ഒളിംപിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടി ഓസ്‌ട്രേലിയന്‍ വനിതാ താരം. ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം എമ്മ മക്വിയോണാണ് ഇത്തവണ നീന്തല്‍കുളത്തിലെ സ്വര്‍ണ്ണ മത്സ്യമായത്. നാലു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡലുകളാണ് താരം നീന്തിയെടുത്തത്. വനിതകളുടെ 50 മൂറ്റര്‍ ഫ്രീസ്റ്റൈലിലും 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സ്വര്‍ണ്ണം നേടിയതോടെയാണ് എമ്മയുടെ നേട്ടം 7മെഡലിലേക്ക് ഉയര്‍ന്നത്. വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റെല്‍ 100 മീറ്റര്‍ ഫ്രീസ്റ്റെലിലും 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ 4x100 മീറ്റര്‍ മെഡ്‌ലെറിലേ എന്നിവയിലാണ് എമ്മ സ്വര്‍ണം വാരിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ 4x100 മീറ്റര്‍ മെഡ്‌ലേ റിലേ എന്നിവയില്‍ വെങ്കലവും നേടി.
ഒളിംപിക്‌സില്‍ ഓസ്‌ട്രേലിയ ഇതുവരെ 31 മെഡലുകളില്‍ അഞ്ചാം സ്ഥാനത്താണ്. 14 സ്വര്‍ണ്ണവും 3വെള്ളിയും 14 വെങ്കലവുമാണ് ഓസ്‌ട്രേലിയ ഇതുവരെ നേടിയത്.