ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിതബന്ധം. പലതവണ ബന്ധത്തില്‍ നിന്നും പിരിയണമെന്ന് പറഞ്ഞിട്ടും ഭാര്യയും കാമുകനും കേട്ടില്ല. ഒടുവില്‍ രണ്ടു പേരയും കൊലപ്പെടുത്തി ഭര്‍ത്താവ്.
അരബിന്ദോ മാര്‍ഗിലെ ഗേറ്റ് നമ്ബര്‍ രണ്ട് സഫ്ദര്‍ജംഗ് ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം കണ്ട് എല്ലാവരും ഞെട്ടി. ദേഹം മുഴുവനും മുറിഞ്ഞ് രക്തത്തില്‍ കുളിച്ചായിരുന്നു മൃതദേഹം കിടന്നത്.
രണ്ടു പേരുടെയും മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. രണ്ടു പേരുടെയും കൊലപാതകത്തില്‍ സണ്ണി എന്ന ഗന്ധര്‍വ് അറസ്റ്റിലാവുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് ഗന്ധര്‍വ്. ഇരുവരെയും സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണപ്പെട്ടു.
ഒന്നര വര്‍ഷം മുന്‍പാണ് സണ്ണിയും യുവതിയും വിവാഹിതരായത്. നോയിഡയില്‍ താമസിച്ചിരുന്ന ഇവര്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരികയുമായിരുന്നു. ഇതിനിടെയാണ് ഗന്ധര്‍വിന്റെ ബാല്യകാല സുഹൃത്ത് സാഗറിനെ യുവതി പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി. തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് സാഗറിനോട് സണ്ണി പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം വകവയ്ക്കാതെ യുവതി സാഗറിനൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. തുടര്‍ന്നാണ് സണ്ണി ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.