വീട് നിര്‍മ്മിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വസമായി തമിഴ്നാട് സര്‍ക്കാരിന്റെ 'വലിമൈ' സിമന്റ്. തമിഴ്നാട് സിമന്റ്സ് കോര്പ്പറേഷന് നിര്‍മിക്കുന്ന 'വലിമൈ' എന്ന പുതിയ ബ്രാന്‍ഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ഈ ബ്രാന്റിന്റെ പ്രത്യേകത അതിന്റെ വിലയില്‍ തന്നെയാണ്. മറ്റു സിമന്റുകളെക്കാള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ 'വലിമൈ' ജനങ്ങളിലേക്കെത്തും.
സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോള്‍ വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് വില. തമിഴ്നാട് സര്‍ക്കാരിന്റെ 'അരസു' സിമന്റ് നിലവില്‍ മാസം തോറും 30,000 ടണ്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികള്‍ സിമന്റ് വില കൂട്ടിയതോടെയാണ് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ നീക്കം തുടങ്ങിയത്.
തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാന്‍ഡാണ് 'വലിമൈ'. ജയലളിതയുടെ കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോഴും വിപണിയിലുണ്ട്. തമിഴ്നാട് സിമന്റ്സ് കോര്പ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്പാദിപ്പിക്കാന് ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.