Home >>
MIDDLE EAST
പശ്ചിമ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു...
Story Dated: 2022-01-18
പശ്ചിമ അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 26 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.
മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യയുടെ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലമ്പ്രദേശം ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും മരണസംഘ്യ കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
More Latest News
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്നും നാളെയും, ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണിവരെയും നാളെ വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയും വാറ്റ്ഫോര്‍ഡില്‍ ഹോളിവെല്‍ പ്രൈമറി സ്‌ക്കൂളില്‍ ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. അനേക രാജ്യങ്ങളില്‍ ശക്തമായി സുവിശേഷം പ്രസംഗിക്കുന്ന കോഴിക്കോട്ടുള്ള കിങ്ങ്സ് റിവൈവല്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ നോബിള്‍ പി തോമസ് ദൈവ വചനം പ്രസംഗിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. വെള്ളിയാഴ്ച വര്‍ഷിപ്പിനു വാറ്റ്ഫോര്‍ഡ് ചര്‍ച്ചിനോടൊപ്പം നാട്ടില്‍ നിന്നും വന്നിരിക്കുന്ന ബ്രദര്‍ സാംസണ്‍ ചെങ്ങന്നുര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണി മുതല്‍ 5:30 വരെ യൂത്തിനുള്ള സെക്ഷനില്‍ പാസ്റ്റര്‍ ഏബന്‍ മാത്യു യുകെ വചനം പ്രസംഗിക്കുകയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച ഡബ്ല്യുബിപിഎഫ് സഭകളുടെ ഒരുമിച്ചുള്ള ആരാധനയും കര്‍തൃ മേശയും 10 മണിക്കു തുടങ്ങി ഒരു മണിക്കു നിര്‍ത്തും. പാര്‍ക്കിംഗ് & റിഫ്രെഷ്മന്റ് ഉണ്ടായിരിക്കും.
സ്ഥലത്തിന്റെ വിലാസം
HOLLYWELL PRIMARY SCHOOL,
TOLPITS LANE,
WD 18 6LL,
WATORD,
HERTFORDSHIRE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Pastor Johnson George 07852304150 & Pastor SAM JOHN 07435372899
www.wbpfwatford.co.uk
ദീപാവലി ആഘോഷിക്കാന്‍ ഗൂഗിള്‍ പേയുടെ വക ലഡു, കിട്ടാത്തവര്‍ക്ക് നവംബര്‍ ഏഴ് വരെ ലഡു ഓഫര്‍!!!
ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാത്തവര്‍ക്ക് ഗൂഗിള്‍ പേയുടെ വെറൈറ്റി ലഡു ലഭിക്കും. എല്ലാ ഫെസ്റ്റിവല്‍ സീസണിലും സോഷ്യല്‍ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തില്‍ അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം എന്ന് മാത്രം.
മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി, ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.
ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപ മുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല്‍ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 7 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാവും
ഗൂഗിളിന് വന്‍ തുക പിഴയിട്ട് റഷ്യ, പിഴ 20 ഡിസിലയണ്‍ ഡോളര്‍
സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗൂഗിളിന് വന്‍തുക പിഴയിട്ട് റഷ്യ. 20 ഡിസിലയണ്‍ ഡോളറാണ് പിഴ. അതായത് രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള തുകയാണ് പിഴയെന്ന് റഷ്യയിലെ കോടതി അറിയിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയുടെ മൂല്യം ഈ പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെന്ന് അമേരിക്കാന്‍ മാധ്യമമായ സിഎന്‍എന്നില്‍ വന്ന റിപോര്‍ട്ട് പറയുന്നു.
2024ല്‍ ആഗോളസമ്പദ് വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യു വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. ഈ പിഴ ഗൂഗിള്‍ എങ്ങിനെ ഒടുക്കുമെന്നതില്‍ വ്യക്തയില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്.
2022ല്‍ യുക്രൈനില്‍ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടിക്ക് ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് റഷ്യ കാണുന്നത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി തുടങ്ങിയത്. തനിക്ക് ഉച്ചരിക്കാന്‍ പോലും കഴിയാത്ത തുകയായി പിഴ സംഖ്യ മാറിയെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.
യു.എ.ഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി, ഡിസംബര്‍ 31വരെ
യു.എ.ഇ. പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. പുതിയ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും.
നിയമംലംഘിച്ച് യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് ഏര്‍പ്പെടുത്തിയത്. ഇതിനകം ആയിരക്കണക്കിന് പേര്‍ പുതിയ കമ്പനികളില്‍ ജോലി കണ്ടെത്തി താമസ രേഖകള്‍ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് യുഎഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി. യു.എ.ഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ദീപാവലി പ്രമാണിച്ച് വീടൊന്ന് ക്ലീന്‍ ചെയ്തു, അബദ്ധത്തില്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിഞ്ഞ മാലിന്യങ്ങളുടെ കൂട്ടത്തില്‍ പെട്ടു പോയത് നാല് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍!!!
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ ഒരു ക്ലീനിങ്ങ് കാരണം വലിയൊരു അബദ്ധം പറ്റി കുടുംബം. രാജസ്ഥാനിലെ ഭില്വാര സ്വദേശിക്കാണ് ഇത്തരത്തില്‍ വലിയൊരു മണ്ടത്തരം സംഭവിച്ചത്. നാല് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിയുകയായിരുന്നു ഇവര്‍.
വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മയ്ക്കാണ് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചത്. ദീപാവലിക്ക് ഒരുങ്ങുന്നതിനായി വീട് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണം ഒരു പ്രത്യേക സ്ഥലത്ത് മാറ്റിവച്ചതായി വീട്ടുടമസ്ഥനായ ചിരാഗ് ശര്‍മ്മ പറഞ്ഞു. എന്നാല്‍, മാലിന്യം ശേഖരിക്കാനായി മാലിന്യ ട്രക്ക് വീട്ടിന് മുന്നിലെത്തിയപ്പോള്‍ എത്തിയപ്പോള്‍ അബദ്ധത്തില്‍ മാറ്റിവച്ച സ്വര്‍ണ്ണം ഉള്‍പ്പടെ എടുത്ത് മാലിന്യ ട്രക്കിലേക്ക് തള്ളുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അബദ്ധം മനസിലായതെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു.
അബദ്ധം മനസിലാക്കിയ ഉടനെ കുടുംബം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാകേഷ് പഥക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടനെ മേയറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ഏറെ മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ച് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ച മേയര്‍, അപ്പോള്‍ തന്നെ മാലിന്യ ട്രക്ക് ഡ്രൈവറുമായി ബന്ധപ്പെടുകയും ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഏര്‍പ്പാടുക്കുകയുമായിരുന്നെന്ന് 27 നമ്പര്‍ വാര്‍ഡിലെ സൂപ്പര്‍വൈസറായ ഹേമന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍, ഇതിനകം ട്രക്കിലെ മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു. പിന്നാലെ സ്ഥലത്തെത്തിയവര്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനെടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്ത് വീട്ടുടമസ്ഥന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.