വിവാഹം മുതല്‍ 'പേളിഷ്' ദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് സുപരിചിതമാണ്. അന്നു മുതല്‍ ഇപ്പോള്‍ വരെയുള്ള തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. ഇരുവര്‍ക്കും നില എന്നൊരു കുഞ്ഞു മോള് ഉണ്ടായപ്പോഴും കുഞ്ഞിന്റെ വിശേഷങ്ങളും ആരാധകരെ അറിയിക്കാന്‍ താരങ്ങള്‍ക്ക് മടി ഉണ്ടായില്ല. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്.
പേളിയും ശ്രീനിഷും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്,പുതിയ വീട്, പുതിയ തുടക്കം എന്ന കാപ്ഷനോട് കൂടി പേളിയും നിലമോളും കൂടി നില്ക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശ്രീനിഷ് തങ്ങളുടെ ഈ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച ഈ വീഡിയോ ശ്രദ്ധ നേടിയത്, നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്.
ബിഗ്ബോസ്സില്‍ മത്സരിക്കാന്‍ എത്തിയ ഇവര്‍ അവിടെ വെച്ച് പ്രണയത്തില്‍ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു. അന്നുമുതല്‍ ആരാധകരുടെ ക്യൂട്ട് കപ്പിള്‍സ് ആണ് ഇവര്‍. സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോള്‍ ഇവരുടെ പുതിയ സന്തോഷത്തില്‍ എല്ലാവിധ സന്തോഷവും അനുഗ്രഹങ്ങളുമാണ് ആരാധകര്‍ അറിയിക്കുന്നത്.