ബെല്‍ഗ്രേഡ്: അമോണിയ കയറ്റി വന്ന ട്രെയിന്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ വിഷവാതകം ശ്വസിച്ച് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുകിഴക്കന്‍ സെര്‍ബിയയില്‍ ആണ് സംഭവം.
അമോണിയ ചോര്‍ച്ചയിലൂടെ വിഷബാധ ഉണ്ടായെന്നാണ് പിറോട്ട് നഗരത്തിന്റെ മേയര്‍ വ്യക്തമാക്കിയത്. വിഷവാതകം ശ്വസിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മേയര്‍ അറിയിച്ചു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ട്രെയിന്‍ പാളം തെറ്റിയത്. അമോണിയ വലിയ അളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചെയ്തായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അപകടം നടന്ന പ്രദേശത്ത്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 60,000 പേര് താമസിക്കുന്ന നഗരത്തിലാണ് അപകടം നടന്നത്. പ്രദേശവാസികളോട് അവരവരുടെ വീടുകളില്‍ തന്നെ തുടരാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു.20 ബോഗികളുള്ള ട്രെയിന്‍ അയല്‍രാജ്യമായ ബള്‍ഗേറിയയില്‍ നിന്ന് അമോണിയയുമായി വരികയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.