18
MAR 2021
THURSDAY
1 GBP =107.51 INR
1 USD =85.74 INR
1 EUR .=88.94 INR
breaking news : ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം >>> കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം >>> ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം >>> ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു >>> ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം >>>
Home >> HEALTH
പുതിയ കൊവിഡ് വകഭേതം ഒമിക്രോണ്‍; എന്നാല്‍ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ കണ്ടെത്തല്‍ 

സ്വന്തം ലേഖകൻ

Story Dated: 2021-11-28

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തില്‍ (ഒമിക്രോണ്‍) പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പകരം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.വൈറസില്‍ ഘടനപരമായ മാറ്റങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇത് മാരകമായിരിക്കണമെന്നില്ല.

നിലവില്‍ അത്തരത്തിലുള്ള ഡാറ്റകളൊന്നുമില്ല. തീര്‍ച്ചയായും കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും ഐസിഎംആറിലെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മേധാവി സമീരന്‍ പാണ്ട പറഞ്ഞു.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ല. എന്നിരുന്നാലും ജാഗ്രതയും പ്രതിരോധ നടപടികളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതുണ്ട്.

വലിയൊരു വിഭാഗം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ അത് വലിയ ഗുണം ചെയ്യുമെന്നും സമീരന്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

More Latest News

ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാം പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാം പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിസാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതിയുമായി അധ്യാപകന്‍. നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് അദ്യാപകന്‍ കത്തു നല്‍കിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതിക്കാരനായ അധ്യാപകന്‍. അന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയില്‍ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടു മാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു. പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

വിയന്ന: യൂറോപ്പിലെ ക്രിസ്മസ് കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ 'ശാന്തി പൊഴിയും ഗാനം' എന്ന വിഡിയോ ആല്‍ബം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. വിയന്നയിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്സണ്‍ പുല്ലേലി രചിച്ച ക്രിസ്മസ് ഗാനമാണ് വിഡിയോ ആല്‍ബമായി പുറത്തിറക്കിയത്. അജി സരസ് സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്‌സ് റിലീസ് ചെയ്ത ഈ ആല്‍ബത്തിന്റെ നിര്‍മാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്‌സും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്. വിയന്നയിലെ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക സംഘടിപ്പിച്ച എക്യുമെനിക്കല്‍ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആല്‍ബത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവര്‍ക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്ന് ജാക്സണ്‍ പുല്ലേലി പറഞ്ഞു.

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ വരുന്ന ഈമാസം നാലിന് ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു. അന്നേദിവസം കൃത്യം മൂന്നുമണിക്ക് ലാമ്പ് ലൈറ്റിങ് സെര്‍മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍, ഈടുറ്റതും, കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ എണ്ണമറ്റ, ചാരുതയാര്‍ന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ നക്ഷത്ര കൂട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കൂടാതെ 'പുല്‍ക്കൂട് ഒരു വിസ്മയ രാവ്' എന്ന ക്രിസ്മസ് തീം, 'ഓര്‍മ്മകളിലെ വസന്തം ഒരു സ്മരണിക'എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷന്‍ മാര്‍ഗംകളി, ക്ലാസിക്-സെമി ക്ലാസിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികള്‍ കൂടാതെ ഫ്യൂഷന്‍ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളുമായിട്ടാണ് ഇക്കുറി ഡെറം കൂട്ടായ്മ ക്രിസ്മസ് ആഘോഷിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും ഈ പരിപാടികളില്‍ കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം: ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH78PS

Other News in this category

  • ആശങ്കയായി എം പോക്സ്; ഇന്ത്യയിലും കനത്ത ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തികളിലും പരിശോധന, നിലവില്‍ രാജ്യത്ത് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍
  • വയര്‍ കുറയ്ക്കാന്‍ കുമ്പളങ്ങ, അത്ര നിസ്സാരനാക്കി കാണേണ്ട അടുക്കളയിലെ ഈ വീരനെ
  • ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു, പുതിയ വകഭേതത്തിന് സാധ്യത, മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന
  • എംപോക്‌സിന്റെ അതീവ ഗുരുതര വകഭേതം സ്വീഡനില്‍ സ്ഥിരീകരിച്ചു, ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും വകഭേദം സ്ഥിരീകരിക്കപ്പെടുന്നത് ഇത് ആദ്യം
  • ഇന്ത്യയില്‍ ഉപ്പ് പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിധ്യം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
  • അമീബിക് മസ്തിഷ്‌ക ജ്വരം: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്
  • ഇനി രക്തം തേടി അലയേണ്ട, വിദേശ രാജ്യങ്ങളിലേതിന് സമാനമായ കമ്യൂണിറ്റി ബ്ലഡ് സെന്റര്‍ ഒരുങ്ങുന്നു
  • 84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
  • ഉപ്പിട്ട് ചായ കുടിച്ചാലോ? മധുരത്തേക്കാളേറെ രുചി കൂടുന്നത് ഉപ്പിടുമ്പോഴെന്ന് ഗവേഷകര്‍
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ ആശുപത്രി വിട്ടു, മസ്തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണ് നാലുവയസ്സുകാരന്‍ 
  • Most Read

    British Pathram Recommends