യുകെയില്‍ കോവിഡ് 19 കേസുകള്‍ കുട്ടികളില്‍ കൂടിയതായി റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് കേസുകള്‍ വര്‍ദ്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു മാസം മുന്‍പാണ് യുകെയില്‍ സ്‌കൂളുകള്‍ തുറന്നത്.ഈ സാഹചര്യത്തില്‍ കുട്ടികളില്‍ രോഗം പടര്‍ന്നേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പകര്‍ച്ചവ്യാധി വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സെക്കന്‍ഡറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ 4.58 % വ്യാപനമുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതായത് 25 പേരില്‍ ടെസ്റ്റ് ചെയ്താല്‍ ഒരാള്‍ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ. കഴിഞ്ഞ ആഴ്ചയില്‍ ഇതേ പ്രായപരിധിയിലുള്ള 2.81 % കുട്ടികള്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ മൊത്തത്തിലുള്ള വ്യാപന കണക്ക് 85 ല്‍ 1 ആയിരുന്നു, മുന്‍ ആഴ്ചയിലെ 90 ല്‍ 1 എന്നതിനേക്കാള്‍ അല്‍പം കൂടുതലാണ്, എന്നിരുന്നാലും ഇത് രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ്.
അതേ സമയം, കൊറോണ വൈറസിനെ നേരിടാനുള്ള ഒരു ശൈത്യകാല പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവരിച്ചിട്ടുണ്ട്, കൂടാതെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഒരു കോവിഡ് - 19 വാക്സിന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ 12 - 15 വയസ് പ്രായമുള്ളവരുടെ പ്രതിരോധ കുത്തിവയ്പ്പ് കഴിഞ്ഞയാഴ്ച മാത്രമാണ് ആരംഭിച്ചത്.