ബ്രസീലിന്റെ തലപ്പത്ത് ഇനി ലുല ഡ സില്‍വ. പ്രസിഡന്റായി അധികാരമേറ്റ് ലുല ഡ സില്‍വ. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ തലസ്ഥാനമായ ബ്രസീലിയില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുമെന്ന് മൂന്നാം തവണയും രാജ്യത്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ലുല ഡാ സില്‍വ പറഞ്ഞു. നിലവിലെ പ്രസിഡന്റ് ബോള്‍സൊനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല ഡാ സില്‍വ അധികാരത്തിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനമായ ബ്രസീലിയയില്‍ വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്രസീലില്‍ മൂന്ന് തവണ കിരീടം ചൂടിയ ഏക പ്രസിഡന്റാണ് സില്‍വ. സാമ്പത്തികമായി തകര്‍ന്നുപോയ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ലുല തന്റെ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തില്‍, വിശപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ലുലയുടെ ശബ്ദമിടറി.
35 കാബിനറ്റ് മന്ത്രിമാരില്‍ 11 പേര് വനിതകളാണ്. ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സില്‍വയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. മറീന സില്‍വയുടെ നിയമനം ആമസോണ്‍ സംരക്ഷണം ഒരു പ്രധാന അജണ്ടയാണെന്ന പ്രഖ്യാപനത്തോട് കൂടിയാണ്. 2003 മുതല്‍ 2010 വരെ ലുല പ്രസിഡന്റായിരുന്നപ്പോള്‍ മറീന സില്‍വ പരിസ്ഥിതി മന്ത്രിയായിരുന്നു.പരിസ്ഥിതിക്ക് പുറമെ ആരോഗ്യം, സംസ്കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്രസാങ്കേതിക വികസനം തുടങ്ങിയ പ്രധാന വകുപ്പുകളിലും ലുല വനിതാ മന്ത്രിമാരെ നിയമിച്ചിട്ടുണ്ട്.