ബിഗ്‌ബോസ് 3 കണ്ടവര്‍ ഡിംപല്‍ എന്ന മത്സരാര്‍ത്ഥിയെ മറക്കില്ല. അത്രയും മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു ബിഗ്‌ബോസ് സീസണില്‍ ഡിംബലിന്റെ യാത്ര. എന്നാല്‍ പ്രേക്ഷകരെ ഏറെ കരയിപ്പിച്ചതും ഈ താരം തന്നെയായിരുന്നു.
നല്ല മത്സരാര്‍ത്ഥി എന്നതിനെക്കാളുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു ഡിംപല്‍. ബിഗ്‌ബോസിലെ പല സാഹചര്യങ്ങളും അതിന് തെളിവാണ്. ബിഗ്‌ബോസില്‍ മണിക്കുട്ടനൊപ്പമുള്ള ഡിംപലിന്റെ സൗഹൃദവും എല്ലാവരും കണ്ടു. ഷോയടുടെ ഇടയ്ക്ക് ഡിംപലിന്റെ അച്ഛന്റെ വിയോഗവും അതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങേണ്ടി വന്ന ഡിംപലിനെ തിരിച്ച് ഷോയിലേക്ക് കൊണ്ട് വന്നത് പ്രേക്ഷകരുടെ ഇഷ്ടം തന്നെയാണ്. ഇപ്പോള്‍ ഡിംബലിന്റെ കൈയ്യില്‍ കുത്തിയ പുതിയ ടാറ്റുവിലെ പേരാണ് എല്ലാവരെയും ഒരുപോലെ കണ്ണ് നനയിക്കുന്നത്.
ടാറ്റുപ്രേമിയാണ് താനെന്ന് നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു. ടാറ്റു ചെയ്ത് കഴിഞ്ഞതിന് ശേഷമായാണ് പപ്പയോട് പറഞ്ഞതെന്നും താരം മുന്‍പൊരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. പപ്പയോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹം തനിക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് പറഞ്ഞും ഡിംപല്‍ വാചാലയായിരുന്നു. പുതിയ ടാറ്റുവില്‍ പപ്പയുടെ പേരാണ് താരം എഴുതിയത്. അടുത്തിടെയായിരുന്നു സത്യവീര്‍ സിംഗ് ബാല്‍ അന്തരിച്ചത്. പപ്പയെ അവസാനമായി കാണാനായി ഡിംപല്‍ എത്തിയിരുന്നു.
സത്യവീര്‍ സിംഗ് ബാല്‍ എന്ന് കൈയ്യില്‍ ടാറ്റു കുത്തിയ ഫോട്ടോയാണ് ഡിംപല്‍ പോസ്റ്റ് ചെയ്തത്. ബിഗ് ബോസ് പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ത്ഥികള്‍ക്കുമെല്ലാം സുപരിചിതമാണ് ആ പേരും മുഖവും. മകള്‍ വിജയിയായി തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിലായി ഷോയില്‍ നിന്നും പുറത്തേക്ക് വന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം മകളോട് പറഞ്ഞത്.