18
MAR 2021
THURSDAY
1 GBP =108.89 INR
1 USD =84.08 INR
1 EUR =91.28 INR
breaking news : അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>> ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത >>>
Home >> MIDDLE EAST

MIDDLE EAST

കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍, ഇനി മുതല്‍ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും

ടെഹ്‌റാന്‍: ഇറാനില്‍ ഇനി മുതല്‍ ആപ്പിള്‍ ഐഫോണ്‍ നിരോധനം ഇല്ല. ഐഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനായി ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍. ഇതോടെ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ വര്‍ഷം 2023മുതലാണ് ഐഫോണ്‍ പുതിയ മോഡലുകള്‍ക്ക് ഇറാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഐഫോണ്‍ ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരന്നു ഇത്. ഇപ്പോഴിതാ ആ വിഷമത്തിന് ഇറാന്‍ തന്നെ പരിഹാരവും കണ്ടെത്തിയിരിക്കുകയാണ്. പുതിയ ഐഫോണ്‍ മോഡലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷന്‍ മന്ത്രി സതാര്‍ ഹാഷെമി എക്സില്‍ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോണ്‍ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാന്‍ തടസമില്ലായിരുന്നു. എന്നാല്‍ ഐഫോണ്‍ 14 മുതലുള്ള പുതിയ മോഡലുകള്‍ രാജ്യത്ത് എത്തിച്ചാല്‍ ഒരു മാസത്തിനു ശേഷം പ്രവര്‍ത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികള്‍ക്കായാണ് ഈ ഇളവ് നല്‍കിയിരുന്നത്.

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്, ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം

കുവൈത്ത്: ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന് പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സാമൂഹിക, ആരോഗ്യ, സുരക്ഷ അപകടങ്ങള്‍ പരിഗണിച്ചാണ് ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാന്‍ തീരുമാനം എടുത്തത്. മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫീസില്‍ വച്ച് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സംസാരിച്ചു.

സൗദിയില്‍ ബൈക്കുകള്‍ വാടകക്കെടുക്കാന്‍ പ്രായപരിധി നിശ്ചയിച്ചു, പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇനി ബൈക്കുകള്‍ വാടകക്ക് നല്‍കാന്‍ അനുവദിക്കൂ

സൗദിയില്‍ ബൈക്കുകള്‍ വാടകക്കെടുക്കാന്‍ അനുമതിയില്‍ പ്രായപരിധി നിശ്ചയിച്ചു. ബൈക്കുകള്‍ വാടകയ്ക്ക് എടുക്കണമെങ്കില്‍ ഇനി 17 വയസ് കഴിയണം. 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് അനുമതി. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെല്‍മറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമായ സര്‍വ്വേയിലാണ് ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിയമങ്ങള്‍ പ്രസിദ്ധീകരിച്ചത്. പരിഷ്‌കരിച്ച നിയമങ്ങള്‍ ഇപ്രകാരമാണ്: 17 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇനി ബൈക്കുകള്‍ വാടകക്ക് നല്‍കാന്‍ അനുവദിക്കൂ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെല്‍മറ്റ് അണുനശീകരണത്തിന് വിധേയമാക്കി എന്ന് സ്ഥാപനം ഉറപ്പാക്കണം. ബൈക്കും സ്‌കൂട്ടറും വാടകയ്ക്ക് നല്‍കുന്ന എല്ലാ കടകളും സ്റ്റാളുകളും സിവില്‍ ഡിഫന്‍സിന്റെ അനുമതി നേടണം. സ്ഥാപനങ്ങള്‍ക്ക് വ്യവസായ രജിസ്ട്രേഷന്‍, നിക്ഷേപ കരാര്‍ എന്നിവ നിര്‍ബന്ധമാണ് തുടങ്ങിയവയാണ് പുതിയ നിയമങ്ങള്‍. വ്യവസായ മേഖലയില്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, പരിസര സൗന്ദര്യം, യാത്രക്കാരുടെ സുരക്ഷ, പാര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, മേഖലയുടെ വളര്‍ച്ച തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയമ പരിഷ്‌കാരം.

പതിനേഴ് വയസ്സ് തികഞ്ഞോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കേണ്ട പ്രായം 18ല്‍ നിന്നും 17 വയസ്സാക്കി കുറച്ചു, നടപ്പിലാകുന്നത് അടുത്ത മാര്‍ച്ചോടെ

യുഎഇയില്‍ ഇനി 17 വയസ്സ് തികഞ്ഞാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാം. ലൈസന്‍സ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി യുഎഇ കുറച്ചു. ഇതോടൊപ്പം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗരപരിധിയില്‍ അടിയന്തര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസില്‍ നിന്നും 17 വയസ്സാക്കി കുറയ്ക്കാനുള്ള നിര്‍ണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ പുതിയ തീരുമാനം നടപ്പാക്കും. ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് രാജ്യത്ത് നിരോധിക്കും, അപകടങ്ങള്‍ തടയാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളില്‍ കാല്‍നട യാത്രക്കാരെ റോഡുറിച്ചു കടക്കാന്‍ അനുവദിക്കില്ല. ഈ റോഡുകളില്‍ റോഡ് ക്രോസ് ചെയ്യണമെങ്കില്‍ മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ അതിവേഗത്തില്‍ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാള്‍ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളില്‍ കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമങ്ങള്‍ പാലിക്കാത്തവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യയില്‍ ഇനി മുതല്‍ 'ടൈപ്പ്-സി' ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രം, ജനുവരി ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍ വരും

സൗദി അറേബ്യയില്‍ ഇനി മുതല്‍ ടൈപ് സി ചാര്‍ജ്ജിങ് പോര്‍ട്ടുകള്‍ മാത്രം. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും 'ടൈപ്പ്-സി' ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രം മതിയെന്ന തീരുമാനത്തിലാണ് സൗദി. രാജ്യത്തെ വിപണിയില്‍ 'യു.എസ്.ബി ടൈപ്പ്-സി' ഏകീകൃത ചാര്‍ജിങ് പോര്‍ട്ട് മാത്രം നിശ്ചയിക്കുന്ന നിയമം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. കമ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമീഷനും (സി.എ.ടി.സി) സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും (എസ്.എ.എസ്.ഒ) ചേര്‍ന്നാണ് നിയമം നടപ്പാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും അധിക ചെലവ് കുറയ്ക്കാനും ഉയര്‍ന്ന നിലവാരമുള്ള ചാര്‍ജിങ് സംവിധാനം ഒരുക്കാനുമാണ് ഈ നിയമം. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഈ നിയന്ത്രണം സഹായിക്കും. ഏകീകൃത ചാര്‍ജിങ് പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് വഴി മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമുള്ള ചാര്‍ജിങ് പോര്‍ട്ടുകളുടെ ഉപഭോഗം ഓരോ വര്‍ഷവും 22 ലക്ഷം യൂനിറ്റുകള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഡിജിറ്റല്‍ കാമറകള്‍, ഇ-റീഡറുകള്‍, പോര്‍ട്ടബിള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍, ഇയര്‍ഫോണുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ആംപ്ലിഫൈഡ് സ്പീക്കറുകള്‍, കീബോര്‍ഡുകള്‍, കമ്പ്യൂട്ടര്‍ മൗസ്, കൂടാതെ പോര്‍ട്ടബിള്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, വയര്‍ലെസ് റൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നിന് ആരംഭിക്കും. അതില്‍ ലാപ്ടോപ്പുകളും ഉള്‍പ്പെടും. 2023 ആഗസ്റ്റ് ആറിനാണ് ഈ നിയമത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകള്‍ക്കുണ്ടാകാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഭാരമേറിയ ബാഗുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്. സ്‌കൂള്‍ അധികൃതര്‍ ഇ-ബുക്കുകളും ഓണ്‍ലൈന്‍ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. 'ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.' കൂടാതെ, മോഡുലാര്‍ ബുക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്‌സ് പറയുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ താത്കാലികമായി വായിക്കാന്‍ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി. സ്‌കൂളില്‍ ലോക്കര്‍ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നത് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡൗണ്‍ലോഡുചെയ്യാവുന്ന ഹോംവര്‍ക്ക് ആപ്പുകള്‍ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങള്‍ക്കൊപ്പം വെറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം സ്‌കൂളുകള്‍ നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചു, ഇന്നലെ മുതല്‍ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. സര്‍ക്കാരിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. ഇന്നലെ മുതല്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം വിസകളുടെ പരമാവധി കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് വിസകള്‍ പുനരാരംഭിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ അപേക്ഷകള്‍ ഇന്ന് മുതല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നീക്കം തൊഴില്‍ വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള കുവൈറ്റിന്റെ പ്രതിബദ്ധത കാണിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്, ഒടുവില്‍ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു

റിയാദ്: ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് സഫലീകരിക്കാന്‍ പോകുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുകയാണ് സൗദി എയര്‍ലൈന്‍സ്. ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ ഇന്ത്യയുടെ നേല്‍നോട്ടമുള്ള റീജനല്‍ ഓപ്പറേഷന്‍ മാനേജര്‍ ആദില്‍ മാജിദ് അല്‍ഇനാദാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും ഈ സര്‍വീസിന് ഉപയോഗിക്കുക. 2015ലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൗദിയ സര്‍വീസ് നിര്‍ത്തിയത്. ബെംഗളൂരു, ചെന്നൈ,മുംബൈ,ദില്ലി, ഹൈദരാബാദ്, ലക്‌നൗ, തിരുവന്തപുരം, കൊച്ചി എന്നീ സെക്ടറുകളിലേക്ക് നിലവില്‍ സൗദിയ സര്‍വീസ് നടത്തുന്നുണ്ട്.

സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ

അടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്ത പോലെ സൗദിയില്‍ മൂടല്‍ മഞ്ഞ് ആരംഭിച്ചു. സൗദിയില്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും മക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇവിടങ്ങളില്‍ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ജൗഫ്, വടക്കന്‍ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍, ഹായില്‍, ഖസിം, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകടമ്പടിയോടെ പൊടിശല്യമുയര്‍ത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വരും ദിവസങ്ങളില്‍ അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ജുബൈല്‍ - ദമാം ഹൈവേയില്‍ സെക്കന്റ് ഇന്‍ഡ്രസ്ട്രിയില്‍ ഏരിയയിലേക്ക് കയറാനുള്ള വളവില്‍ റോഡിലെ കാഴ്ച മറച്ച കനത്ത മൂടല്‍ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അല്‍ഹസ-അബ്‌ഖെയ്ഖ് റോഡിലും മൂടല്‍മഞ്ഞുമൂലം സമാനരീതിയില്‍ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പറയപ്പെടുന്നു.

സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തീരുമാനം, പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനം

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി ഗള്‍ഫ് രാജ്യം. സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ ആണ് പുതിയ തീരുമാനം വരുന്നത്. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ആരോഗ്യ മേഖലയില്‍ റേഡിയോളജി, മെഡിക്കല്‍ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ഒക്ടോബറോടെ രാജ്യം മുഴുവനായി ഈ നിയമം നടപ്പിലാക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തില്‍ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, അല്‍ ഖോബാര്‍, മക്ക, മദീന എന്നിവിടങ്ങളിലായിരിക്കും സ്വദേശവത്കരണം നടപ്പിലാക്കുക. കേരളത്തില്‍ നിന്ന് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആളുകള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത് ഈ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. 2025 ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലേക്കും സ്വകാര്യ ആരോഗ്യ മേഖലയില്‍ വ്യാപകമാക്കും. റേഡിയോളജിയില്‍ 65%, മെഡിക്കല്‍ ലാബോറട്ടറിയില്‍ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനില്‍ 80%, ഫിസിയോതെറാപ്പിയില്‍ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴില്‍ ശതമാനം തീരുമാനിച്ചിരിക്കുന്നത്.

More Articles

ബഹ്‌റൈനില്‍ ജോലിചെയ്തു വരുകയായിരുന്ന മാവേലിക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു, മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ദുബായില്‍ നിന്ന് താത്കാലികമായി നിര്‍ത്തലാക്കിയ ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ഇന്ന് പുനരാരംഭിക്കും, ആവശ്യമെങ്കില്‍ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഭേദഗതി ചെയ്യും
ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഇറാന്‍, അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ രാവ്, മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം
യാത്രക്കാര്‍ പ്രവേശിക്കുന്നതിനു മുന്‍പായി വിമാനത്തിനകത്ത് അണുനശീകരണം നടത്തിയില്ല, മൂന്ന് വിമാനങ്ങള്‍ക്കെതിരെ പിഴ ചുമത്തി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ അഗ്‌നിബാധ, ഷോപ്പിംഗ് സെന്ററിനകത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി ഷോപ്പുകള്‍ കത്തിയമര്‍ന്നു
അബുദാബിയില്‍ ഇനി മുതല്‍ ഡ്രൈവറില്ലാ ടാക്‌സി വരുന്നു, ഊബര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ ബുക്ക് ചെയ്ത് യാത്ര നടത്താനാകും
സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ തെന്നിവീണ് വനിതാ താരത്തിന് ദാരുണാന്ത്യം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ബാഗേജ് വെട്ടിക്കുറയ്ക്കുന്നതിനോടുള്ള പ്രതിഷേധം ഫലം കണ്ടു; തീരുമാനം പിന്‍വലിച്ച് എയര്‍ ഇന്ത്യ, ഉടമകള്‍ക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാമെന്ന് കമ്പനി

Most Read

British Pathram Recommends