വടക്കു പടിഞ്ഞാറന്‍ കാനഡയിലെ മക്കെന്‍സി പര്‍വതനിരകളില്‍ നിന്ന് കാനഡയന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന് ഭൂമിയിലെ ഏറ്റവും പുരാതന ജീവിയുടെ ഫോസില്‍ കണ്ടെത്തി. 890 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകളാണ് കണ്ടെത്തിയതെന്നാണ് പ്രസ്തുത പഠനനത്തിലൂടെ 'നേച്ചര്‍' ജേണലിലൂടെ പ്രസിദ്ധീകരിച്ചത്. ഭൂമിയിലെ ഏറ്റവും പുരാതനമായ ജീവിയുടേതാകാം ഈ ഫോസില്‍ എന്ന് ശാസ്ത്രജ്ഞര്‍ ജേണലില്‍ അഭിപ്രായപ്പെട്ടു.
ഒന്റാറിയോയിലെ ലോറന്‍ഷ്യന്‍ സര്‍വകലാശാലയിലെ ജിയോളജി പ്രൊഫസറായ എലിസബത്ത് ടര്‍ണറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ടര്‍ണര്‍ 890 ദശലക്ഷം വര്‍ഷം പഴക്കമുള്ളതും 'ലിറ്റില്‍ ദാല്‍' എന്നറിയപ്പെടുന്നതുമായ പുരാതനമായ പവിഴപ്പുറ്റുകളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഗവേഷണത്തിനായി ശാസ്ത്രജ്ഞര്‍ പവിഴപ്പുറ്റുകളെ നേര്‍ത്ത കഷണങ്ങളാക്കി മുറിക്കുകയും ഒരു മൈക്രോസ്‌കോപ്പിന് കീഴില്‍ വച്ച് അവയെ നിരീക്ഷിക്കുകയും ചെയ്തു. പവിഴപ്പുറ്റിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, അതിന്റെ ഘടനയില്‍ മനുഷ്യന്റെ മുടിയുടെ പകുതിയോളം വീതിയുള്ള ട്യൂബുളുകളുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അത് ശാഖകളായി വീണ്ടും 3 ഡി ഘടനകള്‍ക്കു സമാനമായി പരസ്പരം ബന്ധിക്കുകയും ബാത്ത് സ്‌പോഞ്ചുകളുടെ ഫോസിലുകളില്‍ കാണപ്പെടുന്നതിനോട് സാമ്യവും രേഖപ്പെടുത്തി.