മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മൗനരാഗത്തിലെ മനോഹറായി എത്തുന്ന ജിത്തു വേണുഗോപാല്‍ ആണ് വിവാഹിതനായത്. കാവേരിയാണ് ജിത്തുവിന്രെ വധു. ഏഷ്യാനൈറ്റിലെ തന്നെ ഹിറ്റ് സീരിയലായിരുന്ന സീതാ കല്യാണത്തിലും അജയ് ആയി താരം അഭിനയിച്ചിരുന്നു. സീത കല്യാണത്തില്‍ കല്യാണിന്റെ അനുജന് ആയിട്ടായിരുന്നു ജിത്തു എത്തിയത്. പിന്നീട് ആതിര, കുടുംബവിളക്ക് എന്നീ സീരിയലുകളിലും താരം അഭിനയിച്ചു. പൊതുവെ നെഗറ്റീവ് വേഷങ്ങളാണ് ജിത്തുവിനെ തേടി എത്തുന്നതെങ്കിലും കുടുംബ വിളക്കില്‍ നല്ല കഥാപാത്രമായിട്ടാണ് ജിത്തു എത്തിയത്.
മൗന രാഗത്തില്‍ പക്കാ വില്ലന്‍ വേഷത്തിലാണ് ജിത്തു എള്ളത്. മൗനരാഗത്തിലെ രണ്ടു പ്രധാനപ്പെട്ട കഥാപാത്രങ്ങളായ സരയുവിനെയും ഡോണയെയും ഒരുമിച്ചു വിവാഹം കഴിക്കാനിരിക്കുന്ന ഒരു വിവാഹ തട്ടിപ്പു വീരനായ മനോഹറായിട്ടാണ് ജിത്തു എത്തുന്നത്. ചുരുക്കം ചില സീരിയലുകളില്‍ മാത്രമേ ജിത്തു അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ ഇതിനോടകം ജിത്തുവിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തന്റ യഥാര്‍ഥ പ്രണയത്തെ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ജിത്തു.
തനിക്ക് ഒരു പ്രണയമേ ഉള്ളുവെന്നും അത് തന്രെ കാവേരിയാണെന്നും ജിത്തു വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ജിത്തുവും കാവേരിയും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് പുതിയ ഒരു തുടക്കമായിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ജിത്തു താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
തന്നെ ഏറെ മനസിലാക്കുന്ന, തന്റെ പ്രൊഫഷന് മനസിലാക്കുന്ന പെണ്‍കുട്ടിയാണ് കാവേരിയെന്നും താരം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഇരുവരും ചേര്‍ന്നുള്ള സേവ് ദ ഡേന്രിന്രെ വളരെ മനോഹരമായ ഒരു വീഡിയോയും ജിത്തു തന്രെ ഇന്‍സ്റ്റര്‍ഗ്രാം അക്കൗണ്ടില്‍ പങ്കു വച്ചിരുന്നു. ജിത്തുവിന്രെ വധുവായി എത്തുന്ന പെണ്‍കുട്ടി വളരെ സുന്ദരിയാണെന്നും എല്ലാവിധ ഭാവുകങ്ങളും ജിത്തുവിന് ഇന്നേ നേരുകയാണെന്നും ആരാധകര്‍ വീഡീയോയ്ക്ക് താഴെ കമന്റിട്ടിരുന്നു.കഴിഞ്ഞ ദിവസമാണ് ജിത്തുവും കാവേരിയും തങ്ങളുടെ ഹല്‍ദി വളരെ ആര്‍ഭാടമായി ആഘോഷിച്ചത്.