18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> USA

USA

'ദ വെസലില്‍' നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ പുതിയ തീരുമാനം, പുത്തന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇന്ന് മുതല്‍

വാഷിംഗ്ടണ്‍ : യു.എസിലെ മാന്‍ഹട്ടനിലുള്ള ഹഡ്‌സണ്‍ യാര്‍ഡ്‌സില്‍ സ്ഥിതി ചെയ്യുന്ന 150 അടി ഉയരമുള്ള 'ദ വെസല്‍' ആത്മഹത്യ ചെയ്യുന്നവരുടെ പ്രധാന ഇടമായി മാറിയതോടെ പുതിയ തീരുമാനം. പുത്തന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെ ആണ് ഇന്ന് മുതല്‍ വെസലിലേക്ക് സന്ദര്‍ശകരെ അനുവദിക്കുക. സ്റ്റീല്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ച മുകള്‍ ഭാഗങ്ങള്‍ വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. വെസലിന്റെ ഏറ്റവും മുകള്‍ ഭാഗം അടഞ്ഞുകിടക്കും. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്. 150 അടി ഉയരമുള്ള 'ദ വെസല്‍' നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ 2021 ജനുവരിയിലാണ് ഇവിടം താത്കാലികമായി അടച്ചത്. 15 നിലകളോട് കൂടിയ ചെമ്പ് പൊതിഞ്ഞ കെട്ടിടം 2019 മാര്‍ച്ചിലാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. തോമസ് ഹീതെര്‍വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ ഡിസൈന്‍ ചെയ്ത സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ് ആകൃതിയിലുള്ള ഈ കെട്ടിടത്തില്‍ 154 പടിക്കെട്ടുകളും 2500 പടികളും 80 ലാന്‍ഡിംഗുകളുമുണ്ട്. 2020 ഫെബ്രുവരിയില്‍ ഇവിടെ സന്ദര്‍ശനത്തിനെത്തിയ ന്യൂജേഴ്‌സി സ്വദേശിയായ 19 കാരന്‍ താഴേക്ക് ചാടി മരിച്ചിരുന്നു. കെട്ടിടത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2020 ഡിസംബര്‍ 22ന് 24 വയസുള്ള ബ്രൂക്ക്ലിന്‍ സ്വദേശിനിയും 2021 ജനുവരി 11ന് ടെക്‌സസ് സ്വദേശിയായ 21 കാരനും വെസലില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.

ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാളെ പിടികൂടി, ഇയാളില്‍ നിന്ന് രണ്ടു തോക്കുകള്‍ ആണ് കണ്ടെടുത്തത്

കലിഫോര്‍ണിയ: യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാളെ പിടികൂടി. ലാസ് വേഗസ് സ്വദേശിയായ 49 കാരനായ വെം മില്ലറെയാണ് തോക്കുകളുമായി പിടികൂടിയത്. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലര്‍ പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുത്ത എസ്യുവി കാറില്‍ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു. കാറില്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ പക്കല്‍ നിന്ന് രണ്ടു തോക്കുകള്‍ കണ്ടെടുത്തു. തോക്കുപിടിച്ചെടുത്ത സംഭവം ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റിരുന്നു.

ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു, പൂജയുടെ വീഡിയോയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ആദ്യമായി ദുര്‍ഗാ പൂജ ആഘോഷിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന് മധ്യത്തിലുള്ള ദുര്‍ഗ പൂജ പന്തലിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാര്‍തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ഇന്ത്യക്കാരന് പൂജയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ രുചിക ജെയ്ന്‍ എല്ലാവരോടും പൂജയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും രുചിക പങ്കുവെച്ചിരുന്നു. ബംഗാളി ക്ലബ്ബ് യുഎസ്എ ആണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പിന്നില്‍. നവമി പൂജയും ദുര്‍ഗ പൂജയോടെയുമാണ് ചടങ്ങുകള്‍ തുടങ്ങിയത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പൂജയ്ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. ദുര്‍ഗ പൂജ ആഗോളതലത്തില്‍ ആഘോഷിക്കുന്ന സന്തോഷത്തിലായിരുന്നു നിരവധി പേര്‍. ഇതുമായി ബന്ധപ്പെട്ട് കമന്റുകളുമുണ്ട് സോഷ്യല്‍ മീഡിയയില്‍ യഥേഷ്ടം. ചരിത്രപരമായ ആഘോഷം, പൂജയ്ക്ക് എല്ലാവിധ ആശംസകളും എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ബംഗാളി സംസ്‌കാരം ന്യൂയോര്‍ക്ക് നഗരത്തിലെത്തിച്ചതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചു.

ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം, തോക്കുമായി മറഞ്ഞിരുന്ന അക്രമി പുറത്തു നിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തു, പ്രതി പിടിയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന അക്രമി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതി ഹവായ് സ്വദേശി റയന്‍ വെസ്ലി റൗത്തിനെ (58) സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തെങ്കിലും എസ്യുവിയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളില്‍ നിന്ന് എകെ47 തോക്കും ?ഗോപ്രോ കാമറയും രണ്ട് ബാക്ക്പാക്കുകള്‍ എന്നിവ കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സര്‍വീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നു മാറ്റിയതോടെ ട്രംപ് മാര്‍-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി. തനിക്കു സമീപം വെടിവയ്പ്പുണ്ടായെന്ന് ട്രംപും സ്ഥിരീകരിച്ചു. അഭ്യൂഹങ്ങള്‍ നിയന്ത്രണാധീതമായി പ്രചരിക്കും മുന്‍പ് താന്‍ സുരക്ഷിതനാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അനുഭാവികള്‍ക്കായി അയച്ച സന്ദേശത്തില്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികള്‍ വിലയിരുത്തി.

അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

അമേരിക്കയില്‍ ഇന്ത്യന്‍ വംശയജനായ വിദ്യാര്‍ത്ഥി മരിച്ചു. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് മരിച്ചത്. അമേരിക്കയിലെ ഒഹിയോയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും. അവരുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കുകയും ചെയ്യുമെന്ന്- ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ കാറില്‍ തള്ളിയ നിലയിലായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ 23 കാരനായ സമീര്‍ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലും മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 2 ന്, വാഷിംഗ്ടണിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനായ ഇന്ത്യന്‍ വംശജനായ ഐടി എക്സിക്യൂട്ടീവായ വിവേക് തനേജയ്ക്കും ജീവന്‍ നഷ്ടമായി. ഇങ്ങനെ അടുത്ത മാസങ്ങളിലായി അര ഡസനിലധികം വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.  

ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു

ന്യൂജേഴ്സി : പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സിജോ പൗലോസും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും (IPCNA) സംയുക്തമായി ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച മലയാളീ സംഗമത്തില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ 'ടീം യുണൈറ്റഡ്' ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോള്‍ ഫോമായെ 2024-2026 കാലാവധിയില്‍ നയിക്കുവാന്‍ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാര്‍ഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യര്‍ഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോള്‍  'ടീം യുണൈറ്റഡ്' ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് ഏവര്‍ക്കും വേറിട്ടൊരനുഭവമായി. ട്വിലൈറ് മീഡിയയുടെ 15-മത് വാര്‍ഷികവും പ്രസ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ചുമതലക്കാരുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഒരേ വേദിയില്‍ അരങ്ങേറിയപ്പോള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നും ധാരാളം സംഘടനാ നേതാക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നു. അതൊരു അസുലഭ അവസരമായി മനസ്സിലാക്കിയ 'ടീം യുണൈറ്റഡ്' സ്ഥാനാര്‍ത്ഥികളായ ആറു പേരും പല സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് ആ വേദിയില്‍ എത്തിച്ചേര്‍ന്നു എന്നത് പ്രത്യേകത ആയിരുന്നു. ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ബേബി മണക്കുന്നേല്‍ ടെക്‌സസില്‍ (ഹ്യൂസ്റ്റണ്‍) നിന്നും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ബൈജു വര്‍ഗ്ഗീസ് ന്യൂ ജേഴ്‌സിയില്‍ നിന്നും, ട്രഷറര്‍ സ്ഥാനാര്‍ഥി സിജില്‍ ജോര്‍ജ് പാലക്കലോടി കാലിഫോര്‍ണിയയില്‍ നിന്നും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാലൂ പുന്നൂസ് പെന്‍സില്‍വാനിയയില്‍ (ഫിലാഡല്‍ഫിയ) നിന്നും, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി പോള്‍ പി. ജോസ് ന്യൂയോര്‍ക്കില്‍ (ലോങ്ങ് ഐലന്‍ഡ്) നിന്നും ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അനുപമ കൃഷ്ണന്‍ ഒഹായോയില്‍ നിന്നും എത്തിയപ്പോള്‍ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചു. അതിനാല്‍ 'ടീം യുണൈറ്റഡ്' മത്സരാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത രണ്ടു വര്‍ഷത്തെ കാലാവധിയില്‍ ഫോമായെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ ടീമിന് സാധിക്കും എന്ന് അവരുടെ കൂട്ടായ പ്രവര്‍ത്തനം കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി. തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തന മികവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താമെന്നും മാത്രമാണ്  'ടീം യുണൈറ്റഡ്' വാക്കു നല്‍കുന്നത്. അല്ലാതെ മുന്‍ വര്‍ഷങ്ങളിലെ സ്ഥാനാര്‍ഥികള്‍ നല്കിയതുപോലെ നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം വാഗ്ദാനം ചെയ്യുന്നില്ല. ഏതായാലും ന്യൂജേഴ്സിയില്‍ കണ്ടതുപോലുള്ള ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വര്‍ഷം ഫോമായില്‍ കാഴ്ചവെച്ച് ഫോമായേ അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തും എന്ന് മാത്രമാണ് വിവിധ സംഘടനകളില്‍ വിജയപ്രദമായ പ്രവര്‍ത്തനം കാഴ്ചവച്ച് പരിചയസമ്പന്നരായ ആറു സ്ഥാനാര്‍ഥികളും അവകാശപ്പെടുന്നത്. ഈ ആറു പേരെയും ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേല്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.    

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കോടതിയുടെ തീരുമാനം പുനപരിശോധിക്കണം എന്ന് ഇന്ത്യ. പൊലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം ആണ് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനം ഇടിച്ച് മരിച്ചത്. കേസില്‍ സിയാറ്റില്‍ പൊലീസ് ഓഫിസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി സിയാറ്റില്‍ അറ്റോര്‍ണി ജനറല്‍ ഓഫിസില്‍ ഹര്‍ജി നല്‍കി. ജാഹ്നവി കണ്ടുലയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്ത് വന്നിരുന്നത്. അപകടം നടന്ന ശേഷം മരണത്തെ കുറിച്ച് പറയുന്നതിനിടെ ഓഫിസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് പൊലീസ് ഓഫിസര്‍ ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!

കഴിഞ്ഞ ദിവസം യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തിയതോടെയാണ് സംശയം വര്‍ദ്ധിച്ചത്.  കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് സമീപവാസികള്‍ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്.

മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലുള്ള മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റില്‍ വച്ചു നടന്ന ക്രിസ്മസ്-ന്യൂഇയര്‍ സെലിബ്രേഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റായി മാത്യു ചിറമണ്ണില്‍, സെക്രട്ടറിയായി ഡോ. അന്ന ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ആല്‍ഫി ജോര്‍ജ്, ട്രഷററായി സണ്ണി ജോര്‍ജ്, ജോയിന്റ് ട്രഷറായി സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ജേക്കബ് ഏബ്രഹാമും, വൈസ് ചെയര്‍മാനായി ജിന്‍സ്മോന്‍ പി. സക്കറിയ, ബോര്‍ഡ് സെക്രട്ടറിയായി തോമസ് ഉമ്മനും ഓഡിറ്റര്‍മാരായി ബാബു ഉത്തമന്‍ സിപിഎ, ഷാജി മാത്യു എന്നിവര്‍ ചുമതലയേറ്റു. അമേരിക്കയിലെ മലയാളി സാന്നിധ്യംകൊണ്ട് പ്രമുഖമായ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് അതിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷങ്ങളില്‍ പുതിയ നേതൃത്വത്തിന് ഭാരിച്ച ചുമതലകള്‍ നിറവേറ്റാനുണ്ടെന്ന് സ്ഥാനമേറ്റെടുത്ത ജെയിംസ് മാത്യു ഓര്‍മിപ്പിച്ചു. സംഘടന ഈ വര്‍ഷത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം വളരെ വിപുലമായി രീതിയില്‍ ആഘോഷിക്കപ്പെട്ടു.  

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം

മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തി പൊലീസ്. അമേരിക്കയില്‍ ആണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുകയായിരുന്നു നീല്‍. മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ലെന്ന് കാട്ടി ഞായറാഴ്ച അമ്മ എക്സില്‍ കുറിച്ചിരുന്നു. 'അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂ.'- എന്നായിരുന്നു അമ്മ കുറിച്ചത്. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.  ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  

More Articles

ബൈഡന്‍ ഇന്ന് ഇസ്രായേലിലേക്ക്, ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ജോര്‍ദാന്‍ രാജാവും
പാലസ്തീന്‍ ബന്ധം ആരോപിച്ച് കൊലപാതകം, അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കുട്ടിക്ക് കുത്തേറ്റത് 26 പ്രാവശ്യം!!!
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍, അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും
വോളിബാള്‍ മാമാങ്കത്തിന് വേദിയാകാന്‍ നയാഗ്ര, ഒക്ടോബര്‍ ഇരുപത്തിയെട്ടിന് നയാഗ്ര റീജിയണിലെ തൊറോള്‍ഡിലെ ഗെയിംസ് വില്ലേജിലാണ് വോളീബോള്‍ മത്സരം
ന്യൂയോര്‍ക്കില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞു, ഗതാഗത സംവിധാനങ്ങള്‍ താറുമാറായ നിലയിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഫൊക്കാന പൊന്നോണം സെപ്റ്റംബര്‍ 24ാം തീയതി വാഷിങ്ങ്ടണ്‍ ഡി സിയില്‍, മേരിലാന്‍ഡ് വാള്‍ട്ട് വിറ്റ്മാന്‍  ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം പൊടിപൊടിക്കും
അമേരിക്കയില്‍ 20 വയസുകാരന്‍ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു, കൊലയ്ക്ക് പിന്നില്‍ വിദ്വേഷം!!!
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു

Most Read

British Pathram Recommends