18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ >>> ബജറ്റിന് പിന്നാലെ മൂക്കുകുത്തി വീണ് പൗണ്ട്; സംഭവിച്ചത് 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്, വിപണിയില്‍ ആശങ്ക; വിപണികളിലെ തകര്‍ച്ചയില്‍ ആശങ്കപ്പെട്ട് ട്രഷറിയും >>> എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു >>> നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും >>> ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

ആറ് വര്‍ഷം ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടപ്പിലായി, ഭാര്യയുടെ പരിചരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തി, രോഗം മാറിയ ഉടനെ മറ്റൊരു വിവാഹം!! നന്ദിയില്ലാത്ത ഭര്‍ത്താവെന്ന് സോഷ്യല്‍ മീഡിയ

ഭാര്യയും ഭര്‍ത്താവും കുറ്റവും പ്രശ്‌നങ്ങളുടെയും പേരില്‍ വിവാഹ മോചനം നേടും. ചിലപ്പോള്‍ ഒത്തു പോകാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആയിരിക്കും ഈ വേര്‍പിരിയല്‍. എന്നാല്‍ വീണു പോയ സമയത്ത് പൊന്നു പോലെ നോക്കിയ ഭാര്യയെ ഉപേക്ഷിച്ച് പോയാല്‍ എന്ത് ചെയ്യും? അത്തരത്തില്‍ ഒരു വിവാഹ മേചന വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് . മസ്തിഷ്‌കാഘാതം മൂലം 6 വര്‍ഷം കിടപ്പിലായപ്പോള്‍ ഭര്‍ത്താവിനെ പരിചരിച്ചും ഒപ്പം നിന്നു ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിച്ചു. പക്ഷെ സുഖം പ്രാപിച്ചതോടെ ഭര്‍ത്താവ് ഭാര്യയെ ദിവസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. 2016 ലാണ് നൂറുല്‍ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മകന്‍ ജനിച്ച് അല്‍പ നാളുകള്‍ക്കുള്ളില്‍ തന്നെ യുവാവ് വാഹനാപകടത്തില്‍ പെട്ട് തളര്‍ന്ന് കിടപ്പിലായി. ഈ അവസരത്തില്‍ ഭര്‍ത്താവിന് ആഹാരം നല്‍കുന്നത് മുതല്‍ ഡയപ്പര്‍ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുല്‍ സയാസ് സൈസ്വാനിയായിരുന്നു. എന്നാല്‍ ഭാര്യയുടെ പരിചരണത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുല്‍ സയാസ് സൈസ്വാനിയും തന്റെ ഭര്‍ത്താവിന് രണ്ടാം വിവാഹത്തിന് ആശംസകള്‍ നേര്‍ന്നു.

ലണ്ടന്‍ മൃഗശാലയില്‍ നിന്നും പറന്ന് പോയത് വംശനാശഭീഷണി നേരിടുന്ന അത്യപൂര്‍വ്വ രണ്ട് മക്കാവു തത്തകള്‍, തിരികെ കണ്ടെത്തിയത് നൂറ് കിലോമീറ്റര്‍ അകലെ നിന്നും

ലണ്ടന്‍ മൃഗശാലയില്‍ നിന്നും പറന്ന് പോയ  രണ്ട് മക്കാവു തത്തകളും അവയുടെ പ്രത്യേകതകളും ആണ് വാര്‍ത്തയാകുന്നത്. വംശനാശഭീഷണി നേരിടുന്ന രണ്ട് മക്കാവു തത്തകള്‍ ആയിരുന്നു മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട് പറന്ന് പോയത്. രണ്ട് വയസ്സുള്ള രണ്ട് ബ്ലൂ ത്രോട്ടഡ് മക്കാവുകളായ ലില്ലിയും മാര്‍ഗോട്ടുമാണ് മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടത്. ഒക്ടോബര്‍ 21 -ന് അവയുടെ ദിനചര്യകള്‍ക്കായി പുറത്തിറക്കിയപ്പോഴാണ് തത്തകള്‍ പറന്ന് പോയത്. തുടര്‍ന്ന് ഇവയെ കണ്ടെത്തുന്നതിനായി മൃഗശാല അധികൃതര്‍ നടത്തിയ തീവ്രമായ തിരച്ചിലിന് ഒടുവില്‍ മൃഗശാലയില്‍ നിന്ന് 60 മൈലിലേറെ ദൂരെ നിന്ന് ഇവയെ കണ്ടെത്തുകയായിരുന്നു. തത്തകള്‍ പറന്നുപോയ ഉടന്‍ തന്നെ മൃഗശാല അധികൃതര്‍ തത്തകളെ കാണുന്നവര്‍ മൃഗശാലയില്‍ വിവരം അറിയിക്കണമെന്നും അവയ്ക്ക് ഭക്ഷണം നല്‍കരുതെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ലണ്ടന്‍ നഗരം വളരെ ശബ്ദായമാനമായ നഗരമാണന്നും അതിനാല്‍ അവയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനയില്‍ തത്തകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ വിപുലീകരിച്ചതായും അറിയിച്ചിരുന്നു. കൂടാതെ സൂര്യകാന്തി വിത്തുകള്‍, പരിപ്പ് തുടങ്ങിയവയെല്ലാം തത്തകള്‍ കഴിക്കുമെങ്കിലും ആരും അവയെ ലാളിക്കാനോ ഭക്ഷണം കൊടുക്കാനോ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ തത്തകളെ കണ്ടെത്തുന്നവര്‍ അവയുടെ ഫോട്ടോയും കൃത്യമായ സ്ഥലവും തങ്ങള്‍ക്ക് അയച്ച് നല്‍കണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേംബ്രിഡ്ജ്‌ഷെയറിലെ ഒരു കുടുംബമാണ് തങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ മരത്തില്‍ ഇരിക്കുന്ന അപൂര്‍വ തത്തകളെക്കുറിച്ച് മൃഗശാല ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ മൃഗശാലയിലെ പക്ഷിപാലകര്‍ സ്ഥലത്തെത്തിയപ്പോഴെക്കും അവ അവിടെ നിന്നും രക്ഷപ്പെട്ടു. പക്ഷേ തത്തകളെ വളരെ വേഗത്തില്‍ കണ്ടെത്താന്‍ പക്ഷിപാലകര്‍ക്ക് കഴിഞ്ഞു. ബ്രാംപ്ടണിലെ ഒരു വയലില്‍ നിന്നാണ് പിന്നീട് ഇവയെ പിടികൂടിയത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തത്തകള്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് ഇവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടു പോയി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ ക്വാറന്റീനിലാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ക്വാറന്റിന് ശേഷം ഉടന്‍ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കും. ഈ ഇനത്തില്‍പ്പെട്ട 400 പക്ഷികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

പതിനേഴ് കിലോ ഭാരത്തോടെ ലോകത്തിലെ തന്നെ ഏറ്റവും തടിച്ച പൂച്ച എന്ന പേര് നേടിയ 'ക്രോഷിക്' ഇനി ഓര്‍മ്മ, ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍

ലോകത്തിലെ തന്നെ ഏറ്റവും തടിയുള്ള പൂച്ച എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂച്ച ഇനി ഓര്‍മ്മ. കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യന്‍ പൂച്ചയായ ക്രോഷിക് അഥവാ റഷ്യന്‍ ഭാഷയില്‍ 'ക്രംബ്സ്' എന്ന് പേരുള്ള ഓറഞ്ച് ടാബി പൂച്ച ചത്തത്. മരിക്കുമ്പോള്‍ പതിനേഴ് കിലോ ഭാരവും 13 വയസ്സ് പ്രായവും ആയിരുന്നു പൂച്ചയ്ക്ക്. അതിമ ഭാരം കാരണം നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൂച്ച ുണ്ടായിരുന്നത്. ക്രോഷിക്ക് അമിതമായി ഭക്ഷണം കഴിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൂച്ചയുടെ ഭക്ഷണത്തില്‍ ഡോക്ടര്‍മാര്‍ ക്രമീകരണം നടത്തിയതോടെ ക്രോഷിക് രാജ്യാന്തരപ്രശസ്തി നേടിയിരുന്നു. പതിനേഴ് കിലോ ആയിരുന്നു പൂച്ചയുടെ ഭാരം ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ശരീരഭാഗങ്ങളില്‍ കണ്ടെത്തിയ മുഴകള്‍ ആവാം ആരോഗ്യം വഷളാക്കിയതെന്നും പൂച്ചയെ ശുശ്രൂഷിച്ചവര്‍ പറഞ്ഞു. പൂച്ചയുടെ ഭാരം കാരണം അള്‍ട്രാസൗണ്ട് നടത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും ക്രോഷിക്കിന്റെ ഭാരം തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അമിതഭാരം വെറുതെ സംഭവിക്കന്നതല്ലെന്ന് മനസിലാക്കി. അടുത്തിടെയായി ആരോഗ്യനില സാധാരണ നിലയിലായിരുന്നു. ഇത് തങ്ങള്‍ക്ക് വലിയ നഷ്ടമാണ്. ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു. അവനെ കുറിച്ച് നല്ലവാര്‍ത്തകള്‍ മാത്രം വരാന്‍ തങ്ങള്‍ ആഗ്രഹിച്ചു. ഇത് ശരിക്കും വേദനാജനകമാണ് പൂച്ചയെ ശുശ്രൂഷിച്ച ക്യാറ്റ് ഷെല്‍ട്ടറിന്റെ ഉടമ പറഞ്ഞു.

പരിമിതികളെ മറികടന്ന് വിധിയെ തോല്‍പ്പിച്ച് മുന്നേറുന്ന യുവാവ്, അക്ഷരം തെറ്റാതെ ഇതാണ് 'റിയല്‍ ലൈഫ് ഹീറോ' എന്ന് പറയാം ഇദ്ദേഹത്തെ

ജീവിതത്തിലെ പലതരം പ്രതിസന്ധികളില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മള്‍. എന്നാല്‍ അങ്ങനെ തളര്‍ന്ന് പോകാതെ മുന്നറുന്നവരും ഉണ്ട്. ഇവിടെയിതാ ഒരു റിയല്‍ ലൈഫ് ഹീറോ എന്ന് അക്ഷം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന ഒരാളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കുറവില്‍ മനസ്സ് തളരാതെ ജീവിതം വെട്ടിപിടിക്കാന്‍ ഓടുന്ന ഒരു ഫുഡ് ഡെലിവറി ബോയ്‌യുടെ വീഡിയോ അത്രയും ബഹുമാനത്തോടെ മാത്രമേ ആര്‍ക്കും കാണാന്‍ സാധിക്കുകയുള്ളൂ. ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റാണ് ആ റിയല്‍- ലൈഫ് ഹീറോ. ഭക്ഷണ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ സ്‌കൂട്ടറില്‍ പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായത്. രണ്ട് കൈകളും നഷ്ടപ്പെട്ടിട്ടും മനഃക്കരുത്തോടെ ഇരുചക്ര വാഹനം ഓടിക്കുന്ന ഡെലിവറി ഏജന്റ് ആണ് എല്ലാവര്‍ക്കും പ്രചോദനമാകുന്നത്. വിഡിയോ ,സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവാവിന് ആശംസാപ്രവാഹമാണ്. ഇതാണ് റിയല്‍ ഹീറോ എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച നായകനെ ദൈവം അനുഗ്രഹിക്കട്ടെ. യഥാര്‍ത്ഥ ഹീറോ. നിങ്ങള്‍ക്ക് സല്യൂട്ട്,'- എന്നതാണ് ഒരു കമന്റിലെ വാചകം.

രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു, വ്യത്യസ്തമായി ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയം കൊവരിച്ച് മെഡിക്കല്‍ ലോകം

നിരവധി പുതിയ രോഗങ്ങള്‍ വരുന്നതിന് അനുസരിച്ച് അതുപോലെ തന്നെ മെഡിക്കല്‍ ലോകവും അതനുസരിച്ച് മരുന്നുകളും കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് അധകമാരും കേട്ടിട്ടില്ലാത്ത ക്യാന്‍സറും ട്യൂമറുമെല്ലാം ഇന്ന് പനി പോലെ സുലഭമായി. ക്യാന്‍സര്‍ പലരിലും ചികിത്സിച്ച് ഭേദമാകുന്ന കാലത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. മെഡിക്കല്‍ ലോകത്തെ നൂതന വിദ്യകളെല്ലാം രോഗത്തോളം ആഴത്തില്‍ തന്നെ മരുന്നാലോ അല്ലാതെയോ പോംവഴി കണ്ടെത്താന്‍ സജ്ജമാണ്. ഇപ്പോഴിതാ വ്യത്യസ്തമായി ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയിച്ച ഒരു സംഭവം ആണ് വാര്‍ത്തയാകുന്നത്. രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിന്‍ ട്യൂമര്‍ ആണ് നീക്കം ചെയ്തിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡിലെ ഒരു സര്‍ജനാണ് വ്യത്യസ്തമായി ശസ്ത്രക്രിയ പരീക്ഷിച്ചിരിക്കുന്നത്. കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ അനസ്താസിയോസ് ജിയാമൗറിയാഡിസാണ് കീഹോള്‍ സര്‍ജറി വഴി ട്യൂമര്‍ പുറത്തെടുത്തത്. സര്‍ജറിക്ക് ശേഷം പാടുകള്‍ അവശേഷിക്കില്ലെന്നതാണ് ഇതിന്റെ പ്രധാന മേന്മ. കൂടാതെ വേഗത്തില്‍ രോഗിക്ക് സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരാനും സാധിക്കും. സാധാരണയായി തലയോട്ടി തുരന്നു കൊണ്ടുള്ള ക്രാനിയോടമി വഴിയാണ് ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യുന്നത്. എട്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസങ്ങളോളം ആശുപത്രി വാസവും വേണ്ടിവരും. എന്നാല്‍ പുതിയ രീതിയില്‍ ശസ്ത്രക്രിയയ്ക്ക് പകുതിയില്‍ താഴെ സമയമേ ആവശ്യമുള്ളൂ. മാത്രമല്ല രോഗിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ അതേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാം.

ധൈര്യമുണ്ടോ ചിലന്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍, ചിലപ്പോള്‍ കടി കിട്ടും പക്ഷെ ഒരെണ്ണത്തിനെ പോലും കൊല്ലരുത്, പാടത്തിറങ്ങി പഴം പറിച്ചാല്‍ മാത്രം മതി

ഒരു ജോലി നമ്മുടെ ആവശ്യമാണെങ്കില്‍ എന്തും സഹിച്ച് ജോലി ചെയ്യാന്‍ നമ്മള്‍ തയ്യാറാകും. അത് ചിലപ്പോള്‍ മുതലാളിയുടെ വഴക്കാണെങ്കിലും ഓവര്‍ വര്‍ക്ക് ആണെങ്കിലും എന്ത് സഹിച്ച് ആ ജോലി തുടരും. ചിലപ്പോള്‍ അത് ആ ജോലിയോടുള്ള ആത്മാര്‍ത്ഥതയും ആകാം. ഇവിടെ വളരെ വ്യത്യസ്തമായ ഒരു ജോലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാകുന്നത്. ഈ ജോലി ചെയ്യാന്‍ മുതലാളിയുടെ ആട്ടുംതുപ്പും പേടിക്കണ്ട, ഓവര്‍ ടൈമും പ്രശ്‌നമല്ല. പക്ഷെ പേടി ഉണ്ടാകരുത് എന്ന് മാത്രം. കാരണം ഈ ജോലിയില്‍ കൂടുതലായി ഇടപെഴകുന്നത് ചിലന്തിയോടായിരിക്കും. പഴങ്ങള്‍ ശേഖരിക്കുന്ന ജോലി ആണ് ഇത്. ഇത് ചെയ്യാന്‍ എന്താണ് ധൈര്യത്തിന്റെ കാര്യം എന്ന് ആരും ചിന്തിക്കം. പക്ഷെ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ ആരും ചിലപ്പോള്‍ ഈ ജോലിക്ക് ഇറങ്ങില്ല. ക്രാന്‍ബെറി പഴങ്ങള്‍ ശേഖരിക്കുകയാണ് ജോലി. പക്ഷെ ഇത് മലമുകളില്‍ കയറി പറിക്കേണ്ട ആവശ്യമില്ല. സാധാരണ പാടത്ത് വിളഞ്ഞുനില്‍ക്കുന്ന ക്രാന്‍ബെറി പഴങ്ങള്‍ പറിച്ചെടുത്താല്‍ മാത്രം മതി. ഉയര്‍ന്ന പോഷകവും ആന്റിഓക്സിഡന്റും ഉള്ളതിനാല്‍ ക്രാന്‍ബെറി ഒരു സൂപ്പര്‍ പഴമായി കണക്കാക്കപ്പെടുന്നു. ക്രാന്‍ബെറിയിലെ പോഷകങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചിലതരം ക്യാന്‍സറുകള്‍ തടയുന്നതിനും സഹായകമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ക്രാന്‍ബെറി പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കട്ടിയുള്ള സ്പാഗ്‌നം മോസ്, അസിഡിറ്റി ഉള്ള വെള്ളം, സ്‌പോഞ്ചി പീറ്റ് എന്നിവയാല്‍ സവിശേഷമായ തണ്ണീര്‍ത്തട അന്തരീക്ഷമാണ് ക്രാന്‍ബെറി ബോഗുകള്‍. ഈ പഴം വളരുന്ന സീസണില്‍, ചതുപ്പുനിലം വരണ്ടതായിരിക്കും. വിളവെടുപ്പ് സമയത്ത് മാത്രമാണ് കര്‍ഷകര്‍ പാടത്ത് ചെളിവെള്ളം കയറ്റുന്നത്. ഈ നിയന്ത്രിത ജലക്കെട്ടില്‍ ക്രാന്‍ബെറി വള്ളികള്‍ ഉയര്‍ത്തുന്ന് കിടക്കും. ഇത് ഈ സരസഫലങ്ങള്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. സവിശേഷമായ ചതുപ്പ് പരിസ്ഥിതിയില്‍ അസംഖ്യം ചെറിയ ജീവികളും ഉണ്ട്. പഴം ഭക്ഷിക്കാന്‍ എത്തുന്ന ചെറു പ്രാണികളെ ഭക്ഷിക്കുന്ന ചിലന്തികളും പാടത്ത് നിറയെ ഉണ്ട് എന്നതു തന്നെയാണ് പഴം ശേഖരിക്കാന്‍ ഇറങ്ങുന്നവരെ ഭയപ്പെടുത്തുന്നത്. വലകള്‍ നെയ്ത് ഇര പിടിക്കുന്ന ചിലന്തികളില്‍ നിന്ന് വ്യത്യസ്തമായി, പാടത്ത് നിറയെയുള്ള ചെന്നായ ചിലന്തികള്‍ക്ക് സവിശേഷമായ ഒരു വേട്ടയാടല്‍ ശൈലി ഉണ്ട്. അവ ജലത്തിന്റെ ഉപരിതലത്തിനടിയില്‍ പതിയിരിക്കുന്നവയാണ്. പ്രാണികള്‍, ചെറു ജലജീവികള്‍ തുടങ്ങിയവയെ പതിയിരുന്ന് ചിലന്തികള്‍ വേട്ടയാടും. കീടനിയന്ത്രണത്തിനായി ചിലന്തികളെ പാടത്ത് വളര്‍ത്തുന്നതാണ്. ഈ ചിലന്തികള്‍ പൊതുവെ മനുഷ്യര്‍ക്ക് നിരുപദ്രവകാരികളാണ്. ഇവയ്ക്ക് ശക്തമായ വിഷം ഇല്ല. എന്നാല്‍ ചിന്തികളുടെ കടിക്ക് ചെറിയ വേദന അനുഭവപ്പെടും. ക്രാന്‍ബെറി പഴങ്ങള്‍ ശേഖരിക്കുമ്പോള്‍ ചെന്നായ ചിലന്തിയുടെ കടി ഉറപ്പാണ്. അതിനാല്‍ ചിലന്തികളെ ഭയമില്ലാത്തവരെയാണ് ഈ ജോലിക്ക് ആവശ്യം. ദേഹത്ത് കയറുന്ന ചിലന്തികളെ കൊല്ലാനും പാടില്ല. കൊന്നാല്‍ ജോലി നഷ്ടമാകും.

ശവസംസ്‌ക്കാരത്തിനിടെ കുഞ്ഞിന് വീണ്ടും ജീവന്റെ തുടിപ്പ്, പ്രതീക്ഷ നല്‍കിയ ജീവന്‍ പക്ഷെ നീണ്ടു നിന്നത് ഒരു മണിക്കൂര്‍ മാത്രം, വേദനയായി കുഞ്ഞ് ജീവന്‍

മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയ കുഞ്ഞ് വീണ്ടും മരണത്തിലേക്ക് തിരികെ പോയ സംഭവം ആണ് ബ്രസീലിലെ കൊറേയ പിന്റോയില്‍ നിന്നും പുറത്ത് വരുന്നത്. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് ഒരു മണിക്കൂര്‍ പ്രതീക്ഷയുടെ ലോകത്തേക്ക് എത്തിയ കുഞ്ഞ് വീണ്ടും മരണത്തിലേക്ക് തിരികെ പോവുകയായിരുന്നു.   ശവസംസ്‌കാര ചടങ്ങിനിടെ ആണ് പിഞ്ചുകുഞ്ഞില്‍ ജീവന്റെ തുടിപ്പ് കണ്ടത്. കിയാര ക്രിസ്ലെയ്ന്‍ ഡി മൗറ ഡോസ് സാന്റോസ് എന്ന പെണ്‍കുഞ്ഞാണ് വൈറല്‍ അണുബാധയെ തുടര്‍ന്ന് മരിച്ചത്. ശവസംസ്‌കാര ചടങ്ങിനിടെ കുട്ടിയുടെ ശരീരത്തില്‍ ചലനം കണ്ടയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. ഈ മാസം 19ന് വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാലാണ് കിയാര മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും പള്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ആദ്യം കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഞ്ഞ് ചലിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയായിരുന്നു. ഒക്ടോബര്‍ 21 ന് ആയിരുന്നു കുട്ടിയുടെ ശവസംസ്‌കാര ചടങ്ങ്. ചടങ്ങുകള്‍ക്കിടയില്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ വിരലില്‍ കുഞ്ഞ് മുറുകെ പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍തന്നെ കുടുംബം കിയാരയെ, ഫൗസ്റ്റിനോ റിസ്‌കറോളി ഹോസ്പിറ്റലിലെത്തിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രണ്ടാം തവണയും കുട്ടിയെ പരിശോധിക്കുകയും ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അവള്‍ വീണ്ടും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ദുഃഖത്താല്‍ തകര്‍ന്നിരുന്ന തങ്ങള്‍ക്ക് കിട്ടിയ പ്രതീക്ഷയുടെ നേരിയ കണികയായിരുന്നു ആ ജീവന്റെ തുടിപ്പെന്നും പക്ഷേ, അത് തിരികെ പിടിക്കാന്‍ സാധിച്ചില്ലെന്നും കിയാരയുടെ പിതാവ് ക്രിസ്റ്റ്യാനോ സാന്റോസ് പ്രാദേശിക മാധ്യമങ്ങളോട് വേദനയോടെ പങ്കുവെച്ചു. ഈ ദാരുണമായ സംഭവത്തില്‍, ബ്രസീലിലെ സ്‌പെഷ്യലിസ്റ്റ് സയന്റിഫിക് പോലീസ് അധികാരികള്‍ മരണ പ്രഖ്യാപനങ്ങളില്‍ പ്രസ്തുത ആശുപത്രിയില്‍ ഉപയോഗിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മരണം രണ്ട് തവണ സ്ഥിരീകരിച്ചതില്‍ ആശുപത്രി ഭരണകൂടം തങ്ങളുടെ പങ്ക് അംഗീകരിച്ചു. ഒപ്പം കിയാരയുടെ ദുഃഖിതരായ കുടുംബത്തോട് മാപ്പ് പറഞ്ഞു. കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ആശുപത്രി അധികൃതര്‍ മരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കര്‍ശനമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി, സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടവും അറിയിച്ചു.

'ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തുവല്ലോ? ആര്‍ത്തവമുണ്ടോ?' ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് മുന്‍കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് മുന്‍കാമുകന്‍, ഞെട്ടിക്കുന്ന സംഭവം

ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് മുന്‍കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച യുവാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഒരു  യുവതി പറഞ്ഞിരിക്കുന്നത്. ബംഗളൂരുവിലെ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന രുപാല്‍ മധൂപ് എന്ന യുവതിയാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്ലിനില്‍ പോസ്റ്റ് ചെയ്തത്. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് തന്റെ സുഹൃത്ത് ഫുഡ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് രുപാല്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഫുഡ് ഡെലിവറി ആപ്പ് വഴി സുഹൃത്തിന്റെ തത്സമയ ഡെലിവറി അഡ്രസ് യുവാവിന് ആക്‌സസ് ചെയ്യാന്‍ കഴിയുമായിരുന്നു. ഇതിലൂടെയാണ് സുഹൃത്ത് അറിയാതെ നിരീക്ഷണം തുടങ്ങിയതെന്ന് പോസ്റ്റില്‍ പറയുന്നു. 'രാത്രി വൈകി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെയും ആഴ്ചാവസാനകളിലെ ട്രിപ്പിനെക്കുറിച്ചുമൊക്കെ മുന്‍ കാമുകന്‍ ചോദിക്കുമ്പോള്‍ ആദ്യമൊക്കെ സുഹൃത്ത് അവഗണിച്ചു. എന്നാല്‍, ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ആപ്പ് ഉപയോഗിച്ച് തന്റെ നീക്കങ്ങള്‍ അറിയുന്നുണ്ടെന്ന് മനസിലാക്കി. എവിടെയാണെന്ന് ചോദിച്ച് സുഹൃത്തിനെ നിരന്തരം ചോദ്യം ചെയ്യുകയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് 2 മണിക്ക് സ്വന്തം സ്ഥലത്ത് ഓര്‍ഡര്‍ ചെയ്യാത്തത്? നിങ്ങള്‍ എവിടെയാണ്?, ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തുവല്ലോ? ആര്‍ത്തവമുണ്ടോ?' എന്നിങ്ങനെയുള്ള തികച്ചും വ്യക്തിപരമായ ചോദ്യങ്ങളും ഉണ്ടായി.' 'ആദ്യമൊക്കെ സുഹൃത്ത് ഇതിനെക്കുറിച്ച് ബോധവതിയായില്ലെങ്കിലും, ചോദ്യങ്ങള്‍ തുടരവേ അസ്വസ്ഥതയാകാന്‍ തുടങ്ങി. ബ്രേക്ക്അപ്പിനുശേഷം ആപ്പ് ഉപയോഗിച്ച് അയാള്‍ സുഹൃത്തിനെ പിന്തുടരുകയായിരുന്നു. ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരാളുടെ ലൊക്കേഷനും അവരുടെ ആക്ടിവിറ്റികളും അറിയുന്നത് എത്രത്തോളം ഭയാനകമാണ്. ഇത്തരം വിവരങ്ങള്‍ പലപ്പോഴും ഉപകാരപ്രദമായിരിക്കാം. പക്ഷേ, തെറ്റായ കൈകളില്‍ എത്തിയാല്‍ വളരെ അപകടകരമാണ്,' മധൂപ് എഴുതി. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ സ്റ്റോറിയുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ ഡാറ്റ ദുരുപയോഗവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്.

കേരളത്തില്‍ പെണ്‍കുട്ടികളുടെ 'ഇഷ്ടം' മാറുന്നു, ഇപ്പോള്‍ ആരാധന പുരുഷന്മാരുടെ മൊട്ടത്തലയോട്, പുതിയ ഇഷ്ടത്തിന് കാരണമായി പറയുന്നത് ഈ കാര്യം

തലയില്‍ നല്ല മുടിയുള്ള ചെറുക്കന്മാരെ ആയിരുന്നു നേരത്തെ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം. മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടി തലയുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് പൊതുവേ അത്രയ്ക്കങ്ങ് പിടിച്ചിരുന്നില്ല.   എന്നാല്‍, ഇപ്പോള്‍ കഷണ്ടി അത്ര പിറകോട്ടല്ല എന്നാണ് ചില കാര്യങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. കളഷണ്ടിയുള്ള ചെറുക്കന്മാരെ ആണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം. മാത്രമല്ല ഭര്‍ത്താക്കന്മാരെ കൊണ്ട് മുടി മൊട്ടയടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരുന്നതായി ആണ് റിപ്പോര്‍ട്ടുകള്‍. തലയില്‍ മുടിയില്ലാത്തവര്‍ നിഷ്‌കളങ്കന്മാരാണെന്നാണ് അര്‍ത്ഥമെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ തലയില്‍ സമൃദ്ധമായ മുടിയുള്ളവര്‍ പോലും ഇപ്പോള്‍ മൊട്ടത്തലയന്മാരാവാനാണ് ആഗ്രഹിക്കുന്നത്. ഹെയര്‍ സ്റ്റെയിലുകള്‍ ദിനം പ്രതി മാറിവരുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഹിപ്പി മുടിയും കിളിക്കൂടും പോലീസ് കട്ടും ആര്‍മി കട്ടുമെല്ലാം ഇഷ്ടപ്പെടുന്ന ആണ്‍കുട്ടികളുടെ ട്രന്‍ഡ് ഇപ്പോള്‍ കഴിഞ്ഞു. ഇതെല്ലാം മാറി തലകള്‍ മൊട്ടയായി മാറിത്തുടങ്ങി. തലകളില്‍ ബഹുവര്‍ണങ്ങള്‍ വിരിഞ്ഞു തുടങ്ങി. കയ്യിലും ശരീരത്തിന്റെ വിവധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ടാറ്റൂകള്‍ ഇപ്പോള്‍ തലയിലും എത്തിത്തുടങ്ങി. മുറ്റത്ത് പൂക്കളം ഇട്ടതുപോലെയുള്ള വരകളും പേരുകളും തലകളിലും എത്തിത്തുടങ്ങി. വിദേശ രാജ്യങ്ങളില്‍ കാണാറുള്ളതുപോലെ, ആരാധിക്കുന്ന സ്പോര്‍ട്സ് താരത്തിന്റെയോ സിനിമാ താരങ്ങളുടെയുമൊക്കെ മുഖങ്ങള്‍ തലയിലും കണ്ടു തുടങ്ങി. തലയിലെ മുടി ഗ്ലാമര്‍ ആണെന്ന് ചിന്തിച്ചിരുന്ന കാലത്ത് നിന്നും തലമുടി അഹങ്കാരമാശണന്ന് ചിന്തിക്കുന്ന കാലത്തിലേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞു.

'ഭാര്യ ദിവസവും മൂന്നും നാലും പെഗ് കഴിക്കും, കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

സാധാരണ നടക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സംഭവം ആണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്നിരിക്കുന്നത്. ഭാര്യയുടെ മദ്യപാനത്തില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ്. ഭാര്യയുടെ ശല്യം സഹിക്കാന്‍ വയ്യാ എന്ന് പറഞ്ഞ് പരാതിയുമായി യുവാവ് എത്തിയത്. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗിനിടെയാണ് യുവാവ് ഇക്കാര്യം പുറത്ത് പറഞ്ഞത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ യുവാവ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും കൗണ്‍സിലിംഗ് ചെയ്തതും. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. മദ്യത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് താന്‍. ഭാര്യ ദിവസവും മദ്യപിക്കും. കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും എന്നാല്‍ ദിവസവും കുടിക്കുമെന്ന് അറിയില്ലായിരുന്നു എന്നും യുവാവ് പറഞ്ഞു.

More Articles

വിവാഹ നിശ്ചയ ശേഷം വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി, കാരണം വധുവിന് പ്ലസ് ടൂ പരീക്ഷയില്‍ മാര്‍ക്കില്ലെന്ന്... എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതല്ലെന്ന് വരന്റെ പിതാവ്...
രണ്ടു ഭാര്യമാര്‍, രണ്ടു പേര്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ ഉണ്ടാക്കിയ വ്യവസ്ഥ വളരെ വ്യത്യസ്തം... ഇതിന്റെയെല്ലാം ആവശ്യമുണ്ടായിരുന്നോ എന്ന് സംഭവം അറിഞ്ഞവര്‍...
വരന്റെ വീട്ടുകാര്‍ വധുവിന് വിവാഹധനമായി നല്‍കിയത് രണ്ട് ലക്ഷം രൂപ, അതിലും കൂടുതല്‍ തുക താന്‍ അര്‍ഹിക്കുന്നുണ്ട് പറഞ്ഞ് വിവാഹത്തില്‍ നിന്നും പിന്‍മാറി വധു...
വിവാഹ മണ്ഡപത്തില്‍ വരന്‍ എത്തിയത് മദ്യലഹരിയില്‍, അടിച്ച് പൂസായി എത്തിയ വരന്‍ മണ്ഡപത്തില്‍ ഇരുന്ന് മയങ്ങി... ഇത് കണ്ട് വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു...
രണ്ട് സ്ത്രീകളുമായി ലിവിംങ് ടുഗെദര്‍, രണ്ടു പേരിലും കുട്ടികള്‍... ഒടുവില്‍ പ്രശ്‌നമായപ്പോള്‍ രണ്ടു പേരെയും ഒരേ ചടങ്ങില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്...  
കാമുകി ഭീഷണിപ്പെടുത്തി, വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഭര്‍ത്താവ് ഭാര്യയെ ട്രാഫിക്കിനിടയില്‍ ഉപേക്ഷിച്ചു... ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്...
'പത്ത് ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കും' ദീപാവലിക്ക് മേലുദ്യോഗസ്ഥനോട് അവധി ചോദിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍...
വനിതാ സുഹൃത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് ലൈംഗിക ഉദ്ധാരണത്തിനുള്ള ഗുളിക മദ്യത്തിനൊപ്പം കഴിച്ചു, 41കാരന് ദാരുണാന്ത്യം...

Most Read

British Pathram Recommends