![](https://britishpathram.com/malayalamNews/88131-uni.jpg)
68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ലോഗര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കല്‍പകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ദമ്പതികള്‍. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാല്‍ ഇത് ഭര്‍ത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഭര്‍ത്താവാണ്.
ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്. റാഷിദയ്‌ക്കെതിരെയും നടപടികള്‍ ആരംഭിച്ചു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)