ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു ഒന്‍പതാം തവണയും പ്രധാമന്ത്രിയായി അധികാരമേറ്റു. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡാണ് നെതന്യാഹു സ്വന്തമാക്കിയിരിക്കുന്നത്.
120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ നെതന്യാഹുവിനെ പിന്തുണച്ചു. വലതുപക്ഷ സഖ്യത്തിന്റെ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
''ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരെയുിം സേവിക്കും - ഇത് എന്റെ ഉത്തരവാദിത്തമാണ്'' നെതന്യാഹു വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇത് അഭൂതപൂര്‍വമായ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് ഇസ്രായേലിനെ നയിച്ചിരുന്നു.
എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍ത്തഡോക്സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നീ സഖ്യകക്ഷികളും ഒന്നാമതെത്തി. തുടര്‍ച്ചയായ 12 വര്‍ഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായത്.