ബഗ്‌സക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മൃദുല വിജയ്. വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് താരം വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്. പരമ്പരില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് താരം വിവാഹിതയാകുന്നതും കുഞ്ഞ് ജനിക്കുന്നതും.
ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് എത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. കുഞ്ഞു നാള്‍ മുതലേ അഭിനയത്തോടും നൃത്തത്തോടും താത്പര്യം ഉണ്ടായിരുന്നു. ആദ്യമായി താന്‍ ക്യാമെറയ്ക്ക് മുന്‍പില്‍ എത്തുന്നത് ഷോര്‍ട്ട് ഫിലിമിലൂടെയാണ്. അതിനു ശേഷം സിനിമകളില്‍ അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രങ്ങളില്‍ പലതും റിലീസ് പോലും ആയിട്ടില്ലെന്ന് മൃദുല പറയുന്നു. റിലീസ് ആവാത്തത് തനിക്ക് വലിയ വിഷമം ആയിരുന്നു.
അതിനെ കുറിച്ചൊക്കെ ഓര്‍ത്ത് അഭിനയം നിര്‍ത്തണോ എന്ന ആലോചനയില്‍ ഇരിക്കുമ്പോഴാണ് അനിത എന്നൊരു ആര്‍ട്ടിസ്റ്റ് തനിക്ക് സീരിയല് രംഗത്തേക്കുള്ള വാതില്‍ തുറന്ന് തരുന്നത്. അനിതയുടെ ഭര്‍ത്താവ് എനിക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. അന്ന് ഒരു ഫോട്ടോ എടുക്കുന്ന സമയത്ത് ക്യാമറയുടെ ബാക്ക് സൈഡില്‍ കൂടെ ഞാന്‍ കടന്ന് പോയപ്പോള്‍ ആ ക്യാമറയിലേക്ക് നോക്കിയിരുന്നു. ആ ഫോട്ടോ ജനാര്‍ദ്ദനന്‍ സാറിന് ആ ഫോട്ടോ എടുത്ത ചേട്ടന്‍ അയച്ചു കൊടുത്തതാണ് ശരിക്കും ട്വിസ്റ്റ് ആയത്.
അദ്ദേഹത്തിന്റെ പുതിയ സ്റ്റയില്‍ ആണെന്ന് പറയുകയും ചെയ്തിരുന്നു. ആ സമയത്ത് അദ്ദേഹം അദ്ദേഹത്തിന്റെ പുതിയ പാരമ്പരയിലേക്ക് നായികയെ അന്വേഷിക്കുകയിരുന്നു. ആ സമയത്താണ് ഞാന്‍ ഉള്‍പ്പെട്ട ആ ചിത്രം അദ്ദേഹത്തിന് കിട്ടുന്നത്. സര്‍ ആ ഫോട്ടോ സൂ ചെയ്ത് നോക്കിയപ്പോള്‍ എന്നെ അതില്‍ കണ്ടു. അപ്പോള്‍ തന്നെ എന്നെ കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തു. അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്നും അന്വേഷിച്ചു. അങ്ങനെയാണ് കല്യാണസൗഗന്ധികം എന്ന പരമ്പരയില്‍ എത്തുന്നത്. ആ ഒരു സീരിയല്‍ ചെയ്ത ശേഷം അഭിനയം നിര്‍ത്തണം എന്ന് കരുതിയതാണ്. എന്നാല്‍ അതിനു ശേഷം നല്ല വേഷങ്ങള്‍ തേടി വന്നത് കൊണ്ട് അഭിനയത്തില്‍ തുടരുന്നു എന്നും മൃദുല പറഞ്ഞു.