![](https://britishpathram.com/malayalamNews/88956-uni.jpg)
വര്‍ക്കലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെ. ക്രൂര കൊലപാതകത്തിന് ശേഷം അന്വേഷണം തന്നിലേക്ക് എത്താതെ ഇരിക്കാനുള്ള അതിബുദ്ധി മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടി. സംഗീതയുടെ അവസാന ഫോണ്‍കോളും വാട്‌സാപ് ചാറ്റും പിന്തുടര്‍ന്ന് അന്വേഷണ സംഘം എത്തുമെന്ന് ഉറപ്പായിരുന്ന പ്രതി. കൊലനടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് പോയതിന് പിന്നാലെ അതേ വാട്‌സാപ്പിലേക്ക് മെസേജുകള്‍ അയച്ചു. നേരത്തെ സംഗീത സംസാരിച്ച് നിറുത്തിയതിന്റെ തുടര്‍ച്ചയായിരുന്നു സംഭാഷണങ്ങള്‍.
വീട്ടില്‍ നിന്ന് പുറത്തേക്ക് വരാനും വഴിയില്‍ താനുണ്ടാകുമെന്നുമുള്ള പ്രതിയുടെ മെസേജിന് സമ്മതം മൂളുകയായിരുന്നു സംഗീത. എന്നാല്‍ കൊലയ്ക്ക് ശേഷം അതിന് തുടര്‍ച്ചയായി പ്രതി മെസേജുകള്‍ അയച്ചു. 'നിന്നെ കാത്തുനിന്നിട്ടും കാണാന്‍ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലോ. ഇനി ഞാന്‍ പോകുന്നു'. എന്നിങ്ങനെയായിരുന്നു അത്. സംഗീതയുടെ ഫോണിലേക്ക് അഖിലെന്ന പേരില്‍ ഗോപു അയച്ച വാട്‌സ്ആപ് ചാറ്റാണിത്. ഫോണ്‍ കാള്‍ വിവരങ്ങളോ വാട്‌സ്ആപ് ചാറ്റുകളോ കേന്ദ്രീകരിച്ച് കൊലപാതകത്തില്‍ തനിക്കുനേരെ അന്വേഷണം വരാതിരിക്കാനും കൊലയാളി മറ്റാരോ ആണെന്ന് വരുത്താനുമുള്ള ഗോപുവിന്റെ തന്ത്രമായിരുന്നു ഇത്.
എന്നാല്‍ രക്തക്കറ പുരണ്ട ഷര്‍ട്ടും ഹെല്‍മെറ്റുമുള്‍പ്പെടെയുള്ള മറ്റ് തെളിവുകളും തിരിഞ്ഞുകൊത്തിയതോടെ ഒടുവില്‍ ഗോപു കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തറുത്തശേഷം സ്‌കൂട്ടറില്‍ തന്നെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഗീതയുടെ മൊബൈല്‍ഫോണും കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതാണ് പ്രതിയിലേക്കെത്താന്‍ സഹായകമായത്. സംഗീതയുടെ ഫോണ്‍ വീട്ടുകാര്‍ അണ്‍ലോക്ക് ചെയ്തതോടെ പ്രതിയെപ്പറ്റി സൂചന ലഭിച്ചു. തുടര്‍ന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇനി അവള്‍ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗോപുവിന്റെ മൊഴി.
താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിങ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളില്‍വച്ച് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാന്‍ വീട്ടില്‍ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്.
തന്നെ ഉപേക്ഷിച്ച സംഗീത, അഖിലെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണില്‍ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തിയും തരപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചശേഷം കിടന്ന സംഗീതയുമായി അര്‍ദ്ധരാത്രിവരെ അഖിലെന്ന ഐ.ഡിയില്‍ നിന്ന് ചാറ്റിങ് നടത്തിയ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നോ പറയാന്‍ അവസരം നല്‍കാന്‍ കഴിയുന്ന സാഹചര്യം എല്ലാം ഗോപു ഒഴിവാക്കി. അത്രമേല്‍ സ്‌നേഹം നടിച്ചും പ്രലോഭിപ്പിച്ചുമായിരുന്നു പെണ്‍കുട്ടിയെ അര്‍ദ്ധരാത്രിയില്‍ വീട് പുറത്ത് എത്തിച്ചത്.
പ്രണയപ്പക പ്രാണനെടുത്തപ്പോള്‍ കണ്‍മുന്നില്‍ മകളുടെ ദാരുണ മരണത്തിന് ദൃക്സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കള്‍. ഗോപു കഴുത്തറുത്തതിന് പിന്നാലെ സംഗീത പ്രാണരക്ഷാര്‍ത്ഥം വീട്ടിലേക്കാണ് ഓടിവന്നത്. കതകില്‍ മുട്ടിയപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. കതകില്‍ ഇടിക്കുന്ന ശബ്ദംകേട്ട് അച്ഛന്‍ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ സംഗീതയുടെ കൈയാണ് കണ്ടത്. ഒന്നും മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയില്‍ കുളിച്ച് മകള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നതായിരുന്നു അച്ഛന്‍ കണ്ടത്. കെട്ടിപ്പിടിച്ചുകൊണ്ട് എന്തുപറ്റി മോളെയെന്ന് ചോദിച്ചപ്പോള്‍ മകള്‍ പിടയുകയായിരുന്നുവെന്ന് സജീവ് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നു മാസത്തോളം അടുപ്പമുണ്ടായിരുന്ന സംഗീത, തന്റെ പ്രണയം നിരസിച്ചത് ഗോപുവിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതോടെ പുതിയ നമ്പര്‍ സംഘടിപ്പിച്ച് അഖില്‍ എന്ന പേരില്‍ സംഗീതയുമായി അടുക്കാന്‍ ശ്രമം തുടങ്ങി. ചാറ്റിങ്ങിലൂടെ എളുപ്പത്തില്‍ സംഗീതയുമായി സൗഹൃദം സ്ഥാപിക്കാനുമായി. സംഗീത തന്നില്‍നിന്ന് അകന്നതും അതേസമയം ഉടനെ മറ്റൊരു ബന്ധത്തിനു തയ്യാറായതും ഗോപുവില്‍ വൈരാഗ്യമുണ്ടാക്കി. ചാറ്റിങ്ങിനിടെ ഗോപുവിനെക്കുറിച്ച് കുറ്റങ്ങള്‍ പറഞ്ഞത് വൈരാഗ്യം ഇരട്ടിയാക്കി. ഇതെല്ലാമാണ് സംഗീതയെ ഇല്ലാതാക്കണമെന്ന മാനസികാവസ്ഥയിലേക്ക് ഗോപുവിനെ നയിച്ചത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)