസ് വണ്‍, ഫ്രഷ് ഒ ഫ്രഷ്, പ്രോസെയ്ഫ് എഐ എന്നിവര്‍ പവര്‍ പാര്‍ട്ട്‌നര്‍മാരായി ഉണ്ടായിരുന്നു. വ്യത്യസ്ത വ്യവസായങ്ങള്‍, പ്രദര്‍ശകര്‍ 30-ത്തിലധികം പ്രദര്‍ശകര്‍ പങ്കെടുത്ത ഇന്‍ഡോ-യുകെ ബിസിനസ് ഷോയില്‍ നൂറിലധികം പ്രോത്സാഹനം ആകര്‍ഷിച്ചു. പ്രധാന പ്രദര്‍ശകര്‍: -JOO Retail   JOO Restaurant -Prosafe AI -Dyson Solicitors -Manna Gift -My Indian Dadhi's -Maximus Shipping -JMS One -SafeIntel -FIAT LAW - Legal Services -ARKKE Capital ഈ പ്രദര്‍ശകര്‍ വ്യവസായപരമായ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട്, എഐയിലും, റീട്ടെയിലും, നിയമ സേവനങ്ങളിലും, കയറ്റുമതിയിലും വിവിധതരം സേവനങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. സെലിബ്രിറ്റി അപ്പീല്‍: ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ & സോഷ്യല്‍ റീച് 1 മില്യണ്‍ ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പങ്കെടുത്തതിലൂടെ ഈ ഷോക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും, പ്രദര്‍ശകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും അധിക പ്രചാരം നല്‍കുകയും ചെയ്തു. NNBN ന്റെ സൈമണ്‍, മനോജ് നായര്‍, ചെരിഷ്മ എന്നിവര്‍ നേതൃത്വത്തില്‍ NNBN(https://nnbn.co.uk) ല്‍ നിന്നുള്ള സൈമണ്‍, മനോജ് നായര്‍, ചെരിഷ്മ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ പ്രധാന സെഷനുകള്‍ നടന്നപ്പോള്‍, പ്രദര്‍ശകരുമായുള്ള Q&A സൃഷ്ടിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധ്യതയൊരുക്കി. പ്രധാന വക്താക്കള്‍: ബിസിനസ്സ് വിജ്ഞാനം പ്രധാന വക്താക്കളുടെ പ്രചോദനാത്മക കഥകളും വിദ്യകളും പരിപാടിയുടെ പ്രധാന ഭാഗങ്ങളായിരുന്നു. പ്രധാന വിഷയങ്ങള്‍: - ബ്രിട്ടനില്‍ എങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങാം -ബിസിനസ് രജിസ്‌ട്രേഷന്‍ & സ്റ്റാര്‍ട്ട്-അപ്പ് സഹായം -ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ്, വില്‍സ് -ബിസിനസ് ആരംഭവും അതിനുമുമ്പുള്ള വെല്ലുവിളികളും -കാണികള്‍ക്ക്  എങ്ങനെ 6 മാസത്തിനുള്ളില്‍ 10,000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് നേടാം ഈ സിറ്റിംഗുകള്‍ സംരംഭകര്‍ക്കും തുടക്കംകുറിക്കുന്ന ബിസിനസ്സ് ഉടമകള്‍ക്കും നല്ല പ്രചോദനമായി. വിജയകരമായ സമാപനം വൈകുന്നേരം 7 മണിയോടെ പരിപാടി അവസാനിക്കുമ്പോള്‍, പങ്കെടുത്തവര്‍ക്ക് പുതിയ ബന്ധങ്ങളും ആശയങ്ങളും കൂടാതെ പുതിയ അവസരങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെയും യു.കെ യുടെയും സംരംഭകര്‍ക്ക് തമ്മിലുള്ള സഹകരണത്തിലൂടെ നോര്‍ത്താംപ്ടണ്‍ ഒരു ബിസിനസ് വളര്‍ച്ചാ കേന്ദ്രമാക്കും. ഭാവിയിലേക്കുള്ള നേട്ടം ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024-ന്റെ വിജയം ഭാവിയിലെ പ്രദര്‍ശനങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കും, കൂടുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കും.

കൊച്ചി - യു കെ എയര്‍ ഇന്ത്യയുടെ പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം/മാഞ്ചസ്റ്റര്‍ വരെ നീട്ടും, നിവേദനം സമര്‍പ്പിച്ച് ഒ ഐ സി സി (യു കെ); ഉടനടി ഇടപെട്ട് കെ സുധാകരന്‍ എംപി

മാഞ്ചസ്റ്റര്‍: കൊച്ചി - യുകെ യാത്രയ്ക്കായി എയര്‍ ഇന്ത്യ വിമാന സര്‍വീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളില്‍ ഒന്നായ ഒ ഐ സി സിയുടെ യുകെ ഘടകം. ഈ റൂട്ടിലെ എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, ഇപ്പോള്‍ ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം / മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒഐസിസി (യുകെ) നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. എയര്‍ ഇന്ത്യ സിഇഒ & എംഡി ക്യാമ്പെല്‍ വില്‍സണ്‍, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹന്‍ നായ്ഡു, കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ് എം പി എന്നിവര്‍ക്കാണ് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചത്. നിവേദനം ലഭിച്ച ഉടനെ കെ സുധാകരന്‍ എം പി കാര്യങ്ങള്‍ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെപിസിസി അധ്യക്ഷന്റെ സമയോചിതമായ ഇടപെടല്‍ പ്രവാസി മലയാളികള്‍ക്ക് ഒരു ഉണര്‍വ്വും പ്രതീക്ഷയും പകര്‍ന്നിട്ടുണ്ട്. വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോള്‍ കൊച്ചി - യു കെ വ്യോമ റൂട്ടില്‍ മൂന്ന് പ്രതിവാര സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരില്‍ കുറെയേറെ പേര്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നും യു കെയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഗവര്‍മെന്റുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. അതനുസരിച്ചു എയര്‍ ഇന്ത്യ തങ്ങളുടെ ഡല്‍ഹി / മുംബൈ / ബാംഗ്ലൂര്‍ / ഗോവ എന്നിവിടങ്ങളില്‍ നിന്നും യു കെയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തില്‍ എടുത്തു കാട്ടിയിട്ടുണ്ട്. കൂടാതെ കൊച്ചിയില്‍ നിന്നും ആരംഭിച്ച് ഇപ്പോള്‍ ഗാറ്റ്വിക്കില്‍ അവസാനിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം, മാഞ്ചസ്റ്റര്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ വരെ നീട്ടിയാല്‍ വടക്ക് - മദ്ധ്യ യുകെയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈര്‍ഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

More Articles

സ്‌കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ആഘോഷവും, 14-ാമത് വാര്‍ഷികവും, അതിഗംഭീര പരിപാടികളോടെ നാളെ ഗ്ലാസ്ഗോയില്‍ നടക്കും
സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച, 'ആരവം 24' ഹെയ്സല്‍ ഗ്രൂ സെന്റ്. പീറ്റേഴ്സ് പാരീഷ് ഹാളില്‍ വച്ച് രാവിലെ പത്ത് മണി മുതല്‍
ഒഐസിസി (യുകെ)യുടെ നവനേതൃനിര ചുമതലയേറ്റു; സമ്മേളനം എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ ഉദ്ഘാടനം ചെയ്തു; യുകെയിലുടനീളം സംഘടന ശക്തമാക്കുമെന്ന് നേതാക്കള്‍
കൂനംമ്മാവ് വരാപ്പുഴ ആലങ്ങാടുകാര്‍ പന്ത്രാണ്ടാമതും ഒത്തു ചേരുന്നു, ത്രിദിന കുടുംബ സംഗമത്തിനായി ഗ്ലോസ്റ്ററിലെ ഫോറസ്റ്റ് ഓഫ് ഡീനില്‍ വന്‍ ഒരുക്കങ്ങള്‍
മേഴ്‌സി സൈഡ് മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പ്രസീത ചാലക്കുടിയുടെ സ്റ്റേജ് ഷോ 'ആട്ടക്കളം', ഈ മാസം 20ന് വിരാലിലെ പോര്‍ട്ട് സണ്‍ലൈറ്റിലുള്ള ഹ്യൂം ഹാളില്‍
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 21ന്, ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബാവു ബോണ്‍ഹൈമില്‍ ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം
ഇപ്‌സ്വിച് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഐഎംഎ 'ആവേശപ്പുലരി 2024' സെപ്റ്റംബര്‍ 8 ഞായറാഴ്ച, രുചികരമായ ഓണസദ്യയും കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടും
അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കലാഭവന്‍ ലണ്ടന്‍ യുകെയില്‍ പരിശീലന കളരികള്‍ ആരംഭിക്കുന്നു, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരിക്കും പരിശീലനം

Most Read

British Pathram Recommends