വരാനിരിക്കുന്ന ഉത്സവകാലം മുന്നില്‍ക്കണ്ട് കോവിഡ് വ്യാപനം തടയാന്‍ പുതിയ മാര്‍ഗനിര്‍ദേശനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മാസത്തോടെ ഉത്സവ കാലം തുടങ്ങവെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വരുന്നത്.
ഇതില്‍ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല.
അഞ്ച് ശതമാനത്തില്‍ താഴെ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്ത് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62.73 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.