ലക്‌നൗ : വിവാഹത്തിന് വരന്‍ ആഗ്രഹിച്ച കാര്‍ നല്‍കില്ലെന്ന് പറഞ്ഞ വധുവിനെ വേണ്ടെന്ന് വെച്ച് വരന്‍. സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആണ് ഈ സംഭവം നടന്നത്. വിവാഹം തീരുമാനിച്ചതിന് ശേഷം ഒരുമാസം മുന്‍പാണ് വരന്റെ വീട്ടുകാര്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ അത് നടപ്പാക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.
സര്‍ക്കാര്‍ കോളജ് അധ്യാപകനാണ് വരന്‍. യുവതിയുമായി 2022 ജൂണ്‍ 19നാണ് വിവാഹനിശ്ചയം നടന്നത്. 2023 ജനുവരി 30ന് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹം തീരുമാനിച്ചിരുന്ന സമയങ്ങളില്‍ വരനോ വീട്ടുകാരോ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ല. തുടര്‍ന്ന് 2022 ഒക്ടോബര്‍ 10ന് വരന് സ്തീധനമായി യുവതിയുടെ വീട്ടുകാര്‍ വാഗണ്‍ ആര്‍ ബുക്ക് ചെയ്യുകയായിരുന്നു. പക്ഷെ വിവാഹത്തിന് ഒരു മാസം മുമ്പ് വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ഇയാള്‍ ഫോര്‍ച്യൂണര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്.
ഈ ആവശ്യം വധുവും വീട്ടുകാരം ആവശ്യം നടത്തി തരില്ലെന്ന് ഉറപ്പു പറയുകയായിരുന്നു. ഇതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് യുവതിയുടെ ഫോണിലേക്ക് ഇയാള്‍ സന്ദേശമയക്കുകയായിരുന്നു.
അധ്യാപകനും ഇയാളുടെ ബന്ധുക്കള്‍ക്കുമെതിരെ ഐപിസി 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), സ്ത്രീധന നിയമ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു.