18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> EUROPE

EUROPE

ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍, കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ നൂറിലേറെ മരണം. ഇന്നലെ ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ 132 പേരും വടക്കുഭാഗത്തെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥികള്‍ കഴിയുന്ന ടെന്റുകളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു.മധ്യഗാസയിലെ ദൈര്‍ അല്‍ ബലാഹിലും ഭവനരഹിതര്‍ കഴിയുന്ന ടെന്റുകളില്‍ ബോംബിട്ടിട്ടുണ്ട്. ഇന്നലെ ബെയ്ത് ലാഹിയയിലെ അഞ്ചുനില പാര്‍പ്പിട കെട്ടിടം വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇതില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ മാത്രം 43,061 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 16,765 പേര്‍ കുട്ടികളാണ്. 10,000 പേരെ കാണാനുമില്ല. 1,01,223 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 166 കുട്ടികളടക്കം 763 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 8,730 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

റോഡിയോ ജോക്കികളായി എഐ അവതാരകര്‍ എത്തി, എല്‍.ജി.ബി.ടി.ക്യു. പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ-കലാ-സാംസ്‌കാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്

എഐ ജോലി തുടങ്ങിയതോടെ പണി പോയ പലരും ഉണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ പെട്ടിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരും. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഒരു റേഡിയോ സ്റ്റേഷന്‍ വെര്‍ച്വല്‍ അവതാരകരെ അവതരിപ്പിച്ചതോടെ പെട്ടിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ദക്ഷിണ പോളണ്ടിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ ഓഫ് റേഡിയോ ക്രാക്കോവ് ആണ് നിര്‍മ്മിത ബുദ്ധിയുടെ പുതിയ സാധ്യത വിജയകരമായി പരീക്ഷിച്ചത്. യുവാക്കളായ ശ്രോതാക്കളോടാണ് എ.ഐ. അവതാരകര്‍ സംവദിക്കുക എന്ന് റേഡിയോ സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. എല്‍.ജി.ബി.ടി.ക്യു. പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ-കലാ-സാംസ്‌കാരിക വിഷയങ്ങളാണ് വെര്‍ച്വല്‍ അവതാരകര്‍ ചര്‍ച്ച ചെയ്യുക. സംഭവം ഹിറ്റായതോടെ ജോലി പോയത് നിരവധി പേര്‍ക്കാണ്. എ.ഐ. അവതാരകര്‍ എത്തിയതോടെ ഓഫ് റേഡിയോ ക്രാക്കോവിലെ മാധ്യമപ്രവര്‍ത്തകരുടെ ജോലി പോയി. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് പകരം എ.ഐ. അവതാരകരെ നിയോഗിച്ചതിനെ ശക്തമായി അപലപിച്ചുകൊണ്ട് റേഡിയോ സ്റ്റേഷനിലെ മുന്‍ അവതാരകനായ മാത്യൂസ് ഡെംസ്‌കി തുറന്ന കത്തെഴുതി. ഇതൊരു അപകടകരമായ കീഴ്വഴക്കമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 2012-ല്‍ അന്തരിച്ച നൊബേല്‍ സമ്മാനജേതാവും പോളിഷ് കവിയുമായ വിസ്ലാവ സിംബോര്‍സ്‌കയുടെ ശബ്ദം ഉപയോ?ഗിച്ചുകൊണ്ട് എ.ഐ. അവതരിപ്പിച്ച ഒരു അഭിമുഖ പരിപാടി റേഡിയോയില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

നൂറ് വര്‍ഷം മുന്‍പ് കാണാതായ പര്‍വ്വതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി, ബ്രിട്ടീഷ് സ്വദേശിയെ കാണാതാവുന്നത് എവറസ്റ്റ് കയറവെ, വിഴിത്തിരിവായത് കാലിലെ സോക്‌സ്

നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പര്‍വ്വതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. എവറസ്റ്റ് കയറവെ കാണാതായ പര്‍വ്വതാരോഹകനായ ബ്രിട്ടീഷ് സ്വദേശിയായ ആന്‍ഡ്രൂ കോമിന്‍ സാന്‍ഡി ഇര്‍വിന്റെ കാലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിന്റെ ഭാഗം മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലിലണിഞ്ഞ സെക്‌സില്‍ 'എസി ഇര്‍വിന്‍' എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വവിത്തിരിവായത്. നൂറ് വര്‍ഷം മുന്‍പ് കാണാതായ ആന്‍ഡ്രൂവിന്റെ കാലാണെന്ന് തിരിച്ചറിഞ്ഞത് ഈ സോക്‌സിലൂടെയാണ്. നാഷണല്‍ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിന്‍ നയിച്ച സംഘമാണ് ഈ ശരീരഭാഗം കണ്ടെത്തിയത്. 1924ല്‍ ജോര്‍ജ് മല്ലോറിക്കൊപ്പമാണ് ആന്‍ഡ്രു എവറസ്‌റ് കയറിയത്. മല്ലോറിയുടെ ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആന്‍ഡ്രുവിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏറെ നാളായുള്ള ഈ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാഗം കണ്ടെത്തിയിരിക്കുന്നത്.

ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യത, രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി

ജപ്പാനില്‍ പുതുവര്‍ഷദിനത്തില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. അതിനു പിന്നാലെ വീണ്ടും ഭൂചലനത്തിനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. ജപ്പാന്റെ വടക്കേ അറ്റത്തെ ദ്വീപായ ഹൊക്കൈഡോയിലും ഉത്തരകൊറിയയുടെയും റഷ്യയുടെയും തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി. പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10 (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഓടെയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുള്‍പ്പെടെ ഒട്ടേറെ തുടര്‍ചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി. അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി ആദ്യം മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി.

ചൈനയില്‍ ശക്തമായ ഭൂകമ്പം, അതിതീവ്രമായ ഭൂകമ്പത്തില്‍ 110 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

ബെയ്ജിങ് : ചൈനയില്‍ അതിശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ 110പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആളുകള്‍ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി. പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ഓഗസ്റ്റില്‍ കിഴക്കന്‍ ജില്ലയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര്‍ മരിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100 പേരാണ് മരിച്ചത്.

രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍

പ്യോഗ്യാംഗ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നു എന്ന് കിം ജോംഗ് ഉന്‍. ജനനനിരക്ക് കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു കിം ജോംഗ് ഉന്‍. ഇതിനിടയില്‍ വികാരാധീനനായി കണ്ണ് നിറഞ്ഞ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തലസ്ഥാനമായ പ്യോഗ്യാംഗില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒഫ് മദേഴ്‌സ് പരിപാടിയില്‍ കിം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് കിം നന്ദി പറഞ്ഞു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.

ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം, ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്

മോസ്‌കോ : വീട്ടിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തണുപ്പ് കാലത്തേക്ക് വേണ്ടി വീട്ടിലെ ബേസ്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് സംഭവം ഉണ്ടായത്. ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. നിയമ പ്രൊഫസര്‍ ആയ മിഖായേല്‍ ചെലിഷേവ് എന്ന 42 കാരന്റെ കുടുംബത്തിലെ നാലുപേരാണ് ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഇളയ മകള്‍ മാത്രമാണ് ഈ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടി ഈ മുറിക്കകത്തേക്ക് കയറാതിരുന്നതാണ് രക്ഷയായത്. കനത്ത ശൈത്യമുള്ള രാജ്യങ്ങളില്‍ തണുപ്പ് കാലത്തേക്ക് പച്ചക്കറികള്‍ ചെറിയ നിലവറകള്‍ പോലെയുള്ള ബേസ്മെന്റുകളില്‍ സൂക്ഷിച്ചു വെക്കുന്നത് സാധാരണമാണ്. ഉരുളക്കിഴങ്ങുകള്‍ അഴുകി അടച്ചിട്ട ചെറിയ മുറിയില്‍ വിഷവാതകം നിറഞ്ഞുനിന്നതാണ് മരണത്തിന് കാരണമായത്. ഗൃഹനാഥനായ മിഖായേല്‍ ആയിരുന്നു ആദ്യം ബേസ്മെന്റിന് അകത്തേക്ക് കയറിയത്. വിഷവാതകം ശ്വസിച്ച ഉടന്‍തന്നെ ഇദ്ദേഹം കുഴഞ്ഞുവീണ് മരണപ്പെട്ടു. അദ്ദേഹത്തെ കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ മുറിക്കകത്തേക്ക് കടന്നുവരുന്നത്. ഇരുവരെയും തിരഞ്ഞു വന്ന മകനും വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങി. പച്ചക്കറികള്‍ എടുക്കാന്‍ പോയ മൂന്നു പേരെയും കാണാതായതിനെ തുടര്‍ന്ന് മിഖായേലിന്റെ അമ്മ പരിഭ്രമിക്കുകയും അയല്‍വാസികളെ സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ എത്തുന്നതിനു മുമ്പായി തന്നെ ഈ അമ്മയും ആ മുറിക്കകത്തേക്ക് കയറി നോക്കിയതോടെ അവരും മരിച്ചു. പോലീസും മറ്റു വിദഗ്ധരും സ്ഥലത്തെത്തി വിദഗധ പരിശോധന നടത്തിയപ്പോഴാണ് ചീഞ്ഞ ഉരുളക്കിഴങ്ങ് ആണ് വിഷവാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം, കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് (68) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാങ്, 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണ്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും ലീ കെക്വിയാങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിംഹത്തിന് ഭക്ഷണം നല്‍കാനെത്തിയ നേരം കൂടിന്റെ രണ്ടാമത്തെ വാതില്‍ അടയ്ക്കാന്‍ മറന്നു, ജീവനക്കാരനെ ആക്രമിച്ച് സിംഹം, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മൃഗശാലയില്‍ ഭക്ഷണം കൊടുക്കാനെത്തിയ ജീവനക്കാരനെ ആക്രമിച്ച് കൊന്ന് സിംഹം. സംഭവം ജപ്പാനിലെ  ടൊഹോക്ക് സഫാരി പാര്‍ക്കില്‍. 53കാരനായ കെനിച്ചി കട്ടോയെയാണ് സിംഹം കടിച്ചു കൊന്നത്.  വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഭക്ഷണം നല്‍കുമ്പോള്‍ കൂടിനുള്ളിലെ രണ്ടാമത്തെ വാതില്‍ പൂട്ടിയിരിക്കണം. എന്നാല്‍ ജീവനക്കാരന്‍ വാതില്‍ അടയ്ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നല്‍കിയത്. ഇതിലൂടെ സിംഹം പുറത്ത് വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. പരിചയസമ്പന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം നല്‍കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാര്‍ന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു, രാഷ്ട്രീയം വിടാനൊരുങ്ങുന്നു

ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ തന്റെ രാഷ്ട്രീയ ജീവിതത്തോട് വിട പറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇതിനുമുന്നോടിയായി പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പുതിയ കര്‍ത്തവ്യത്തിലേക്ക് കടക്കാന്‍ സമയമായെന്ന് പറഞ്ഞ സന്ന, വിദൂരഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് തിരികെയെത്താനുള്ള സാധ്യതകളും തള്ളിയില്ല. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചെയ്ഞ്ചില്‍ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് രാജി. 2019 ഡിസംബറില്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായ ചുമതലയേറ്റ സന്ന, ലോകത്തെ ഏറ്റവുംപ്രായംകുറഞ്ഞ വനിതാപ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ നിലകൊണ്ട സന്ന, ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാനുള്ള ചരിത്രപരമായ തീരുമാനവുമെടുത്തു.  

More Articles

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാക്കിസ്ഥാന് 130 കോടി ഡോളര്‍ വായ്പ നല്‍കി ചൈന, സാമ്പത്തിക സഹായത്തെ കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ച് ധനകാര്യ മന്ത്രി ഇഷാഖ് ധര്‍...
ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം, കാര്‍ഷിക ഉല്‍പാദന പരിഷ്‌കരണത്തിന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആഹ്വാനം ചെയ്തതു...
ചൈനയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായിയായ പ്രതിരോധ ഉദ്യോഗസ്ഥ മരിച്ച നിലിയില്‍, കെട്ടിടത്തിന്റെ 16ാം നിലയില്‍ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്...
തീരത്തടിഞ്ഞ ചൈനീസ് അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ സിലിന്‍ഡര്‍, തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി...
ജറുസലേമില്‍ ജൂത ആരാധനാലയത്തില്‍ തോക്കേന്തി വന്ന് എട്ട് പേരെ വെടിവെച്ചു കൊന്നു... വെടിവെപ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു, അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു...
'ശ്വാസകോശ' സംബന്ധമായ രോഗം പടര്‍ന്നു പിടിക്കുന്നു, പ്യോങ്യാങ്ങില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി... പക്ഷെ രോഗമെന്താണെന്ന് വെളിപ്പെടുത്താതെ അധികൃതര്‍...
ചൈനയില്‍ ജനസംഖ്യ താഴേക്ക് പതിക്കുന്നു!!! കുറഞ്ഞ ജനസംഖ്യ രേഖപ്പെടുത്തി ചൈന...69 വര്‍ഷത്തിനിടെ ഇത് ആദ്യത്തെ സംഭവം...

Most Read

British Pathram Recommends